നടുവേദന അകറ്റാൻ ധാർമികാസനം; വിഡിയോ

ചില യോഗാമുറകൾ പരിശീലിച്ചാൽ നടുവേദന അകറ്റാവുന്നതാണ് അതിലൊന്നാണ് ധാർമികാസനം.

ചെയ്യുന്ന വിധം: ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം തറയിൽ വരത്തക്കവണ്ണം ഇരിക്കുക. കാൽപ്പാദങ്ങൾ രണ്ടും പൃഷ്ഠഭാഗത്തിനിരുവശത്തും ചേർന്നും തറയ‍ിൽ പതിഞ്ഞും ഇരിക്കാൻ ശ്രദ്ധിക്കേണ്ടാതാണ്. ഇനി സാവധാനം ഇരുകൈകളും മുകളിലേക്കുയർ‌ത്തി ഇരുകൈകളുടെയും വിരലുകൾതമ്മിൽ കോർത്തു പിടിച്ച് കഴുത്തിനു പുറകിൽ വയ്ക്കുക. 

ഇനി സാവധാനം ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുകയും ചെയ്യുക. ഈ അവസ്ഥയിലിരുന്ന് സാവധാനം ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുവര‍ുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക വീണ്ടും ഒന്നോ രണ്ടോ തവണ ആവർത്തിക്കാവുന്നതാണ്. 

ഗുണങ്ങൾ

ഈ ആസനം ചെയ്യുമ്പോൾ തലച്ചോറിനും അതിനോടനുബന്ധിച്ചുള്ള നാഡീഞരമ്പുകൾക്കും ശരീയായ രീതിയിൽ പോഷകരക്തം ലഭിക്കുന്നു. അതുമൂലം തലയ്ക്കും കണ്ണുകൾക്കും ഉണ്ടാകുന്ന വേദന ശമിക്കുന്നു. ശ്വാസകോശരോഗത്തിനു ശമനം കാണപ്പെടുന്നു. ദഹനേന്ദ്രിയവ്യൂഹങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. സന്ധിവാതത്തിനു ശരിയായ രീതിയിലുള്ള പ്രയോജനം കിട്ടുന്നു. നടുവിനുണ്ടാകുന്ന വേദനയും വെട്ടലും നിശ്ശേഷം മാറുന്നു. 

വിവരങ്ങൾക്കു കടപ്പാട്: യോഗാചാര്യ എം. ആർ ബാലചന്ദ്രന്റെ 'സ്ത്രീകൾക്ക് യോഗ' എന്ന ബുക്ക്

Read More : Health and Yoga