Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ സ്ഥലം, പരമാവധി സൗകര്യങ്ങൾ!

small-plot-villa-malappuram ചെറിയ പ്ലോട്ടിലും പരമാവധി സ്ഥലഉപയുക്തതയും സൗകര്യങ്ങളും നൽകാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് ഈ വില്ല. 7 സെന്റ് പ്ലോട്ടിൽ 1600 ചതുരശ്രയടിയാണ് വിസ്തീർണം. ഉടമസ്ഥനായ ഡോക്ടർ സയീദ് ഫൈസലിന് റെഡ്, വൈറ്റ്, ബ്ലാക് നിറങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ട് ഈ നിറങ്ങളുടെ സങ്കലനമാണ് വീടിന്റെ ഇടങ്ങളിൽ എല്ലാം വരുന്നത്. അകത്തളം അലങ്കരിക്കുന്ന ചെറിയ ക്യൂരിയോകളിൽ വരെ ഈ തീം സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്ത റോമൻ കർട്ടനുകൾ അകത്തളങ്ങളുടെ മാറ്റ് കൂട്ടുന്നു.

small-plot-villa-theme

വില്ലയുടെ സ്ട്രക്ച്ചറിൽ ബുദ്ധിപരമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവശത്ത് എംഎസ് പൈപ്പ് കൊണ്ട് പില്ലറുകൾ നൽകി എക്സൽ പിവിസി ഷീറ്റ് കൊണ്ട് സീലിങ് ചെയ്തു ഒരു കാർപോർച്ച് ഒരുക്കി. കൂടാതെ മുകൾനിലയിലെ ഓപ്പൺ ഗാർഡനും ഇതുപോലെ യൂട്ടിലിറ്റി സ്‌പേസ് ആക്കിമാറ്റിയിട്ടുണ്ട്. ചെറിയ മുറ്റം ലാൻഡ്സ്കേപ് ചെയ്തിട്ടുണ്ട്. ഒരുവശത്ത് ചെറിയ പുൽത്തകിടി നൽകി. ഇന്റർലോക് ടൈലുകളിലും ബ്ലാക്+ റെഡ് തീം പിന്തുടരുന്നു.

small-plot-villa-malappuram-landscape

പ്രധാനവാതിൽ ഉൾകൊള്ളുന്ന ഭിത്തിയിൽ തുടങ്ങുന്നു റെഡ് കളറിന്റെ ആഘോഷം. ലളിതമായ ഫോർമൽ ലിവിങ്. ഇവിടെ കർട്ടൻ, കാർപ്പറ്റ് എന്നിവയിലെല്ലാം റെഡ്+ വൈറ്റ് തീം കാണാം.

small-plot-villa-stair

പ്രധാന ഇടങ്ങളിൽ  പ്ലൈവുഡ്+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് നൽകി ലൈറ്റിങ് ചെയ്തിരിക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു നൽകിയത്. ഫർണിച്ചറുകൾ കസ്റ്റംമെയ്ഡ് ആയി ഒരുക്കിയതാണ്.

small-plot-villa-living

ഗോവണിയുടെ താഴെ ഒരു ബാത്റൂം ക്രമീകരിച്ചു. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ ബ്രാസ് കൊണ്ട് നിർമിച്ച ക്ലാഡിങ് വാൾ ശ്രദ്ധേയമാണ്. മുകൾനിലയിൽ ഒരു ലിവിങ്‌, സ്റ്റഡി സ്‌പേസ് സജ്ജീകരിച്ചിട്ടുണ്ട്.

small-plot-villa-stair

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വൈറ്റ് ടൈലുകൾ ഗ്ലോസി ഫിനിഷിൽ നൽകി വാഷ് ഏരിയ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.  

small-plot-villa-dining

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയും നൽകിയിട്ടുണ്ട്.

small-plot-villa-master-bed

കുട്ടികളുടെ കിടപ്പുമുറിയിൽ പിങ്ക് തീമിന്റെ സമ്മേളനമാണ്. ഹെഡ്ബോർഡ് കുട്ടികളുടെ ചിത്രങ്ങൾ നിറയുന്ന ഫോട്ടോവാൾ ആക്കി മാറ്റിയിരിക്കുന്നു. ഇവിടെ നിഷുകൾ നൽകി അതിനുള്ളിൽ വോൾപേപ്പർ ഒട്ടിച്ചു ലൈറ്റിങ് നൽകിയ ക്യൂരിയോ കാണാൻ കൗതുകകരമാണ്.

small-plot-villa-malappuram-kids-bed

വൈറ്റ്+ ബ്ലാക് തീമിലാണ് അടുക്കള. നാനോവൈറ്റ് ആണ് കൗണ്ടറുകൾക്ക് നൽകിയത്. മെംബ്രേയ്‌ൻ ഷീറ്റ് കൊണ്ടാണ് അടുക്കള ഫർണിഷ് ചെയ്തിരിക്കുന്നത്.

small-plot-villa-malappuram-kitchen

ചുരുക്കത്തിൽ ചെറിയ പ്ലോട്ടിലും പരമാവധി സ്ഥലഉപയുക്തതയും സൗകര്യങ്ങളും നൽകാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

small-plot-villa-exterior

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Perinthalmanna, Malappuram

Area- 1600 SFT

Plot- 7 cent

Interior Design- Jinsho Jose

V-Decor, Calicut

jinshokjose@gmail.com

Mob- 8606445566

Read more on Villa Projects Kerala Small Plot Interior