Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ വീട്, പുതിയ കാഴ്ചകൾ...

new-interiors-vengara-dining വുഡൻ തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. ഓപ്പൺ ശൈലി നിലനിർത്തിക്കൊണ്ടു തന്നെ ഓരോ ഇടങ്ങൾക്കും അതിന്റേതായ വേർതിരിവ് നൽകിയതാണ് ഇന്റീരിയർ ഡിസൈനിങ്ങിൽ നിർണായകമായത്.

മലപ്പുറം വേങ്ങരയിൽ 2800 ചതുരശ്രയടിയിൽ പണി കഴിപ്പിച്ച വീട്. 10 കൊല്ലം മുൻപ് നിർമിച്ച വീടിന്റെ ഇന്റീരിയർ ചെയ്തിരുന്നില്ല. പുതിയകാലത്തിന്റെ ഊർജം നിറയുന്ന രീതിയിൽ വീടിന്റെ ഇന്റീരിയർ പരിഷ്കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്തത്.

വൈറ്റ്, വുഡൻ തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. സിഎൻസി കട്ടിങ് ഡിസൈനുകളാണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത്. പാർടീഷനുകൾ, സ്‌കൈലൈറ്റുകൾ എന്നിവയിൽ സിഎൻസി കട്ടിങ് ഡിസൈനുകൾ കാണാം. 

new-interiors-vengara

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ എന്നിവയാണ് അകത്തളങ്ങളിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. സ്വകാര്യത നൽകി ഫോർമൽ ലിവിങ് മാറ്റിയാണ് നൽകിയത്. ബാക്കിയിടങ്ങൾ ഓപ്പൺ ശൈലിയിൽ ഒരുക്കി. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റിങ്ങും ഇന്റീരിയറിൽ പ്രസന്നത നിറയ്ക്കുന്നു.

new-interiors-vengara-upper-living

ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. തടിയും ടഫൻഡ് ഗ്ലാസുമാണ് കൈവരികൾക്ക് നൽകിയിരിക്കുന്നത്. ഗോവണിയുടെ താഴെയുള്ള ഭാഗത്ത് ഇൻവെർട്ടറും മറ്റും വയ്ക്കാനുള്ള സ്‌പേസാക്കി മാറ്റി. ഗോവണി കയറിച്ചെല്ലുമ്പോൾ അപ്പർ ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ വുഡൻ ഫ്ളോറിങ് നൽകി.  

new-interiors-vengara-stair

വൈറ്റ്+ വുഡൻ തീമിൽ തന്നെയാണ് അടുക്കളയുടെ ഇന്റീരിയറും. ഗ്രാനൈറ്റാണ് കൗണ്ടറിന് നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിരിക്കുന്നു.  

new-interiors-vengara-kitchen

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. വ്യത്യസ്ത തീമുകളിലാണ് ഓരോ കിടപ്പുമുറിയും ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി. ഹെഡ്ബോർഡിൽ വുഡൻ തീമുളള വോൾപേപ്പർ കാണാം. പകുതി സ്ഥലത്ത് വുഡൻ ഫ്ളോറിങ് ചെയ്തു.

new-interiors-vengara-bed
new-interiors-vengara-bedroom

ഓപ്പൺ ശൈലി നിലനിർത്തിക്കൊണ്ടു തന്നെ ഓരോ ഇടങ്ങൾക്കും അതിന്റേതായ വേർതിരിവ് നൽകിയതാണ് ഇന്റീരിയർ ഡിസൈനിങ്ങിൽ നിർണായകമായത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Vengara, Malappuram

Area- 2800 SFT

Owner- Alavi

Interior Design- Anees Panakkal

Cypress Interiors, Calicut

Mob- 9847882255

Completion year- 2017 Dec