Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം തടയാൻ അർധ മത്സ്യേന്ദ്രാസനം

ഈ ആസനം ചെയ്യുന്നതു സുഷുമ്നാ നാഡിയെ ഉത്തേജിപ്പിക്കും. അതോടൊപ്പം പ്രമേഹത്തെ തടയുകയും ആർത്തവ ക്രമക്കേടുകൾക്കു പരിഹാരമാവുകയും ചെയ്യും. 

ചെയ്യുന്നവിധം

ഇരുകാലും നീട്ടിവച്ചു നിവർന്ന‍ിരിക്കുക. ഇനി വലതുകാൽ മടക്കി ആ കാലിന്റെ ഉപ്പൂറ്റി ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയിൽ ചേർത്തു വയ്ക്കുക. ഇടതുകാൽ മടക്കി വലതുകാലിന്റെ തുടയുടെ വലതുവശത്തായി തറയിൽ ഉറപ്പിച്ചു കുത്തുക. ഇനി വലതുകൈ ഇടതു കാൽമുട്ടിനു വെളിയിൽക്കൂടി ഇടതു കാൽപ്പാദത്തിൽ പിടിക്കുക. ഇടത്തേ കൈ ഉടലിന്റെ പുറകിൽകൂടി കൊണ്ടുവന്ന് വലതുവശത്തെ പള്ളയിൽ കമഴ്ത്തിവയ്ക്കുക. ഇതോടൊപ്പം നട്ടെല്ലു നിവർന്ന് ഇരിക്കുകയും വേണം . 

ഇനി സാവധാനം ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ടു ശരീരം മുഴുവനും ഇടത്തേക്കു തിരിക്കുകയും ശ്വാസമെടുത്തു കൊണ്ടു പൂർവസ്ഥിതിയിലാകുകയും ചെയ്യുക. അഞ്ചോ ആറോ തവണകൂടി ആവർത്തിക്കാം ഇതേപോലെ തന്നെ കൈകാലുകൾ തിരിച്ചുവച്ചും ചെയ്യണം. 

Read More : Health and Yoga