Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടക്കുട്ടികളുടെ ഈ വീടിനൊരു പ്രത്യേകതയുണ്ട്!

fusion-home-mahe ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി വീടൊരുക്കി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

മാഹിയിലാണ് ഈ വീട്. അത്ര പെട്ടെന്ന് മടുക്കാത്ത കാഴ്ച നൽകുന്ന ഒരു വീട് വേണം, ഒപ്പം പരിപാലനവും എളുപ്പമായിരിക്കണം. ഇതായിരുന്നു പ്രവാസികളായ ഉടമസ്ഥരുടെ ഡിമാൻഡ്.

ഇതിനനുസൃതമായി ഫ്യൂഷൻ ശൈലിയിലാണ് വീട് നിർമിച്ചത്.  2600 ചതുരശ്രയടിയാണ് വിസ്തീർണം. പുറംഭിത്തികളിൽ എക്സ്പോസ്ഡ് ബ്രിക്ക് വർക്കുകൾ കാണാം. ജിഐ പൈപ്പിൽ പോളികാർബണേറ്റ് ഷീറ്റ് മേഞ്ഞു ഒരു ടെറസ് ഏരിയയും ഇവിടെ ഒരുക്കി. റോഡ് നിരപ്പിൽ നിന്നും അല്പം ഉയർന്ന പ്ലോട്ടാണ്. ഇതിനനുസരിച്ച് ലാൻഡ്സ്കേപ്പിങ് നൽകി.

fusion-home-mahe-lawn

പരിപാലനം കണക്കിലെടുത്ത് മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തത്. ഉള്ളിലേക്ക് വെളിച്ചം എത്തുന്നതിനായി ഹാളിന്റെ മധ്യഭാഗം ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഇവിടെ സ്‌കൈലൈറ്റുകളും നൽകി. തുറന്ന ശൈലിയിലുള്ള അകത്തളങ്ങളിൽ ചൂട് താരതമ്യേന കുറവാണ്. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റിങ്ങും നൽകിയിട്ടുണ്ട്.

fusion-home-mahe-living

കാർ പോർച്ച്, സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്, അപ്പർ  ലിവിങ്, കിച്ചൻ, വർക് ഏരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്. പ്രധാന ഇടങ്ങളിൽ മാർബിളാണ് വിരിച്ചത്. മുറികളിൽ വിട്രിഫൈഡ് ടൈലുകളും. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ചെറിയൊരു പാൻട്രി യൂണിറ്റും നൽകി.

fusion-home-mahe-dining

തടിയും ടഫൻഡ് ഗ്ലാസുമാണ് ഗോവണിയുടെ കൈവരികൾക്ക് നൽകിയിരിക്കുന്നത്. വാഷ് ഏരിയയെയും ഗോവണിയെയും വേർതിരിക്കാനായി ഫ്ലോർ റ്റു സീലിങ് പില്ലറുകൾ നൽകിയത് ശ്രദ്ധേയമാണ്.

floor-ceiling-partition

ഫങ്‌ഷണലായ അടുക്കള. പ്ലൈവുഡ് ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. 

fusion-home-mahe-kitchen

ഫങ്ഷനലായ നാലു കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം മുറികൾക്ക് നൽകിയിട്ടുണ്ട്. ദമ്പതികൾക്ക് ഇരട്ടക്കുട്ടികളാണ്. ഇവരുടെ മുറിയും ഒരേ ഡിസൈനിൽ ഒരുക്കിയതാണ് മറ്റൊരു സവിശേഷത. ബെഡ്ഷീറ്റ് മുതൽ കർട്ടനുകളുടെ ഡിസൈനിൽ വരെ ഈ സാമ്യം കാണാം.

fusion-home-mahe-bedroom
fusion-home-mahe-bed

ചുരുക്കത്തിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി വീടൊരുക്കി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Mahe, Kannur

Area- 2600 SFT

Owner- Bhagyanath

Structure Design- Sony

Capellin Projects

Mob- 8089020103

Completion year- 2017 Apr