Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയുടെ ഹൃദയത്തിൽ 6 സെന്റിൽ അടിപൊളി വീട്

6-cent-home-kochi ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങളോടെ പ്രകൃതി സൗഹൃദമായി വീടുപണിയാം എന്നതിന് ഒരു മാതൃകയാണ് ഈ വീട്.

കൊച്ചി നഗരത്തോട് ചേർന്നുതന്നെ, എന്നാൽ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി ശുദ്ധവായുവും ജലവും എല്ലാം ലഭിക്കുന്ന സ്ഥലത്താണ് ഈ വീട്. ചെലവ് ചുരുക്കി പരിസ്ഥിതി സൗഹൃദമായി പണിത വീടാണിത്. എറണാകുളം പള്ളിക്കരയിൽ 6 സെന്റിൽ 2000 ചതുരശ്രയടിയാണ് വിസ്തീർണം. പുറംകാഴ്ചയിൽ ഒരുനില വീടാണെന്നേ തോന്നുകയുള്ളൂ. പുറംഭിത്തികളിൽ കൂടുതലും വെള്ളനിറമാണ് നൽകിയത്. വെള്ള നിറത്തിനു വേർതിരിവ് നൽകാനായി ടിന്റഡ് ഗ്ലാസും ക്ലാഡിങ്ങുമൊക്കെ പുറംഭിത്തികളിൽ നൽകിയിട്ടുണ്ട്.

6-cent-home-kochi-side-view

കാർ പോർച്ച്, സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, ഓഫിസ് ഏരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയത്. പ്രകാശം നന്നായി ലഭിക്കാനായി ഒരു കോർട്യാർഡും നിർമിച്ചിരിക്കുന്നു. അകത്തളങ്ങൾ വർണാഭമായി ഒരുക്കിയിരിക്കുന്നു. കലാപരമായി ജിപ്സം ഫോൾസ് സീലിങ് നൽകിയിരിക്കുന്നു.

6-cent-home-kochi-ceiling

ഓരോ ഇടങ്ങളും ഹൈലൈറ്റർ നിറങ്ങൾ നൽകി വേർതിരിച്ചിട്ടുണ്ട്. ചുവരുകളിലെ നിഷുകൾ ക്യൂരിയോസ് അലങ്കരിക്കുന്നു. ആമസോൺ പോലുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്നാണ് ഫർണിച്ചറും ഇന്റീരിയർ ഫർണിഷിങ്ങിനുള്ള മറ്റു സാധനങ്ങളും വാങ്ങിയത്. ഇത് ചെലവ് ചുരുക്കാൻ സഹായിച്ചു.

6-cent-home-kochi-prayer

സ്വീകരണമുറിക്ക് സമീപം പ്രെയർ സ്‌പേസ്. നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകിയാണ് പ്രെയർ സ്‌പേസിന്റെ ഭിത്തി വേർതിരിച്ചത്. ഗ്ലാസ് ഫ്ളോറിങ് ചെയ്ത് കൺസീൽഡ് ലൈറ്റിങ് നൽകിയ ഏരിയയാണ് ഇവിടുത്തെ ഹൈലൈറ്റ്.

6-cent-home-kochi-living

താഴത്തെ നിലയിൽ മൂന്നു കിടപ്പുമുറികൾ ഒരുക്കി. വിശാലമായ മുറികളിൽ വാഡ്രോബ്, രണ്ടു മുറികളിൽ അറ്റാച്ഡ് ബെഡ്‌റൂം, ഡ്രസിങ് സ്‌പേസ് എന്നിവ ക്രമീകരിച്ചു. ഒരു കോമൺ ടോയ്‌ലറ്റും നിർമിച്ചിട്ടുണ്ട്. കിടപ്പുമുറിയുടെ ഹെഡ്ബോർഡിൽ ടെക്സ്ചർ പെയിന്റ് ചെയ്ത് എൽഇഡി ലൈറ്റിങ് നൽകിയിട്ടുണ്ട്.

6-cent-home-kochi-hall

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗോവണിയുടെ താഴെ ഒരു സ്റ്റോറേജ് സ്‌പേസും സ്റ്റഡി ഏരിയയും ഒരുക്കി.

6-cent-home-kochi-kitchen

മോഡുലാർ കിച്ചനാണ് ഒരുക്കിയത്. റെഡ്+ വൈറ്റ് തീമിലാണ് അടുക്കള. മറൈൻ പ്ലൈ+ എച്ച് ഡി എഫ് എന്നിവകൊണ്ടാണ് അടുക്കള ഫർണിഷ് ചെയ്തത്.

6-cent-home-kochi-stair

മുകൾ നിലയിൽ 16 X 12 വിസ്‌തീർണമുള്ള ഒരു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം, ഫാമിലി ലിവിങ് സ്‌പേസ്, ടെറസ് ഗാർഡൻ എന്നിവ ഒരുക്കി. കൂടാതെ ടെറസിൽ 800 ചതുരശ്രയടിയിൽ ഗ്രോ ബാഗ് പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വീട്ടിലേക്കാവശ്യമായ ഒരുവിധം ശുദ്ധമായ പച്ചക്കറികൾ ഇവിടെ തന്നെ ലഭിക്കും. ജിഐ പില്ലർ നൽകി ഒരു ഊഞ്ഞാലും ടെറസിൽ ഒരുക്കി.

6-cent-home-koch-terace-garden

ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങളോടെ പ്രകൃതി സൗഹൃദമായി വീടുപണിയാം എന്നതിന് ഒരു മാതൃകയാണ് ഈ വീട്. ശുദ്ധവായു, ശുദ്ധ ജലം, ശുദ്ധമായ പച്ചക്കറികൾ..ഇതുമൂന്നും കൊച്ചി നഗരത്തിനു സമീപമുള്ള ഈ വീട്ടിൽ സംഗമിക്കുന്നു എന്നതാണ് ഹൈലൈറ്റ്. സ്ട്രക്ച്ചറും ഇന്റീരിയറും കൂടെ 32 ലക്ഷം രൂപയാണ് ചെലവായത്.

Project Facts

Location- Pallikkara, Eranakulam

Area- 2000 SFT

Plot- 6 cent

Owner- Bibin Mathew

Mob No- 7025541777

Civil Engineer- Joshi

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.