Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് കേരളത്തനിമയുടെ സൗന്ദര്യം!

neo-culture-home-kottayam-elevation പടിഞ്ഞാറന്‍ വെയില്‍ പരമാവധി ഉപയോഗപ്പെടുത്തി പ്രകൃതിദത്തമായ സോളാര്‍ എനര്‍ജി സംവിധാനങ്ങളും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

അമേരിക്കയില്‍ ഐടി പ്രൊഫഷണലായ മെൽവിൻ പിന്റോ തന്‍റെ നാടായ മണിമല കരിക്കാട്ടൂരില്‍ തറവാടിനടുത്ത് വാങ്ങിയ 70 സെന്‍റ് പുരയിടത്തിലാണ് വീട് പണിയാന്‍ തീരുമാനിച്ചത്.

പച്ചപ്പും നാടന്‍ കൃഷിവിളകളും നിറഞ്ഞ പ്ലോട്ടിൽ കേരളത്തനിമ പ്രദാനം ചെയ്യുന്ന, നൊസ്റ്റാൽജിക്ക് ഓര്‍മകളുണർത്തുന്ന ഒറ്റനില വീടായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനം. അകത്തളങ്ങളില്‍ നൂതന ആശയങ്ങള്‍ നൽകി പക്കാ കന്റംപ്രറി (Neo Culture) ഫീലും നല്‍കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇതു രണ്ടും ഉൾക്കൊള്ളിച്ചാണ് 2900 ചതുരശ്രയടി വരുന്ന നാല് കിടപ്പുമുറികളും അറ്റാച്ഡ് ബാത്റൂമുകളുമുള്ള ഈ വീട് ശ്രീകാന്ത് പങ്ങപ്പാട് രൂപകല്‍പന ചെയ്തത്.

neo-culture-home-kottayam

പടിഞ്ഞാറ് ദര്‍ശനമായതിനാലും, കിഴകോട്ടു ചരിവുള്ള ഭൂമിയായതിനാലും ചൂട് തടുക്കാനായി മുന്‍വശത്ത് നീളന്‍ വരാന്തയും, പോര്‍ച്ചും, ബാക്കി ഭിത്തിയില്‍ ക്ലാഡിങ് സ്‌റ്റോണും നിർമിതിയിൽ ഉൾപ്പെടുത്തി. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ് എന്നിവയ്‌ക്കൊപ്പം വിശാലമായ ഹാളും അകത്തളത്തിൽ ഒരുക്കി.

neo-culture-home-kottayam-living

ഫ്ലാറ്റ് റൂഫ് വാര്‍ത്ത് GI സ്ക്വയർ പൈപ്പിനു റൂഫ് ട്രസ്സ് ചെയ്തിരിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ ചൂടില്‍ നിന്നും വീടിന് സംരക്ഷണവും ഒപ്പം കാഴ്ചയിൽ ഉയർന്ന മേൽക്കൂരയും ലഭിച്ചു. ട്രസ്റൂഫിനുള്ളില്‍ സഞ്ചാരത്തിനും വെളിച്ചത്തിനുമായി ബെ വിന്‍ഡോസും നൽകിയിട്ടുണ്ട്. 

neo-culture-home-kottayam-dining

കോർട്യാർഡിന്റെ ഒരുവശത്തായി പ്രയര്‍ ഏരിയയും സജ്ജീകരിച്ചിരിക്കുന്നു. ഫോര്‍മല്‍ ലിവിങ്ങില്‍ ഫാമിലി ലിവിങ്ങിൽ നിന്നും ഏറെ സ്വകാര്യതയോടെ ഡൈനിങ്ങ്‌ ഹാളും ഓപ്പണ്‍ കിച്ചണും വേർതിരിച്ചിരിക്കുന്നു.

neo-culture-home-kitchen

ഓപ്പണ്‍ കിച്ചണായതിനാല്‍ ഡൈനിങ്ങ്‌ റൂമെന്ന വേര്‍തിരിവില്ലാതെ മികച്ച INTER ACTIVE ഏരിയ ആയും ഇവിടം ഉപയോഗിക്കാന്‍ സാധിക്കുന്നു.അനുബന്ധമായി രണ്ടാമത് കിച്ചണും, സ്റ്റോറും നല്‍കിയിരിക്കുന്നു. 

neo-culture-home-truss

വര്‍ക്ക്‌ ഏരിയയോടുചേര്‍ന്നുള്ള സ്റ്റെയര്‍ കെയ്സിലൂടെ ട്രസ് റൂഫിലേക്ക് പ്രവേശിക്കാമെന്നതിനാല്‍ ട്രസ് റൂഫിനകം മികച്ച സ്റ്റോറെജും യൂട്ടിലിട്ടി സൗകര്യങ്ങളും നല്‍കുന്നു.

പടിഞ്ഞാറന്‍ വെയില്‍ പരമാവധി ഉപയോഗപ്പെടുത്തി പ്രകൃതിദത്തമായ സോളാര്‍ എനര്‍ജി സംവിധാനങ്ങളും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

Project Facts

Location- Manimala, Kottayam

Plot- 70 cent

Area- 2900 SFT

Owner- Melvin Pinto George

Design- Er. Sreekanth Pangappattu

PG Group Designs, Kanjirappally

Mob: 9447114080

email: pggroupdesigns@gmail.com

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...