Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട്ടെല്ലിന്റെ ആരോഗ്യത്തിനു പാദഹസ്താസനം

പാദഹസ്താസനം ചെയ്യുന്നതുമൂലം ശരീരത്തിലെ ദുർമേദസ് കുറഞ്ഞുകിട്ടുന്നതിനു വളരെയധികം സഹായിക്കുന്നു. ജനനേന്ദ്രിയ വ്യൂഹങ്ങളുടെ താളം തെറ്റൽ മാറിക്കിട്ടുന്നു. നട്ടെല്ലിന്റെ ഘടന ശരിയായ രീതിയിൽ നിലനിൽക്കുന്നു. ഉദരസംബന്ധമായ രോഗങ്ങൾക്കു ശമനം കിട്ടുന്നു. ശരീരത്ത‍ിന് ഒാജസും തേജസും നിലനിർത്തുന്നതിനും സഹ‍ായിക്കുന്നു. 

ചെയ്യുന്ന വിധം

കാലുകൾ രണ്ടും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം കൈകൾ രണ്ടും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും മുന്നോട്ടുയർത്തുക. തലയുടെ ഇരുവശങ്ങളിലായ‍ി ചെവിയോടു ചേർന്നിരിക്കത്തക്കവിധം കൈകൾ രണ്ടും ഉയർത്തേണ്ടതാണ് . ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് ഇരു കൈപ്പത്തികളും കാൽപ്പാദങ്ങൾക്കിരുവശവും പതിച്ചു വയ്ക്കുകയും അതോടൊപ്പം കുനിഞ്ഞ് നെറ്റി കാൽമുട്ടിൽ മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്യുക. 

ഇനി ശ്വാസമെടുത്തുകൊണ്ട് ഇരു കൈകളും ഉയർത്തുക. അതോടൊപ്പം ഉടലും നിവർത്തുക. തലയുടെ ഇരുവശങ്ങളിലായി കൈകൾ മുട്ടുന്ന രീതിയിൽ ഉയർത്തേണ്ടതാണ്. ഉടൻ തന്നെ ശ്വാസം വിട്ടുകൊണ്ട് രണ്ടുകൈകളും താഴ്ത്തി ശരീരത്തിനിരുവശത്തും കമഴ്ത്തി വയ്ക്കേണ്ടതാണ്.  വീണ്ടും അഞ്ചോ ആറോ തവണ കൂടി ഇതുപോലെ ആവർത്തിക്കേണ്ടതാണ്. 

Read More : Health and Yoga