Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെരിക്കോസ് വെയിൻ കുറയുന്നതിന് ‘ഊർദ്ധപാദ ശീർഷാസനം’

yoga

നട്ടെല്ലിനു നല്ല ബലം കിട്ടുകയും ഉദര പേശികൾ ശക്തങ്ങളാകുകയും വെരിക്കോസ് വെയിൻ കുറയുകയും ചെയ്യുന്നതിനു സഹായിക്കുന്നൊരു ആസനമാണ് ‘ഊർദ്ധപാദ ശീർഷാസനം’ ഗ്യാസ്ട്രബിൾ കുറയുന്നതിനും സഹായിക്കും.

ചെയ്യുന്ന വിധം

ഇരു കാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഈ നിലയിൽ ഇരുകൈകളും പൃഷ്ഠഭാഗത്തിനിരുവശത്തും അൽപം പുറകിലായി വിരലുകൾ മുന്നോട്ടു ചൂണ്ടിയ നിലയിൽ ഉറപ്പിച്ചു കുത്തുക. ഇനി സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകാലുകളും മുട്ടുകൾ മടക്കാതെ കഴിയുന്നത്ര മുകളിലേക്കുയർത്തുകയും ശ്വാസം വിട്ടുകൊണ്ട് നെറ്റി കാൽമുട്ടിൽ മുട്ടിക്കുവാൻ ശ്രമിക്കുകയും ചെയ്യുക. ഈ നിലയിൽനിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതേപോലെ ഒന്നോ രണ്ടോ തവണകൾകൂടി ആവർത്തിക്കാവുന്നതാണ്.