Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാരവടിവിന് തോലാംഗുലാസനം

Yoga

ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കാൻ തോലാംഗുലാസനം യോഗ സഹായിക്കും . ഉദരത്തിനും ഉദരാന്തർഭാഗത്തുള്ള അവയവങ്ങൾക്കും ശരിയായ പ്രവർത്തനം ലഭിക്കും. 

ചെയ്യുന്നവിധം : കാലു രണ്ടും നീട്ടി വച്ചു നിവർന്നിരിക്കുക. വലതുകാൽ മടക്കി ഇടത്തെ തുടയുടെ മുകളിലും ഇടതു കാൽ മടക്കി വലത്തെ തുടയുടെ മുകളിലും കയറ്റി വയ്ക്കുക. ഈ നിലയിൽ  ഇരു കൈമുട്ടും തറയിലൂന്നി സാവധാനം പുറകോട്ടു കിടക്കുക. അതോടൊപ്പം കൈപ്പത്തികൾ കൊണ്ടു കാൽമുട്ടുകൾക്കിടയിലൂടെ താങ്ങിപ്പിടിക്കുക. ഇനി ശ്വാസം വിട്ടുകൊണ്ടു തല ഉയർത്തിപ്പിടിച്ചു ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതി പ്രാപിക്കുക. ഇതേ പോലെ  ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാം.

Read More : Health and Yoga