Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് സ്ത്രീകൾ കൂടുതൽ ഉറങ്ങണം?

woman-sleep

പൊതുവേ ഒരു ധാരണയുണ്ട്. ഉറക്കം ഏറ്റവും അധികം വേണ്ടത് പുരുഷൻമാർക്കാണെന്ന്. എന്നൽ അങ്ങനെയല്ല, സ്ത്രീകൾക്കാണ് ഉറക്കം കൂടുതൽ വേണ്ടതെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഡ്യൂക്ക് സർവകലാശാലയിലെ ഗവേഷകർ. വെറുതേയല്ല, ഇതിനുള്ള വ്യക്തമായ കാരണങ്ങളും ഇവർ നിരത്തുന്നുണ്ട്.

ഒരേ സമയം സ്ത്രീകൾ ഒന്നിലധികം ജോലികൾ ചെയ്യുന്നുണ്ട്. കൂടുതൽ സ്ത്രീകളും മൾട്ടി ടാസ്കിങ്ങിൽ പെടുന്നവരാണ്. മാത്രമല്ല ഇക്കൂട്ടരുടെ തലച്ചോറ് പുരുഷൻമാരുടേതിനെക്കാൾ കൂടുതൽ സമയവും ഉണർന്നിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തലച്ചോറിന്റെ വിശ്രമത്തിന് ആവശ്യത്തിനുള്ള ഉറക്കം അനിവാര്യമാകുന്നു.

പലപ്പോഴും പല പല കാരണങ്ങളാൽ സ്ത്രീകൾക്ക് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാറില്ല. ഗർഭിണികൾക്ക് വയറിനുള്ളിലുള്ള കുഞ്ഞിന്റെ ഭാരവും അതിന്റെ കിടപ്പും കൊണ്ട് പലപ്പോഴും ഉറക്കത്തിൽ അസ്വസ്ഥതകൾ നേരിടേണ്ടി വരും. ആർത്തവ ദിനങ്ങളിലും സ്ത്രീകൾക്ക് സുഖനിദ്ര ലഭിക്കാറില്ല. വീട്ടിൽ ചെയ്തു തീർക്കേണ്ട ജോലികളും മറ്റൊരു കാരണമാകുന്നു.

ആവശ്യത്തിനുള്ള ഉറക്കം ലഭിച്ചില്ലെങ്കിൽ അത് എല്ലാവർക്കും നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. രക്തം കട്ട പിടിക്കുക, ഹൃദയരോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, പക്ഷാഘാതം, അകാല വർധക്യം തുടങ്ങിയ രോഗങ്ങളിലേക്കു നയിക്കുന്നതിന് ഉറക്കമില്ലായ്മയ്ക്കു സാധിക്കും. പകൽ മുഴുവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തലച്ചോറിന് ആവശ്യമായ വിശ്രമം നൽകി ആരോഗ്യം സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി ദിവസവും ഏഴു മുതൽ എട്ട് മണിക്കൂർ വരെ തടസമില്ലാത്ത ഉറക്കം ലഭ്യമാക്കുക.