Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി യോഗാസംഗീതം കേട്ട് ഉറങ്ങാം

yoga-music

മുറിയിലെ നേർത്ത വെളിച്ചത്തില്‍ മൃദുവായ സംഗീതം കേട്ടുറങ്ങാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. അതു മനസ്സിനും ശരീരത്തിനും വിശ്രമം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയില്‍ അടുത്തിടെ നടത്തിയൊരു പഠനത്തിലാണ് യോഗ സംഗീതം ഒരാളുടെ ആരോഗ്യ, മാനസിക നിലയെ എത്രത്തോളം ഗുണകരമായി ബാധിക്കുന്നെന്നു ഗവേഷകര്‍ കണ്ടെത്തിയത്. മ്യൂണിച്ചിലെ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ ഈ പഠനം അടുത്തിടെ അവതരിപ്പിച്ചിരുന്നു. യോഗാസംഗീതം പതിഞ്ഞ താളത്തില്‍ കേള്‍ക്കുന്നത് ഒരാളുടെ ഉത്കണ്ഠകൾ കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. 

26 വയസ്സു വരെ പ്രായമുള്ള 149 ആളുകളിലായിരുന്നു പഠനം. ഇവരില്‍ പല തരത്തിലെ സംഗീതമാണ് പരീക്ഷിച്ചത്. പതിഞ്ഞ താളത്തിലെ യോഗാസംഗീതമായിരുന്നു ആദ്യ ദിവസം കേൾപ്പിച്ചിരുന്നെങ്കിൽ അടുത്ത ദിവസം പോപ്പ് സംഗീതമായിരുന്നു. യോഗാസംഗീതം കേട്ടവരുടെ ഹൃദയതാളം ഈ സമയം ക്രമപ്പെടുകയും അവരില്‍ മാനസിക സമർദം കുറയുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി. പഠന വിധേയമാക്കിയവരുടെ ഉത്കണ്ഠ നില പരിശോധിച്ചപ്പോൾ പോപ്‌ സംഗീതം കേട്ടവരെ അപേക്ഷിച്ച് യോഗ മ്യൂസിക് കേട്ടവരില്‍ പ്രകടമായ മാറ്റമാണു കണ്ടെത്തിയത്. 

Read More : Health and Yoga