Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത്തരക്കാരെ മോഹിപ്പിക്കുന്ന വീട്!

medium-budget-thrissur-elevation നാൽപതു മുതൽ അമ്പതു ലക്ഷം വരെ വീടുപണിക്ക് മുടക്കാൻ കഴിയുമെങ്കിൽ ഈ വീട് നിങ്ങൾക്കും മാതൃകയാക്കാം.

തൃശൂർ പാവറട്ടിയിൽ 32 സെന്റ് പ്ലോട്ടിൽ 2143 ചതുരശ്രയടിയിലാണ് കാഴ്ചയിലും സൗകര്യത്തിലും പുതുമ ഒരുക്കുന്ന ഈ വീട്. ഉടമസ്ഥന്റെ അഭിരുചി അനുസരിച്ച് ഫ്യൂഷൻ ശൈലിയിലുള്ള വീടാണ് ഒരുക്കിയത്. 32 സെന്റ് പ്ലോട്ട് തുല്യമായി ഭാഗിച്ച് ഒരു പ്ലോട്ടിലാണ് വീട് പണിതത്. ബാക്കി 16 സെന്റ് ഭാവിയിൽ വീട് പണിയാനായി മാറ്റിവച്ചിരിക്കുന്നു. 

medium-budget-sideview

സ്ലോപ്, ഫ്ളാറ്റ്, കർവ്ഡ് റൂഫുകളുടെ സങ്കലനമാണ് എലിവേഷനിൽ കാണാൻ കഴിയുക. ടെറാക്കോട്ട റൂഫ് ടൈലാണ് സ്ലോപ് റൂഫിൽ വിരിച്ചത്. കർവ്ഡ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. ബെയ്ജ് കളർതീമിലുള്ള നാച്വറൽ ക്ളാഡിങ്ങാണ് പില്ലറുകളിലും എലിവേഷനിലും ഭംഗി പകരുന്നത്.

medium-budget-house-thrissur

വൈറ്റ് പെയിന്റാണ്‌ ഇന്റീരിയറിലും നൽകിയിരിക്കുന്നത്. ഇത് കൂടുതൽ വിശാലത തോന്നിക്കാൻ സഹായിക്കുന്നുമുണ്ട്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. മലേഷ്യൻ ഇരൂളാണ് വാതിലുകൾക്കും ജനലുകൾക്കും ഉപയോഗിച്ചത്. ചിലയിടങ്ങളിൽ ടീക് വുഡും ഉപയോഗിച്ചിട്ടുണ്ട്. വളരെ മിനിമൽ ശൈലിയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമേ ജിപ്സം ഫോൾസ് സീലിങ്ങും ഇൻഡയറക്ട് ലൈറ്റിങ്ങും നൽകിയിട്ടുള്ളൂ. റോമൻ ബ്ലൈൻഡ്‌സ് ഇന്റീരിയറിനു ഭംഗി കൂട്ടുന്നു.

medium-budget-living

ലിവിങ് കം ഡൈനിങ് ഏരിയയാണ് ഒരുക്കിയത്. എന്നാൽ ഇരുവിഭാഗങ്ങൾക്കും അതിന്റേതായ സ്വകാര്യത നൽകിയിട്ടുമുണ്ട്. പ്ലൈ+ വെനീർ എന്നിവ കൊണ്ട് വൈറ്റ് പെയിന്റ് ഫിനിഷിലാണ് ഫർണിച്ചറുകൾ. 

medium-budget-dining

തടി കൊണ്ട് നിർമിച്ച ഊണുമേശ. ഒരുവശത്ത് കസേരകളും മറുവശത്തു ബെഞ്ചും ഇരിപ്പിടമായി നൽകി. ഊണുമേശയ്ക്ക് സമീപം പർഗോള ഗ്ലാസ് റൂഫിങ് നൽകിയിട്ടുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്കെത്തുന്നു.

ഗോവണിയുടെ കൈവരികളുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഫ്ലോർ റ്റു റൂഫ് പില്ലറുകളാണ് കൈവരികളായി മാറ്റിയത്. ജിഐ ഫ്രയിമിലുള്ള ഇവ മുകൾനിലയിൽ സംഗമിക്കുന്നു. മുകൾനിലയിൽ കൈവരികളുടെ സമീപത്തായി ടിവി യൂണിറ്റും നൽകിയിട്ടുണ്ട്. ഗോവണിയുടെ താഴെ ഫാമിലി ലിവിങ് സ്‌പേസ് ക്രമീകരിച്ചു. ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി. 

medium-budget-house-stair

നാലു കിടപ്പുമുറികളാണ് വീട്ടിൽ. ധാരാളം സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകുന്ന തികച്ചും ഫങ്ഷനലായ കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. ബാത്റൂമുകളിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിവ വേർതിരിച്ചിരിക്കുന്നു. മാറ്റ് ഫിനിഷ്ഡ് ടൈലുകളാണ് ബാത്‌റൂമിൽ നൽകിയത്.

medium-budget-master-bed
medium-budget-bed

അടുക്കള മറൈൻ പ്ലൈ+ വെനീർ ഫിനിഷിലാണ്. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് പാകിയത്. സമീപം ഒരു വർക്ക് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. 

medium-budget-kitchen

മുറ്റം ഹാർഡ്‌സ്‌കേപിങ്ങും സോഫ്റ്റ്സ്കേപിങ്ങും ചെയ്തിട്ടുണ്ട്. ഡ്രൈവ് വെയിൽ ഇന്റർലോക് വിരിച്ചു. മറ്റിടങ്ങളിൽ പുൽത്തകിടിയും ചെടികളും  നൽകി. 

ഓരോ ഇടങ്ങൾക്കും സ്ഥലഉപയുക്തത നൽകിയതാണ് ഇന്റീരിയറിലെ സവിശേഷത. അതുകൊണ്ടുതന്നെ അകത്തളങ്ങളിൽ വീർപ്പുമുട്ടുന്ന അന്തരീക്ഷമില്ല. ക്രോസ് വെന്റിലേഷൻ നൽകിയ അകത്തളങ്ങളിൽ ചൂടും താരതമ്യേന കുറവാണ്. നാൽപതു മുതൽ അമ്പതു ലക്ഷം വരെ വീടുപണിക്ക് മുടക്കാൻ കഴിയുമെങ്കിൽ ഈ വീട് നിങ്ങൾക്കും മാതൃകയാക്കാം.

medium-budget-view

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Pavaratty,  Thrissur

Area- 2143 SFT

Plot- 32 cent

Owner- Faiz Beeran

Design- Faizal Nirman

Nirman Designs, Manjeri

Mob- 9895978900