Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യനമസ്കാരം കൊണ്ടുള്ള ഗുണങ്ങൾ

suryanamaskar

കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറയാണ് യോഗ. എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഒരു യോഗ പദ്ധതിയാണ് സൂര്യ നമസ്കാരം.

∙ പ്രണാമാസനം മുതൽ 12 ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം.എല്ലാ സന്ധികള്‍ക്കും മാംസപേശികള്‍ക്കും പ്രയോജനം ചെയ്യുന്ന സമ്പൂര്‍ണ വ്യായാമമാണ് സൂര്യനമസ്‌കാരം.

∙ കൈകൾ, തോൾ, തുട, അരക്കെ‌‌ട്ട് , പുറം, വയർ തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിക്കുകയും ചലനം ആയാസകരമാകുകയും ചെയ്യും.

∙ ക​ഠിനമായ വർക്ക് ഔട്ട് ഒന്നും ഇല്ലാതെതന്നെ 30 മിനി‌‌ട്ട് ന‌ടത്തുന്ന സൂര്യനമസ്കാരം 420 കാലറി ഊർജ്ജത്തെ എരിച്ച് കളയുന്നു.

∙ നല്ല വിശപ്പുണ്ടാകാനും ദഹന-ശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനമസ്‌കാരം സഹായകമാവുന്നു.

∙ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം. വിശ്വാസത്തിന്റെ ഭാഗമല്ലാതെ ചെയ്യുന്നവർക്ക് എവി‌ടെവച്ചും ഏത് കാലാവസ്ഥയിലും സൂര്യനമസ്കാരം ചെയ്യാനാകും.

∙ തൊലിക്കു കീഴിലായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ക്രമേണ ഇല്ലാതാവുകയും ത്വക്കിന് തിളക്കം കൂടുകയും ചെയ്യും.

∙ യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ സാധാരണയായി ശീലിക്കാവുന്നതാണ് സൂര്യനമസ്‌കാരം 

Your Rating: