Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗാഭ്യാസത്തിൽ വിസ്മയ പ്രകടനങ്ങളുമായി സഹോദരിമാർ

yoga-sisters അനുഷ്ക കർമാകറും അനുഷ കർമാകറും

തിരുവനന്തപുരത്തു നടക്കുന്ന എട്ടാമതു ഏഷ്യൻ യോഗാഭ്യാസത്തിൽ വിസ്മയ പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയാണ് ജാർഖണ്ഡ് സ്വദേശിനി അനുഷ കർമാകർ. യോഗ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് അനുഷ. 2009ൽ റോമിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ മൂന്നു സ്വർണം ഇന്ത്യയ്ക്കു സമ്മാനിച്ചാണ് അനുഷ തന്റെ വരവറിയിച്ചത്. 

തന്റെ പ്രകടനത്തിനു മിഴിവേകാൻ സ്വന്തം അനുജത്തി അനുഷ്ക കർമാകറും അനുഷയുടെ കൂട്ടിനുണ്ട്.  ചാംപ്യൻഷിപ്പിൽ അഞ്ച് ഇനങ്ങളിലാണ് അനുഷ്ക മത്സരിക്കുന്നത്. നാലിനങ്ങളിൽ അനുഷയും റിങ്ങിലെത്തും. യോഗ അധ്യാപകരായ വൈശാലി കർമാകാറിന്റെയും പ്രവീറിന്റെയും മക്കളായ ഇരുവർക്കും യോഗ വീട്ടുകാര്യമാണ്. ചെറുപ്പം മുതൽ അമ്മയുടെ ശിക്ഷണത്തിലാണ് ഇരുവരും യോഗ പരിശീലിക്കുന്നത്. 

അനുഷ കർമാകർ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബികോം വിദ്യാർഥിനിയാണ്. അനുഷ്ക കർമാകർ എട്ടാം ക്ലാസിൽ പഠിക്കുന്നു. ആർട്ടിസ്റ്റിക് പെയർ വിഭാഗത്തിൽ ചടുലമായ ചലനങ്ങൾ കൊണ്ട് അമ്പരിപ്പിക്കുന്ന ഇവരുടെ പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം.