Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗ ചെയ്യുന്നതിനു മുൻപ് അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

yoga-day

യോഗ ഒരു ജീവിതചര്യയാണ് അതുപോലെ ഒരു കര്‍മപദ്ധതിയുമാണ്. ആബാലവൃദ്ധം ജനങ്ങൾക്കും ഒരുപോലെ ചെയ്യാൻ പറ്റുന്ന ഒരു ശാസ്ത്രവുമാണ്. താളം തെറ്റിയ ശിരമനസ്സുകളെ നേർവഴിക്കുന്നു നടത്തുവാനുള്ള ഒരു ജീവിതചര്യകൂടിയാണു യോഗ.

യോഗ എങ്ങനെ? എവിടെ?

∙ വൃത്തിയുള്ളതും വിശാലവും ശുദ്ധവായു ധാരാളം കടക്കുന്നതും വെളിച്ചമുള്ളതുമായ മുറിയായിരിക്കണം യോഗ ചെയ്യുവാൻ തിരഞ്ഞെടുക്കേണ്ടത്.

∙ പ്രഭാതകർമങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി പ്രാർഥനയോടു കൂടിയായിരിക്കണം യോഗ ആരംഭിക്കുവാൻ. പ്രഭാതത്തിൽ നാലു മുതൽ എട്ടുമണി വരെയാണ് ഇതു ചെയ്യേണ്ടത്.

∙ കിഴക്കിന് അഭിമുഖമായി നിന്നു യോഗ ചെയ്യുന്നതായിരിക്കും ഉത്തമം.

പത്തു ലക്ഷം ശിഷ്യർ, 97 വയസ്സ്; നനമ്മാളുടെ അദ്ഭുതയോഗ

∙ വൃത്തിയുള്ള തറയിൽ കോട്ടൺഷീറ്റോ പുൽപ്പായയോ വിരിച്ചു വേണം യോഗ ചെയ്യുവാൻ.

∙ ഒഴിഞ്ഞ വയറോടെയായിരിക്കണം യോഗ ആരംഭിക്കുവാൻ.

∙ ഭക്ഷണം കഴിഞ്ഞ് നാലു മണിക്കൂർ കഴിഞ്ഞും യോഗ കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞുമേ ഭക്ഷണം കഴിക്കാവൂ.

∙ പുരുഷന്മാർ യോഗ ചെയ്യുന്ന സമയത്ത് ലങ്കോട്ടിയും സ്ത്രീകൾ ഇറുക്കമുള്ള അടിവസ്ത്രവും ധരിക്കുന്നതായിരിക്കും ഉത്തമം.

∙ ഗർഭകാലയളവിൽ‌ സ്ത്രീകൾ ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ.

∙ യോഗ ചെയ്യുമ്പോൾ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കരുത്.

∙ കഠിനമായ രോഗങ്ങളുള്ളപ്പോഴും മാനസികസമ്മർദം കൂടുതലുള്ളപ്പോഴും യോഗ ചെയ്യുന്നതു നല്ലതല്ല.

∙ യോഗ ചെയ്യുന്നവർ ലഹരിവസ്തുക്കൾ ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

∙ യോഗ ചെയ്യുന്ന സമയത്തു ക്ഷീണം തോന്നിയാൽ തൽക്കാലത്തേക്കു നിർത്തിവയ്ക്കണം. അതേസമയം സാവധാനം യോഗ ഒരു ജീവിതചര്യ ആക്കുകയും വേണം.

സ്ത്രീകൾക്ക് യോഗ (മനോരമ ബുക്സ്) വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക