Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദന അകറ്റാൻ ഇതു പരീക്ഷിക്കൂ

തുടക്കക്കാർക്കു ചെയ്യാവുന്ന യോഗാമുറകളിൽ ഒന്നാണ് പാർശ്വ അർധചക്രാസനം. പ്രായമാകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അകാരണമായ ദേഷ്യം, സങ്കടം, പെട്ടെന്നുള്ള സന്തോഷം, പിടിവാശി, അകാരണമായ ഭയം  എന്നിവ ഒഴിവാക്കാനും ഈ യോഗാസനം സഹായിക്കും.

പാർശ്വ അർധചക്രാസനം

ചെയ്യുന്ന വിധം : ഇരുകാലുകളും പുറകോട്ടു മടക്കി മുട്ടുകുത്തി നിവര്‍ന്നു നിൽക്കുക. സാവധാനം ഇടതുകാൽ രണ്ടടി മുന്നോട്ടു കയറ്റിക്കുത്തുക. ഇനി ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും മുകളിലേക്കുയര്‍ത്തുക.. ആ നിലയിൽ നിന്നു ദീർഘമായി ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. അതേപോലെ വലതുകാലും കയറ്റിവച്ച് ചെയ്യേണ്ടതാണ്. ഇരുകാലുകളും രണ്ടോ മൂന്നോ മിനിറ്റ് ആവർത്തിക്കാവുന്നതാണ്.

ഗുണങ്ങൾ : ഗൃഹ്യഭാഗത്തിനു ചലനം കിട്ടുന്നതുമൂലം ബ്രഹ്മചര്യത്തിന് വളരെയധികം സഹായിക്കുന്ന ഒരാസനമാണിത്. ശ്വാസകോശത്തിനും ഹൃദയത്തിനും ശരിയായ വികാസം കിട്ടുന്നു. ശ്വാസകോശത്തിനു നല്ല വികാസം കിട്ടുന്നതുമൂലം ആസ്മ രോഗത്തിനു വളരെ ഫലപ്രദമാണ്. കാലുകള‍ിലെ പേശികളും നാഡീഞരമ്പുകളും ശക്തങ്ങളാകുന്നു. അതുകൊണ്ട് കാലുകൾക്കു ബലവും ഉറപ്പും കിട്ടുന്നു. തുടയിലും കാൽമുട്ടിനു താഴെയുള്ള പേശികൾക്ക് ഉറപ്പും ബലവും കിട്ടുന്നു. ഉദരപേശികൾ വലിഞ്ഞയഞ്ഞുകിട്ടുന്നു. അരക്കെട്ടിനും നടുവിനുമുണ്ടാകുന്ന വേദനയ്ക്ക് ശമനമുണ്ടാകുന്നു. ദഹനപ്രക്രിയകൾ ത്വരിതഗതിയില്‍ നടക്കുന്നു.‌‌‌‌‌‌‌

വിവരങ്ങൾക്കു കടപ്പാട്: യോഗാചാര്യ എം. ആർ ബാലചന്ദ്രന്റെ സ്ത്രീകൾക്ക് യോഗ ബുക്ക്

Your Rating: