Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റീരിയർ ഡിസൈനിങ്

സിന്ധു വി
ആർക്കിടെക്ട്
Author Details
Follow Facebook
Mascot on pillows

അകത്തളങ്ങളാണ് ഒരു വീടിന്റെ അന്തരീക്ഷം നിർണയിക്കുന്നത്. ഇന്റീരിയർ ഡിസൈൻ ഘട്ടങ്ങളായാണ് ചെയ്യുന്നത്. ആദ്യം മുകളിൽനിന്നാണ് ഡിസൈനിങ് തുടങ്ങുക. ഫോൾസ് സീലിങ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പവർ പോയിന്റുകൾ, പാനലുകൾ എന്നിവയാണ് ആദ്യം ചെയ്യുക. ഇതിനു ശേഷം ഭിത്തി പുട്ടിയിട്ട് പെയിന്റ് ചെയ്യും. അതിനുശേഷം ഫ്ലോർ ടൈലുകൾ വിരിക്കുന്നു. ഈ ഘട്ടത്തിൽ സമാന്തരമായി ഇലട്രിസിറ്റി കണക്ഷന് അപേക്ഷിക്കാം. ഈ സമയത്തുതന്നെ ഫുൾ പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ച് വീട്ടുനമ്പർ വാങ്ങിക്കുന്നു. 

ഫർണിച്ചറുകൾ രണ്ടായി തിരിക്കാം. ഫിക്സഡ് ഫർണിച്ചറുകളും ചലിപ്പിക്കാൻ കഴിയുന്നവയും. സോഫ, ഊണുമേശയും കസേരകളും, കട്ടിലുകൾ, സ്റ്റഡി ടേബിളുകൾ തുടങ്ങിയവയെല്ലാം മൂവിങ് ഫർണിച്ചറിന്റെ ഗാനത്തിൽ പെടുന്നവയാണ്. വാഡ്രോബ്, കിച്ചൻ കബോർഡ്, ബുക്ക് ഷെൽഫ്, ക്രോക്കറി ഷെൽഫ് തുടങ്ങിയവയെല്ലാം ഫിക്സഡ് ഫർണിച്ചറുകളുടെ ഗണത്തിൽ പെടും. ഇവയാണ് ആദ്യം ഉറപ്പിക്കുക. ശേഷം മൂവബിൾ ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ക്രമീകരിക്കും. 

കർട്ടനുകൾ ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഫർണിച്ചറുകൾ ക്രമീകരിച്ച ശേഷം കർട്ടനുകൾ തിരഞ്ഞെടുക്കും. വോൾപേപ്പർ, ടെക്സ്ചർ വോൾ തുടങ്ങിയവ അകത്തളങ്ങൾക്ക് മിഴിവേകാനായി ഇപ്പോൾ നൽകുന്നുണ്ട്. ഇവയാണ് ഫർണിഷിങ്ങിന്റെ ഏറ്റവും അവസാനം നൽകുന്നത്. ബാത്റൂമുകളിലെ ഗ്ലാസ് പാർട്ടിഷനുകൾ, ഗോവണിയുടെ ഹാൻഡ് റെയിലുകൾ എന്നിവയും ഏറ്റവും അവസാനമാണ് നിർമിക്കുന്നത്.

ലാൻഡ്സ്കേപ്പിംഗും ചുറ്റുമതിലും ഏറ്റവും അവസാനമാണ് ചെയ്യുന്നത്.

ആർക്കിടെക്ട് സിന്ധു വി

1992 ൽ ബി ആർക് പൂർത്തിയാക്കി. യു കെയിൽ നിന്നും കമേഴ്‌സ്യൽ ഇന്റീരിയറിൽ ഉപരിപഠനം പൂർത്തിയാക്കി. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിന്ധു വി ടെക് എന്ന സ്ഥാപനത്തിന്റെ മേധാവി. നിരവധി വീടുകളുടെ നിർമാണവും ഡിസൈനും നിർവഹിച്ചു. ഇപ്പോൾ വീടുകൾക്കൊപ്പം കമേഴ്‌സ്യൽ പ്രോജക്ടും നിർമിച്ചു നൽകുന്നു.

email- cinduvtech@gmail.com

Mob- 8606460404