Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യോഗസ്ഥ ദമ്പതികൾക്ക് പറ്റിയ വീട്

employee friendly-home-trivandrum വീടിന്റെ പരിപാലനവും കുട്ടികളുടെ മേൽനോട്ടവും എളുപ്പമാകുന്ന ശൈലിയിലാണ് ഡിസൈൻ.

കൊട്ടാരം പോലെ വീട് പണിതിടും. നാട്ടിൽ കൂടുതലും അണുകുടുംബങ്ങളായതോടെ വീട്ടിൽ പകൽ സമയങ്ങളിൽ ആളുകളുണ്ടാകില്ല. ജോലിക്കാരായ സ്ത്രീകളുള്ള വീടാണെങ്കിൽ അവധി ദിവസങ്ങളിൽ തൂത്തും വാരിയും വൃത്തിയാക്കാനേ സമയം കാണുകയുള്ളൂ. കേരളത്തിലെ വീടുകളിലെ ഒരു പൊതുഅവസ്ഥാവിശേഷമാണിത്. ഇതിൽ നിന്നും വ്യത്യസ്തമായി ഉദ്യോഗസ്ഥ ദമ്പതികൾക്കുവേണ്ടി ഡിസൈൻ ചെയ്ത വീടാണിത്. 

employee friendly-home-exterior

പരിപാലനം എളുപ്പമാക്കുന്ന വിധം ലളിതവും പ്രയോഗികക്ഷമവുമായ അകത്തളങ്ങളാണ് വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മണക്കാടിനടുത്താണ് വീട്. 15 സെന്റിൽ ഏകദേശം 3000 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിലുള്ള ബോക്സ് ഷേപ്പ്ഡ് എലിവേഷൻ. വൈറ്റ്+ ലൈറ്റ് ബ്ലൂ നിറങ്ങളാണ് കളർ തീം ആയി ഉപയോഗിച്ചിരിക്കുന്നത്. രണ്ടു ചെറിയ കുട്ടികളാണ് ദമ്പതികൾക്ക്. ഇവരുടെ മേൽനോട്ടവും എളുപ്പമാക്കുന്ന തരത്തിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.

employee friendly-home-hall

ലിവിങ്, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ രണ്ടു കിടപ്പുമുറികൾ, പൂജ സ്‌പേസ്, ഡൈനിങ്, അടുക്കള എന്നിവയാണ് താഴത്തെ നിലയിലുള്ളത്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. കണ്ണിൽ കുത്തിക്കയറുന്ന കടുംനിറങ്ങളൊന്നും ഇന്റീരിയറിൽ കാണാനില്ല. വീടിന്റെ മുകൾനില വാടകയ്ക്ക് കൊടുക്കാൻ ഉദ്ദേശിച്ചാണ്. 

employee friendly-home-interiors

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. അടുക്കളയിൽ നിന്നാലും വീട്ടിലെവിടെയും ഗൃഹനാഥയുടെ കണ്ണെത്തും എന്നതാണ് സവിശേഷത. സ്വീകരണമുറിയിൽ ഫാബ്രിക് സോഫ യൂണിറ്റ്. എതിർവശത്ത് വെനീർ പാനലിങ്ങിൽ ടിവി യൂണിറ്റ്. 

employee friendly-home-living

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ. ഇതിനു സമീപം ക്രോക്കറി ഷെൽഫ്. ഊണുമുറിയിൽനിന്നും പുറത്തേക്ക് ഒരു പാഷ്യോ സ്‌പേസും നൽകിയിട്ടുണ്ട്. ഈ വാതിൽ തുറന്നിട്ടാൽ നല്ല കാറ്റും വെളിച്ചവും അകത്തേക്ക് ഒഴുകിയെത്തും.

employee friendly-home-dining

ഗോവണിയുടെ താഴെയുള്ള സ്ഥലത്ത് സ്റ്റഡി സ്‌പേസ് സജ്ജീകരിച്ചു. സ്വീകരണമുറിയിൽ നിന്നും സ്വകാര്യത ലഭിക്കാൻ മൾട്ടിവുഡ് കൊണ്ട് സിഎൻസി പാർടീഷനും നൽകിയിട്ടുണ്ട്.

കിടപ്പുമുറികൾ വിശാലമാണ്. സ്‌റ്റോറേജ് സൗകര്യത്തിനായി വാഡ്രോബുകളും നൽകി.

employee friendly-home-bed

ലളിതമായ അടുക്കള. മൾട്ടിവുഡ് കൊണ്ട് വൈറ്റ് പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. കുട്ടികൾക്ക് ഭക്ഷണം നൽകാൻ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഒരുക്കി. ഇവിടെ വച്ച് പാചകം ചെയ്തുകൊണ്ടുതന്നെ കുട്ടികൾക്ക് അത്യാവശ്യം പാഠങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യാം. 

employee friendly-home-kitchen

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manacaud, Trivandrum

Owner- Ganesh, Nishi

Area- 3000 SFT

Plot- 15 cent

Construction, Design- Cindu V

Cindu V Tech, Calicut

email- cinduvtech@gmail.com

Mob- 8606460404

Construction- 2017 Oct