Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്കാലത്തും ട്രെൻഡി! അതിമനോഹരം ഈ വീട്

contemporary design trendy home ഭംഗിയേക്കാളുപരി സൗകര്യങ്ങൾക്കാണ് ഈ വീട്ടിൽ മുൻതൂക്കം നൽകിയിരിക്കുന്നത്.

വൃത്തിയാക്കാൻ എളുപ്പവും കാഴ്ചയിൽ എക്കാലത്തും ട്രെൻഡിയായതുമായ വീടായിരുന്നു വീട്ടുകാരുടെ ആവശ്യം. അമിതമായ ആഡംബരങ്ങളില്ലാത്ത കുലീനമായ ഇന്റീരിയർ ക്രമീകരണങ്ങൾക്കാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.

∙ 25 സെന്റിൽ 2900 ചതുരശ്രയടിയിലാണ് വീട്.

∙ തേക്ക് നിറത്തിന്റെയും വെള്ള നിറത്തിലുള്ള പിയു ഫിനിഷിന്റെയും കോംബിനേഷനിലാണ് ഇന്റീരിയർ സജ്ജീകരിച്ചത്.

contemporary-trendy-home-living

∙ ലിവിങ് റൂമിൽ നാച്വറൽ സ്റ്റോൺ കൊണ്ട് ക്ലാഡിങ് ചെയ്തു.

∙ വീട്ടുകാർ വിദേശത്തായതുകൊണ്ട് ഉപയോഗം കുറവായതിനാൽ പിയു ഫിനിഷുള്ള മൾട്ടിവുഡ് കൊണ്ടാണ് അടുക്കളയിലെ കാബിനറ്റും വാഡ്രോബുമെല്ലാം പണിതിരിക്കുന്നത്. ചിതൽ പിടിക്കില്ല എന്നതാണ് മൾട്ടിവുഡിന്റെ മെച്ചം.

∙ വാഡ്രോബുകൾക്ക് 10 അടിയാണ് ഉയരം. ഏഴ് അടി കഴിഞ്ഞ് ബാക്കി ‘ലോഫ്റ്റ്’ നൽകി. യാത്രാബാഗുകൾ, എപ്പോഴും ഉപയോഗിക്കാത്ത സാധനങ്ങൾ തുടങ്ങിയവ ഇവിടെ സൂക്ഷിക്കാം. മാത്രമല്ല, വാഡ്രോബിന് മുകളിൽ പൊടി അടിയുന്നത് തടയുകയും ചെയ്യാം.

∙ കിടപ്പുമുറികളിൽ വോൾപേപ്പർ ഒട്ടിച്ച് ഭംഗിയേകിയിട്ടുണ്ട്.

∙ വെനീർ ഒട്ടിച്ച മറൈൻ പ്ലൈ കൊണ്ടാണ് ഊണുമേശ പണിതത്.

∙ കട്ടിലും സൈഡ്ടേബിളും ലാമിനേറ്റഡ് എംഡിഎഫ് കൊണ്ടാണ് പണിതത്.

∙ ഫർണിച്ചർ എല്ലാം മുറികളുടെ അളവിനനുസരിച്ച് പ്രത്യേകം പണിയിച്ചു.

∙ ബാത്റൂമുകളിൽ ഡ്രൈ, വെറ്റ് ഏരിയ വേർതിരിക്കാൻ ഗ്ലാസ് പാർട്ടീഷൻ നൽകി.

∙ ജനലുകൾക്കും വാതിലുകൾക്കും തേക്കും പിൻകോഡയുമാണ് ഉപയോഗിച്ചത്.

∙ ഗ്രാനൈറ്റ് കൊണ്ടാണ് ഫ്ലോറിങ്.

kitchen മൾട്ടിവുഡ് കൊണ്ടാണ് കാബിനറ്റും വാഡ്രോബുകളും പണിതത്. ചിതൽ പിടിക്കില്ല എന്നതാണ് മെച്ചം.

∙ സീലിങ്ങിലും ബെഡ്റൂം പാനലിങ്ങിലും കൺസീൽഡ് ലൈറ്റിങ് നൽകി. എൽഇഡിയാണ് വീടു മുഴുവൻ ലൈറ്റിങ്ങിന് ഉപയോഗിച്ചത്.

∙ എല്ലാ മുറികളിലും ജിപ്സം ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. മുഴുവനായി സീലിങ് നൽകാതെ ലൈറ്റിങ്ങിന്റെ ആവശ്യാർഥം ‘ഡ്രോപ് സീലിങ്’ ആണ് നൽകിയിട്ടുള്ളത്.

∙ സീബ്രാ ബ്ലൈൻഡ് ജനലുകൾക്ക് ആധുനിക ഛായ നൽകുന്നു.

Project Facts

Location: കല്ലേറ്റുംകര, തൃശൂർ

Area: 2900 Sqft

Interior By: വിജോ ലോറൻസ്

വുഡ്നെസ്റ്റ് ഇന്റീരിയേഴ്സ്

തൃശൂർ

woodnest4interiors@gmail.com

Owner: സുരേഷ് ബാബു

കൈതയിൽ ഹൗസ്