Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളിലെ യോഗ പരിശീലനം കുട്ടികളിൽ ഉത്കണ്ഠ അകറ്റും

kids-yoga

സ്കൂളുകളിലെ യോഗ ക്ലാസ്സുകളും ധ്യാനവും കുട്ടികളിൽ സമ്മർദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുമെന്നു പഠനം. യുഎസിലെ ടൂളേൻ സർവകലാശാല ഗവേഷകർ ഒരു പബ്ലിക് സ്കൂളിൽ നടത്തിയ പഠനത്തിൽ, കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടികളിൽ സ്കൂളിൽ നിലവിലുള്ള പരിപാടികളോടൊപ്പം യോഗയും ധ്യാനവും കൂടി ഉൾപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്.

സ്കൂൾ വർഷം ആരംഭിച്ച സമയത്ത് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കാണിച്ച തേർഡ് ഗ്രേഡിലെ കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. കൺട്രോൾ ഗ്രൂപ്പിൽപ്പെട്ട 32 കുട്ടികൾക്ക് സാധാരണ നൽകാറുള്ള ശ്രദ്ധ നൽകി. ഇതിൽ ഒരു സ്കൂൾ സോഷ്യൽ വർക്കറുടെ നേതൃത്വത്തിലുള്ള കൗൺസലിങ്ങും മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടും.

യോഗ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായി 20 കുട്ടികൾ എട്ടാഴ്ച നീളുന്ന ഒരു ചെറിയ ഗ്രൂപ്പ് യോഗ–ധ്യാന പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സ്കൂൾ തുറന്ന ദിവസംതന്നെ ഇവർ ചെറിയ ഗ്രൂപ്പ് ആക്ടിവിറ്റികളിൽ പങ്കെടുത്തു. ഇതിൽ ശ്വസന വ്യായാമം, റിലാക്സേഷൻ ടെക്നിക്കുകൾ, കുട്ടികൾക്കു ലഭിച്ച പരമ്പരാഗത യോഗ പോസുകള്‍ ഇവ ഉൾപ്പെടുന്നു.

രണ്ട് വ്യത്യസ്ത റിസേർച്ച് ടൂളുകൾ ഉപയോഗിച്ച് ഓരോ ഗ്രൂപ്പിലെയും ആരോഗ്യവുമായി ബന്ധപ്പെട്ട ജീവിതഗുണ നിലവാരം പരിശോധിച്ചു. സാധാരണ ശ്രദ്ധ ലഭിച്ച കുട്ടികളെ അപേക്ഷിച്ച് യോഗയും ധ്യാനവും ശീലിച്ച കുട്ടികളിലെ മാനസിക സാമൂഹിക നിലയും‍ വൈകാരിക നിലയും മെച്ചപ്പെട്ടതായി കണ്ടു.

യോഗ ദിവസവും സ്കൂളുകളിൽ പരിശീലിപ്പിക്കണമെന്ന് അധ്യാപകരും ആവശ്യപ്പെട്ടതായി ഗവേഷകർ പറഞ്ഞു. സൈക്കോളജി, റിേസർച്ച് ആൻഡ് ബിഹേവിയറൽ മാനേജ്മെന്റ് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : Health and Yoga

Your Rating: