Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യാസക്തി കുറയ്ക്കാൻ ശീലമാക്കാം യോഗയും ധ്യാനവും

yoga

ചെറിയ വ്യായാമമുറകളിലൂടെയും യോഗയിലൂടെയും ധ്യാനത്തിലൂടെയും മദ്യപാനത്തിൽ നിന്ന് മോചനം നേടാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വംശജനായ ഗവേഷകൻ സുൻജീവ് കാംബോജ്. ഓരോ ദിവസവും 11 മിനിട്ടു നേരം ഏകാഗ്രതയോടെ ഇവയിലേർപ്പെട്ടാൽ മദ്യാസക്തിയുടെ അളവ് കാര്യമായിത്തന്നെ കുറയ്ക്കാനാകുമെന്നാണ് ഇയാളുടെ നിഗമനം. 

ഒരാഴ്ചത്തെ ധ്യാനത്തിനു ശേഷം നേരത്തെ കുടിച്ചതിലും കുറവ് മദ്യമാണ് ആളുകൾ കുടിച്ചതെന്ന് ന്യൂറോ സൈക്കോഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ  വ്യക്തമാക്കുന്നു. വളരെ ചെറിയ കാലത്തിനുള്ളിൽ തന്നെ മദ്യപാനത്തിൽ നിന്ന് പൂർണമായ മോചനം ഇത്തരം രീതി അവലംബിക്കുന്നതിലൂടെ ലഭിക്കുമെന്നും സുൻജീവ് അഭിപ്രായപ്പെടുന്നു.