Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിക്ക മലയാളികളും ഇത് പോലെ ഒരു വീട് ആഗ്രഹിക്കുന്നുണ്ടാകും!

meghamalhar-colonial-house-calicut ഒരേക്കറോളം വരുന്ന ഭൂമിയിൽ 2,800 സ്ക്വയർഫീറ്റിൽ രണ്ടു നിലകളിലായി ചെയ്ത മേഘമൽഹാർ ഒരു കൊളോണിയൽ വീടിന്റെ ശൈലിയിലുള്ളതാണ്.

ഒരു സംഗീതംപോലെ, രാഗതാളങ്ങളുടെ വശ്യതയിലാണ്ടിറങ്ങി നിലകൊള്ളുന്ന വീട്. ഹിന്ദുസ്ഥാനിയുടെ ചാരുതയിൽ തനി കേരളീയമായി, രാത്രിമഴപോലെ സുഖശീതളിമ തളംകട്ടി നിൽക്കുന്ന വീട്. കോഴിക്കോട് കുരിക്കത്തൂരിലെ ‘മേഘമൽഹാർ’ എന്ന വീടിനെ ഇങ്ങനെ നിർവചിക്കാം.

meghamalhar-frontyard കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വായു സ‍ഞ്ചാരം കൂടുതൽ കിട്ടേണ്ട ഡിസൈനുകളാണ് ആവശ്യം. അത് കൃത്യമായി ഇവിടെ ചെയ്തിട്ടുണ്ട്. പൊളിച്ച പഴയ വീടുകളുടെ ജനലുകളാണ് ഇവിടെ റീസൈക്കിൾ ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്.

ഒരേക്കറോളം വരുന്ന ഭൂമിയിൽ 2,800 സ്ക്വയർഫീറ്റിൽ രണ്ടു നിലകളിലായി ചെയ്ത മേഘമൽഹാർ ഒരു കൊളോണിയൽ വീടിന്റെ ശൈലിയിലുള്ളതാണ്. മുഖമണ്ഡപവും തെക്കുവടക്കായി നെടുനീളത്തിലൊരു വരാന്തയും ഒരു പ്രത്യേക ആംഗിളിൽ ചെരിച്ചുകൊണ്ടുള്ള റൂഫിങ്ങും ഒന്നാംനിലയിൽ പുറത്തേക്കു തള്ളിനിൽക്കുന്ന ബേ വിൻഡോയും യൂറോപ്യൻ ശൈലിയുടെ പ്രതീകങ്ങളായി വിലയിരുത്താം. 

meghamalhar-colonial-house-sitout

സ്റ്റീൽ ട്രസിൽ ഓടുമേഞ്ഞ മേൽക്കൂരയും ജനാലകളും കളർഗ്ലാസുകുളും പുറംകാഴ്ചയിൽത്തന്നെ കണ്ണുകളെ കവരുന്നു. നാലു മുറികളും ഡൈനിങ്ഹാളും അടുക്കളയുമാണ് ഈ വീട്ടിൽ സംവിധാനം ചെയ്തിട്ടുള്ളത്. ഈടിനും ഉറപ്പിനും പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സജ്ജീകരണമാണിവിടെ.

meghamalhar-colonial-house-living റബ് വുഡിലാണ് ഫർണിച്ചറുകൾ

ലിവിങ് റൂമിൽ പരക്കെ കണ്ടുവരുന്ന ഗാംഭീര്യമൂറുന്ന സോഫാസെറ്റികൾക്കും ആധുനിക കുഷൻ ഇരിപ്പിടങ്ങൾക്കും പകരം റബ്്വുഡ് കൊണ്ടു ചെയ്തു വാർണീഷും നിറവും അടിച്ചു മനോഹരമാക്കിയ കസേരകളും ടീപ്പോയിയും എപ്പോൾ വേണമെങ്കിലും അനായാസം നീക്കി നിലം വൃത്തിയാക്കുവാൻ പാകത്തിൽ ഒരുക്കിയിരിക്കുന്നു. സ്റ്റെയർകേസും മരംകൊണ്ടുതന്നെ. ഹാൻഡ്റെയിലുകൾ മാത്രം സ്റ്റീലാണ്. മരത്തിൽ ജിഗ്സോകട്ട് ചെയ്ത ജാളി ഇമ്പമുളവാക്കുന്നു. 

meghamalhar-colonial-house-hall ആന്റിക് ശൈലിയുടെ പ്രതീതിയോടെ ഊണുമുറി

സിങ്ക് കൊണ്ടുള്ള രണ്ടു പഴയ പ്രതിമയ്ക്കു മുകളിൽ ഗ്ലാസ് പതിച്ചുള്ള ഡൈനിങ്ഹാളിലെ ഊണുമേശ ആരെയും ഒന്നാകർഷിക്കും. അതിനു യോജിക്കുന്ന രീതിയിൽ സംവിധാനം ചെയ്ത ചെയറുകളും ഈടും അഴകുമുള്ള വില കുറഞ്ഞ ഡിസൈൻ ടൈലുകളും ഡൈനിങ്ഹാളിനെ മനോഹരമാക്കുന്നു. 

meghamalhar-colonial-house-dining

കിച്ചൺ ഏരിയയിൽ ചുമരിന്റെ നടുക്കായി ഉറപ്പിച്ചിട്ടുള്ള ക്രോക്കറി ഷെൽഫുകളും ഓപ്പൺ ഷെൽഫും ഒരു വോൾപേപ്പർ ഒട്ടിച്ചതിനു സമം മനോഹരമായി ചുമരിൽ പതിച്ചിട്ടുള്ള സിറാമിക് ഡിസൈൻ ടൈലുകളും ഡോറുകളിലെ സിറാമിക് നോബുകളും ഹൃദ്യമാണ്.

meghamalhar-colonial-house-kitchen

ഒട്ടും ആലങ്കാരികതയില്ലാതെ സംവിധാനം ചെയ്തിട്ടുള്ള ബെഡ്റൂമുകൾ ഒരുപക്ഷേ ആ സ്വാഭാവികതയൊന്നുകൊണ്ടുതന്നെ, ആസ്വാദ്യമായിത്തീരുകയാണ്. നാൽപതു രൂപയോളം വരുന്ന ഡിസൈനർ ടൈലുകളാണതിൽ നിരത്തിയിട്ടുള്ളത്.

meghamalhar-colonial-bedroom കേരളത്തനിമയോടെ മുറികളും പരവതാനി വിരിച്ചതുപോലെ തറകളും

ബാൽക്കണി തീർത്തും ഒഴിവാക്കി, മുകളിലെ ഓപ്പൺ ട്രസിൽ വില കുറഞ്ഞ ടൈലുകൾ പതിച്ചുള്ള വലിയ ഒരു ഹാൾ വ്യത്യസ്താവശ്യങ്ങൾക്കായി തയാറാക്കിയിരിക്കുന്നു. ഡൽഹിയിൽനിന്നുമാണ് ലൈറ്റ് ഫിറ്റിങ്ങുകൾ. അവ ആറടിയോളം ഉയരത്തിലാണെന്നതുകൊണ്ടുതന്നെ വൃത്തിയാക്കുന്നതു മുതൽ ഏതാവശ്യത്തിനും സുഗമമായി കൈകാര്യം ചെയ്യാം. 

meghamalhar-colonial-upper

വീടിനകത്തെ ടൈലുകളും ജനവാതിലുകളിലും ഫർണിച്ചറുകളിലും ചെയ്ത നിറങ്ങളും ചുമരിലെ പെയിന്റിങ്ങും ലൈറ്റിങ്ങും ഒരേകീകൃത കളർടോണിലാണെന്നതുകൊണ്ടുതന്നെ വശ്യമായിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു പൊരുത്തപ്പെട്ടിരിക്കുന്നു. അൻപതു ലക്ഷത്തോളം രൂപ വീടിനും ഇന്റീരിയർ കോമ്പൗണ്ട്‌ വോൾ എന്നിവയടക്കം അറുപത്തിയഞ്ചു ലക്ഷത്തോളം രൂപ മേഘമൽഹാറിനായി ചെലവായിട്ടുണ്ട്. 

meghamalhar-colonial-house-patio ഇരുമ്പു പൈപ്പ് പെയിന്റ്ചെയ്തെടുത്ത് ആന്റിക് ഫിനിഷ് കൊടുത്തിരിക്കുന്നു

വീടു പണിയുന്നയാളുടെയും ആർക്കിടെക്ടിന്റെയും ആശയങ്ങൾ പൊരുത്തപ്പെടുന്നിടത്താണ് ആകർഷണീയതയേറുക, ഡിസൈനർ ജയൻ ബിലാത്തിക്കുളം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.