Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ കാഴ്ചകൾ തീരുന്നില്ല!

classic-house-batheri-aerial-view ബത്തേരി വഴി യാത്ര പോകുന്നവർക്ക് ഒരു ലാൻഡ്മാർക്ക് ആയി മാറിയിരിക്കുകയാണ് ഈ ക്‌ളാസിക് വീട്.

പച്ചപ്പട്ടുടുത്ത വയനാട്ടിൽ പണിയുന്ന തന്റെ വീട് ഒരു സിഗ്‌നേച്ചർ നിർമിതിയാകണം എന്നായിരുന്നു പ്രവാസി വ്യവസായിയായ അബ്ദുൽ നാസറിന്റെ ആഗ്രഹം. ഈ ആഗ്രഹങ്ങൾ എല്ലാം ഒരുപടി കൂടി കടന്നു സാധ്യമാക്കി ആർക്കിടെക്ട് നസീർ ഖാൻ. വയനാട്ടിലെ ബത്തേരിയിൽ 50 സെന്റിൽ 10000 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. വീടിന്റെ തുടർച്ചയെ അനുസ്മരിപ്പിക്കുന്ന ഗെയ്റ്റും വിശാലമായ മുറ്റവും കടന്നാണ് വീട്ടിലേക്ക് എത്തുക. ഡ്രൈവ് വേ ഇന്റർലോക് ചെയ്തു വേർതിരിച്ചു. മറ്റിടങ്ങൾ മനോഹരമായി ലാൻഡ്സ്കേപ് ചെയ്തു.  

classic-house-batheri-elevation

തന്റെ കയ്യൊപ്പായ ക്‌ളാസിക് തീമിലാണ് നസീർ ഖാൻ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ മുന്തിയ ഉൽപന്നങ്ങളാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. മേൽക്കൂരയിലെ റൂഫ് ടൈലുകൾ ഇന്തോനേഷ്യയിൽ നിന്നും വാങ്ങിയതാണ്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢി നിറയുന്ന അകത്തളങ്ങൾ. ഫർണിച്ചറുകൾ മിക്കവയും കസ്റ്റമൈസ് ചെയ്ത് വിദേശ രാജ്യങ്ങളിൽ നിന്നും വരുത്തിയവയാണ്. കാർപ്പറ്റുകൾ സ്‌പെയിനിൽ നിന്നാണ്. അകത്തളങ്ങളിൽ സ്വർണ ശോഭ നിറയ്ക്കുന്ന ഷാൻലിയറുകളും ലൈറ്റുകളും ഇറ്റലിയിൽ നിന്നും വാങ്ങിയവയാണ്. 

classic-house-batheri-interior

ക്‌ളാസിക് ശൈലിയിലൊരുക്കിയ ഭീമൻ ഇടനാഴി കടന്നാണ് വീട്ടിലേക്കെത്തുക. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ലേഡീസ് ലിവിങ്, ഡൈനിങ്, മൂന്ന് കിച്ചനുകൾ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയത്. അതിവിശാലമായ അകത്തളങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

classic-house-batheri-stair

ഗോവണിയാണ് സെമി മെസനൈൻ ശൈലിയിൽ ഇരുനിലകളെയും വേർതിരിക്കുന്നത്. ആദ്യ ലാൻഡിങ്ങിൽ ഇരുവശത്തേക്കും പിരിയുന്ന തരത്തിലാണ് ഗോവണിയുടെ ഡിസൈൻ. തേക്കിൻതടി കൊണ്ടാണ് ഫർണിഷിങ്ങും പാനലിംഗുമെല്ലാം ചെയ്തിരിക്കുന്നത്.

classic-house-batheri-upperhall

ആഡംബരം വരിയുന്ന വിശാലമായ കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്‌റ്റഡി ഏരിയ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

classic-house-batheri-bed

ബുർജ് ഖലീഫയിലെ മുറികളിൽ ഉപയോഗിച്ചിരിക്കുന്ന വിശേഷപ്പെട്ട അർമാനി മാർബിളാണ് മാസ്റ്റർ ബെഡ്റൂമിലെ ബാത്റൂം അലങ്കരിക്കുന്നത്.

classic-house-batheri-bath

ധാരാളം അതിഥികൾ എത്തുന്ന വീടാണിത്. അതിനാൽ ഒത്തുചേരലുകൾ ഊഷ്മളമാക്കാൻ വിശാലമായ ഹാളുകളും വിഭവസമൃദ്ധമാക്കാൻ മൂന്ന് അടുക്കളയും സജ്ജീകരിച്ചു. ഒരു മോഡുലാർ കിച്ചൻ, ഒരു ട്രഡീഷണൽ കിച്ചൻ പിന്നെയൊരു വർക് ഏരിയയും നൽകി. ഇതുകൂടാതെ വീടിനു പിറകിലായി വലിയ സൽക്കാരങ്ങൾക്ക് പാചകം ചെയ്യാനായി പാചകപ്പുരയും നിർമിച്ചിട്ടുണ്ട്. തേക്കിൻതടിയാണ് വാഡ്രോബുകൾക്കെല്ലാം ഉപയോഗിച്ചിരിക്കുന്നത്. കൗണ്ടറുകൾക്ക് ഗ്രാനൈറ്റും വിരിച്ചു. 

classic-house-batheri-kitchen

വീടിന്റെ തനതുശൈലിയിൽ വിശാലമായ ഗരാജും ഗസ്റ്റ് ഹൗസും സമീപത്തായി തലയുയർത്തി നിൽക്കുന്നു. ചുരുക്കത്തിൽ ബത്തേരി വഴി യാത്ര പോകുന്നവർക്ക് ഒരു ലാൻഡ്മാർക്ക് ആയി മാറിയിരിക്കുകയാണ് ഈ ക്‌ളാസിക് വീട്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Batheri, Wayanad

Plot- 50 cent

Area- 10000 SFT

Owner- Abdul Nazar

Designer- Nazeer Khan

Team twenty architects

Calicut

Mob- 9946877206