Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 മണിക്കൂറും പ്രകാശം നിറയുന്ന വീടിന്റെ രഹസ്യം...

contemporary-home-eroor എട്ടേമുക്കാൽ സെന്റിലാണ് വീടിന്റെ നിൽപ്. ഒരു തരി സ്പേസ് പോലും വെറുതെ കളയാത്ത രീതിയിലാണ് നിർമാണം.

എറണാകുളത്ത് എരൂരിൽ വീടുപണിയുമ്പോൾ മനീഷിന് കൃത്യമായ ധാരകണകളുണ്ടായിരുന്നു. പക്കാ കന്റെംപ്രറി രീതിയിലുളള ഡിസൈൻ ആയിരിക്കണം, ധാരാളം വെളിച്ചം അകത്തുവേണം, സ്റ്റോറേജിനും ധാരാളം ഇടം വേണം, കിടപ്പുമുറികളൊഴികെ ബാക്കിയെല്ലായിടങ്ങളും നല്ല തുറസ്സായിരിക്കണം.. തുടങ്ങിയവ. ‘സൗപർണിക’ യുടെ സൗന്ദര്യം ഇതുതന്നെ. റെസിഡൻഷ്യൽ കോളനിയിലുളള എട്ടേമുക്കാൽ സെന്റിലാണ് വീടിന്റെ നിൽപ്. ഒരു തരി സ്പേസ് പോലും വെറുതെ കളയാത്ത രീതിയിലാണ് നിർമാണം.

Corner Window

contemporary-home-lawn

ഇരുനിലയുളള വീടിന്റെ സവിശേഷത വലിയ ഗ്ലാസ് ജാലകങ്ങളാണ്. ലിവിങ് ഏരിയയുടെ കോർണർ വിൻഡോയാണ് ചിത്രത്തിൽ. ഫിക്സഡ് ലാമിനേറ്റഡ് ഗ്ലാസ് ആണ് വശങ്ങളിൽ. അതിന് ഇരുവശത്തും, തുറക്കാവുന്ന ജനലുകളും ലൂവർ ഡിസൈനും ഉണ്ട്. തിരശ്ചീനമായ അഴികൾ മാത്രമേ കൊടുത്തിട്ടുളളൂ. കിഴക്കോട്ട് ദർശനമായ വീടിനകത്ത് പ്രഭാതം മുതൽ വെളിച്ചം നിറയുന്നതിന് കാരണക്കാർ ഈ വലിയ ജാലകങ്ങളാണ്.

Cozy Living

contemporary-home-eroor-living

ഭിത്തികൾ പരമാവധി ഒഴിവാക്കിയുളള നിർമാണമായതിനാൽ സ്വീകരണമുറിക്കും ഫാമിലി ഏരിയയ്ക്കും ഇടയിൽ ഉയരം കുറഞ്ഞ പാർട്ടീഷൻ മാത്രമാണുളളത്. ഇതിലാണ് ടിവി പിടിപ്പിച്ചിരിക്കുന്നത്. ഫാമിലി ഏരിയയിൽ നിന്ന് സ്ലൈഡിങ് ഡോർ വഴി പുറത്തെ പാഷ്യോയിലേക്ക് ഇറങ്ങാം. രാവിലത്തെ പത്രപാരായണത്തിനും അത്യാവശ്യക്കാരെ സ്വീകരിക്കാനും വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമാണിവിടം.

Double-height Dining

contemporary-home-dining

ഡബിൾ ഹൈലറ്റിലാണ് ഡൈനിങ്. സ്റ്റെയറിന്റെ ഇരുവശത്തുമായാണ് ഡൈനിങ്ങും ഫാമിലി ഏരിയയും. മുകൾഭാഗത്തെ ടഫൻഡ് ഗ്ലാസ് ഫിക്സഡ് ‍ജനാലകൾ ധാരാളം വെളിച്ചം അകത്തേക്കു കൊണ്ടുവരുന്നു. ഊണുമുറിയോട് തൊട്ടാണ് ഒാപൻ രീതിയിലുളള പാൻട്രി. അത്യാവശ്യം പാചകവും പ്രാതലുമൊക്കെ ഇവിടെ നടക്കും. പാൻട്രിയിലും ധാരാളം സ്റ്റോറേജ് സ്പേസ് ഉണ്ട്. വർക്കിങ് കിച്ചനിൽ നിന്നാൽ ഗെയ്റ്റിൽ വരുന്നവരെ കാണാനും പറ്റും.

Staircase

contemporary-home-eroor-hall

സ്റ്റെയറിന് പ്രാധാന്യം വേണം എന്നത് വീട്ടുകാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. പ്രധാന വാതിൽ തുറക്കുമ്പോൾതന്നെ കാണുന്നത് സ്റ്റെയർ ആണ്. തുറന്ന രീതിയിലാണ് തേക്കിൽ തീർത്ത പടികൾ എന്നതിനാൽ ഗോവണിക്ക് അടഞ്ഞ പ്രതീതിയില്ല, സ്പേസ് ഒട്ടും പോകുന്നുമില്ല. സ്റ്റെയറിന് മുകൾഭാഗത്ത് സൂര്യപ്രകാശം കടക്കാനായി ഗ്ലാസ് ബ്ലോക്കും ചൂടുവായു പുറത്തുപോകാൻ വിടവുകളും കൊടുത്തിട്ടുണ്ട്. സ്റ്റെയറിന് താഴെ വെള്ളാരങ്കല്ലുകൾ വിരിച്ചതും കാണാം.

Terrace

contemporary-home-passage

പൊതുവായ ഇടങ്ങൾക്കാണ് വീടിനകത്ത് കൊടുത്തിരിക്കുന്നത്. 50 പേരുടെ പാർട്ടി നടത്താനും വീട് തയാർ എന്നു ചുരുക്കം. മുകളിലെ ലിവിങ് സ്പേസിനു പുറമെ, ടെറസിലും സിറ്റിങ് ഏരിയ ഉണ്ട്. അലുമിനിയം ലൂവറുകൾ സ്റ്റീൽ ട്യൂബില്‍ പിടിപ്പിച്ചാണ് ഇവിടെ മേലാപ്പ് തീര്‍ത്തത്. സ്വകാര്യതയ്ക്കായി വെർട്ടിക്കൽ ഗാർഡനും ഒരുക്കി.

Bedrooms

contemporary-home-bed

നാലു കിടപ്പുമുറികളാണ് ഇവിടെ. രണ്ടെണ്ണം മുകളിലും. കിടപ്പുമുറികളും അറ്റാച്ഡ് ബാത്റൂമുകളും ഒറ്റ യൂണിറ്റായി പണിതതിനാൽ പ്ലമിങ് ചെയ്യാൻ കൂടുതൽ സഹായകമായി. ബാത്റൂമുകളിൽ വെറ്റ്, ഡ്രൈ ഏരിയകൾ പ്രത്യേകം പ്രത്യേകമുണ്ട്. ബാത്റൂമുകളിലും ധാരാളം സ്റ്റോറേജ് സൗകര്യമൊരുക്കിയിട്ടുണ്ട്.

ദിൻരാജ് ദിനകരൻ, ഡിസൈനര്‍