Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോഷകരക്തത്തിന് മൂർധാസനം

Yoga Representative Image

ഈ ആസനം ചെയ്യുന്നതു മൂലം തലച്ചോറിലേക്കും അതിനോടനുബന്ധിച്ചുള്ള നാഡീഞരമ്പുകളിലേക്കും ശരിയായ രീതിയിൽ പോഷക രക്തം ലഭിക്കുന്നു. 

ചെയ്യുന്നവിധം : ഇരുകാലും മൂന്നാലടിയോളം അകത്തി വയ്ക്കുക. അതോടൊപ്പം ഇരുകയ്യും പുറകിലേക്കു കൊണ്ടുവന്ന് വലതു കയ്യുടെ കുഴയിൽ ഇടതു കൈ കൊണ്ടു പിടിക്കുക. ഈ നിലയിൽ സാവധാനം ശ്വാസം വിട്ടു കൊണ്ടു കുനിഞ്ഞു തലയുടെ മുൻഭാഗം തറയിൽ മുട്ടിക്കുകയും ആ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. 

ബുദ്ധിമുട്ടു വരുമ്പോൾ ശ്വാസമെടുത്തു കൊണ്ടു പൂർവസ്ഥിതിയെ പ്രാപിക്കുക. വീണ്ടും ഇതേ പോലെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കണം. 

Read More : Health and Yoga