Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്യാസ്ട്രബിള്‍ പരിഹാരത്തിന് കപോതാസനം

ദഹനശക്തി കുറഞ്ഞ ആൾക്കാരിലാണ് ഗ്യാസ്ട്രബിള്‍ സാധാരണയായി കണ്ടുവരുന്നത്. നല്ല ദഹനശക്തിയുള്ള വരിൽ ഗ്യാസ്ട്രബിള്‍ ഉണ്ടാകാറില്ല. ഹിതവും മിതവുമായ ഭക്ഷണം കൃത്യസമയത്ത് നന്നായി ചവച്ചരച്ചു കഴിക്കണം. ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത് ഫ്രിജിൽ വച്ചു തണുപ്പിച്ചതും പഴയികയതുമായ ഭക്ഷണം എണ്ണയിൽ വറുത്തതും മസാലയും മുളകും കൂടുതൽ ചേർത്ത തുമായ ഭക്ഷണം ഇവയെല്ലാം ഒഴിവാക്കുക.

ഭക്ഷണം കഴിക്കുന്ന സമയത്ത് മനസ്സ് സംഘർഷഭരിതമാകരുത്. വളരെ ശാന്തമായും സന്തോഷമായും ഇരുന്നു വേണം ഭക്ഷണം കഴിക്കുവാൻ. ചായയും കാപ്പിയും ഒഴിവാക്കുന്ന താണ് ഉത്തമം. മദ്യം, പുകയില ഉൽപന്നം, മാംസാഹാരം, പരിപ്പ്, കടല, പയറുവർഗങ്ങൾ, ചിലതരം പഴങ്ങൾ എന്നിവ യും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്നു. അതുപോലെ കളർ ചേർത്ത തും അജീനോമോട്ടോ ചേ‍ർത്തുണ്ടാക്കിയതുമായ ഭക്ഷണം, മൈദ കൊണ്ടുണ്ടാക്കിയ ഭക്ഷണം ഇവയെല്ലാം ഒഴിവാക്കുക.

ഒരേ ഇരിപ്പ് അധിക സമയം ഇരിക്കാതിരിക്കുക. അതേ പോലെ ഒരേ നിൽപ്പും. ആവശ്യമില്ലാതെയുള്ള മരുന്നുകളുടെ ഉപയോഗം മൂലവും ഗ്യാസ്ട്രബിള്‍ വർധിക്കുന്നു. അതു കൊണ്ട് നിഷ്ഠയായ ജീവിതചര്യയും ചിട്ടയായ ഭക്ഷണക്രമവും ചിട്ട യായ യോഗചര്യയും കൊണ്ട് ഗ്യാസ്ട്രബിളിനെ പൂർണമായി നിയന്ത്രിക്കാനും ധൈര്യമായി ഏതു സ്ഥലങ്ങളിലും ആരുടെ മുന്നിലും ചെന്നുനിൽക്കാനും സാധിക്കുന്നതാണ്. 

കപോതാസനം ചെയ്യുന്ന വിധം: രണ്ടു കാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം അതോടൊപ്പം ഇരുകൈകളും കാൽ മുട്ടുകൾക്കുമുന്നിൽ തറയിൽ ഉറപ്പിച്ചു കുത്തുക. ഇനി പൃഷ്ഠ ഭാഗം കാലുകളിൽ നിന്നുയർത്തി വലതുകാൽ കഴിയുന്നത്ര പുറകോട്ടു നീട്ടി തറയിൽ ഉറപ്പിച്ചു കുത്തുക. അതോടൊപ്പം ഇടതുകാലിന്റെ പാദം വലതുകാലിന്റെ തുടയുടെ ഇടതുവശ ത്തേക്ക് അടുപ്പിച്ചു വയ്ക്കുക.

സാവധാനം ഇരുകൈകളും തറയിൽനിന്നെടുത്ത് പള്ളകൾക്കി രുവശവും ഉറപ്പിക്കുക. ഈ നിലയിൽ അരയ്ക്കു  മുകളിലേക്കു ള്ള ഭാഗം കഴിയുന്നതും പുറകോട്ടു വളഞ്ഞു നിന്നു സാവധാ നം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതേ പോലെ ഇടതുകാലും പുറകോട്ടു നീട്ടിവച്ചു ചെയ്യേണ്ടതാണ്. ഇങ്ങനെ ഒന്നോ രണ്ടോ തവണകൾ കൂടി ആവർത്തിക്കാവു ന്നതാണ്.

രോഗികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ 

ആമാശയത്തിനു വളരെയധികം അമർച്ച ലഭിക്കുന്നതു മൂലം ഗ്യാസ്ട്രബിളിനു ശമനം കിട്ടുന്നു. വയറിന്റെ ആന്തരികാവയവ ങ്ങൾക്കു നല്ല അമർച്ചയും വലിവും കിട്ടുന്നതു മൂലം ദഹനം ശരിയാകുന്നു. വയറിന്റെ കമ്പനാവസ്ഥ പരിഹരിക്കപ്പെടുന്നു. വയറിന്റെയും അരക്കെട്ടിലെയും നാഡീഞരമ്പുകളെ ഉത്തേജി പ്പിക്കുന്നു.  ഭക്ഷണത്തോടുള്ള ആസക്തി കുറയുന്നു. പുളിച്ചു തികട്ടലും നെഞ്ചെരിച്ചിലും എന്നുവേണ്ട വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്നു.