Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമശക്തിക്ക് ക്രോസ്​വേഡിനേക്കാൾ മികച്ചത് യോഗ

meditation

യോഗയുടെയും മെഡിറ്റേഷന്റെയും ഗുണഫലങ്ങൾ നമുക്ക് നന്നായി അറിയാം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയും ധ്യാനവും സഹായിക്കും. ഇപ്പോഴിതാ പുതിയ പഠനം പറയുന്നു അൽഷിമേഴ്സിനെ വരെ പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്ന്.

ഓർമശക്തി ഉണർത്തുന്ന വ്യായാമങ്ങളേക്കാൾ പതിന്മടങ്ങ് ഗുണം ചെയ്യുമത്രെ യോഗപരിശീലനം. ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമായാണ് ഇതുവരെ യോഗ കരുതിയിരുന്നത്. മെമ്മറി ട്രെയിനിംഗ് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ നല്ലതാണെന്നും എന്നാൽ യോഗയു ം മെഡിറ്റേഷനും പോലെയുളളവ നമ്മുടെ മാനസികാവസ്ഥ ഉന്മേഷമുള്ളതാക്കുകയും വിഷാദമകറ്റുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു.

നിരീക്ഷണത്തിന് വിധേയരാവർ 55 വയസിനുമുകളിൽ പ്രായമുള്ള ഇരുപതോളം ആളുകളാണ്. പലരും ചെറിയ ഓർമക്കേടുകളുള്ളവരായിരുന്നു. ഓർമ പരിശോധനയും സ്കാനിംഗും നിരീക്ഷണത്തിന്റെ തുടക്കത്തിലും അവസാനവും നടത്തി. 11 പേർക്ക് ആഴ്ചയിലെ ഏഴുദിവസവും ഒരുമണിക്കൂർ ഓർമശക്തി വർദ്ധിപ്പിക്കൽ പരിശീലനവും 20 മിനിട്ട് വ്യായാമവും നൽകി. ബാക്കിയുള്ള 14 പേർക്ക് ഒരു മണിക്കൂർ രോഗപരിശീലനവും 20 മിനിട്ട് മെഡിറ്റേഷനും നൽകി.

പേരുകൾ ഓർമ്മിക്കുന്നതിലുംമറ്റും ഒരേപോലയുള്ള പുരോഗമനമാണ് ഉണ്ടായത്. എന്നാൽ യോഗ പ്രാക്ടീസ് ചെയ്തവർക്ക് സ്ഥലങ്ങളും മറ്റും കാഴ്ചയിൽ ഓർക്കാനും വഴിപിശകുന്നതും മറ്റും ഒഴിവാക്കാനും സാധിച്ചു. ജേണല്‍ ഓഫ് അൽഷിമേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.