Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർട് ഓഫ് ലിവിങ് സൗജന്യ യോഗ പരിശീലനം; ഒന്നരലക്ഷം പേർക്ക് അവസരം

art-of-living

അന്താരാഷട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സൗജന്യ യോഗാപരിശീലനം. യോഗാ ദിനത്തിന് മുന്നോടിയായി ആഗോള തലത്തിൽ നടക്കുന്ന  ശ്രീ ശ്രീ യോഗാ ലെവൽ 1 പ്രോഗ്രാം വിവിധ കേന്ദ്രങ്ങളിൽ ജൂൺ 17മുതൽ 21വരെ നടക്കും. ശ്രീശ്രീരവിശങ്കർ സ്കൈപ്പിലൂടെ യോഗാ സെഷനുകളിൽ നിർദ്ദേശങ്ങൾ നൽകും.

സംസ്ഥാനത്തെ ആയിരത്തിലധികം ആർട് ഓഫ്‌ ലിവിങ് കേന്ദ്രങ്ങൾ,  സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾ,  വിദ്യാലയങ്ങൾ,  കോളജുകൾ,  ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾ,  അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികൾ,  ബാങ്കുകൾ, ഓഫീസുകൾ,  സന്നദ്ധസംഘടനകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന സൗജന്യ യോഗ പരിശീലനത്തിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് അവസരം നൽകും  .  

ആർട്ട് ഓഫ്‌ ലിവിങിൻറെ   തനത് പരിപാടിയായ "സൺ നെവർ സെറ്റ്സ് ഓൺ യോഗാ " ജൂൺ 16ന് ആരംഭിച്ചു.  ലോകമെമ്പാടുമുള്ള പ്രവർത്തകർ 24മണിക്കൂറും യോഗചെയ്യുന്ന പരിപാടിയിൽ കേരളത്തിൽ ആർട് ഓഫ് ലിവിങ്  കേന്ദ്രങ്ങൾ പങ്കെടുക്കും. സൗജന്യ യോഗാ ദിന ക്ലാസ്സുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ  അതാത്  ജില്ലാ കേന്ദ്രങ്ങളിലോ   9539063478 ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്നു ആർട്ട് ഓഫ്‌ ലിവിങ് ശ്രീശ്രീ യോഗാ സംസ്ഥാന കോ- ഓർഡിനേറ്റർ ശശികുമാർ പൊള്ളേക്കാട് അറിയിച്ചു.

Read More : Health and Yoga