Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 ലക്ഷം രൂപയ്ക്ക് മോഹിപ്പിക്കുന്ന വീട്

thejaswi-calicut-exterior ക്ഷേത്രത്തിന്റെ സമീപത്താണെങ്കിലും ‘തേജസ്വി’ തീരെ ട്രെഡീഷനൽ അല്ല.

അമ്പലത്തിന്റെയും അമ്പലക്കുളത്തിന്റെയും തൊട്ടടുത്താണ് അധ്യാപകനായ നാരായണൻ വീടുവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിനിണങ്ങുന്ന വിധത്തിൽ സ്ലോപ് റൂഫും ഫ്ലാറ്റ് റൂഫും ചേർന്ന ഡിസൈനാണ് ആർക്കിടെക്ട് വിനയ് മോഹൻ വിഭാവനം ചെയ്തത്. വീട്ടുകാരുടെ ആവശ്യപ്രകാരം ബജറ്റിനിണങ്ങുന്ന വിധത്തിൽ ചെലവു നിയന്ത്രിക്കാന്‍ പല മാർഗങ്ങളും ആർക്കിടെക്ട് പ്രയോഗിച്ചിട്ടുണ്ട്. ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും ഉൾപ്പെടെ 40 ലക്ഷം രൂപയാണ് ചെലവ്.

thejaswi-calicut-lawn

രണ്ടു വശങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നപോലെയാണ് വീടിന്റെ എക്സ്റ്റീരിയർ. റോഡിൽനിന്ന് നാലടിയോളം ഉയരത്തിലാണ് പ്ലോട്ട്. പോർച്ചിന് വീടിൽനിന്ന് മാറിയാണ് സ്ഥാനം. സിറ്റ്ഔട്ടിന് ജിഐ കൊണ്ട് ട്രസ്സ് വർക്ക് ചെയ്ത് തടിയുടെ നിറം കൊടുത്തപ്പോൾ തടിയല്ലെന്നു പറയുകയേ ഇല്ല. സിറ്റ്ഔട്ടിന് കൊടുത്ത ഷേഡിനും ഇതേ ടെക്നിക് തന്നെ.

Exterior

thejaswi-kottur-calicut

സിറ്റ്ഔട്ടിന്റെ തൊട്ടപ്പുറത്തുള്ള ഡൈനിങ് ഏരിയയിൽ നിന്ന് പുറത്തേക്കിറങ്ങാം. ഈ രണ്ടു ഭാഗങ്ങളെയും വേർതിരിച്ച് അരഭിത്തി ക്രമീകരിച്ചത് വീടിന് ട്രെഡീഷനൽ ഭാവം കിട്ടാൻ സഹായിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിന്റെ ഒരു ഭാഗത്തെ ഭിത്തി പൊക്കിയെടുത്തത് ഡിസൈനിന് ആധുനികതയും നൽകി.

Living

thejaswi-calicut-living

വളരെ ലളിതമാണ് അകത്തളം. ‘L’ ആകൃതിയിലാണ് ഹാൾ. അകത്തുകയറുമ്പോൾ ആദ്യം കണ്ണിൽപെടുന്നത് മൾട്ടിവുഡിൽ ചെയ്ത സിഎൻസി കട്ടിങ് വർക്ക് ആണ്. ക്ലാഡിങ് ടൈലുകൾക്കു പകരം ഭിത്തി പെയിന്റ് ചെയ്തത് ചെലവ് നിയന്ത്രിക്കാനാണ്. നീല നിറത്തിലുള്ള അപ്ഹോൾസ്റ്ററിയും മഞ്ഞ ഭിത്തിയും ശ്രദ്ധ കവരും. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയ്ക്കുള്ള കോർട്‌യാർഡ്, വീടിനകം എപ്പോഴും പ്രകാശമാനമാക്കാൻ സഹായിക്കുന്നു.

Dining Room

thejaswi-calicut-dining

ഹാളിന്റെ ഇരുപകുതികളിലായാണ് ലിവിങ്ങും ഡൈനിങ്ങും. ഡൈനിങ്ങിന്റെ ഇരിപ്പിടങ്ങൾക്ക് ലാളിത്യത്തിന്റെ ഭംഗി. സ്പേസ് കളയുന്നെന്ന തോന്നലില്ലാത്ത ഡിസൈൻ. വെളുത്ത വിട്രിഫൈഡ് ടൈൽ ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ഡൈനിങ്ങിൽ നിന്ന് പുറത്തേക്കിറങ്ങാൻ ഇരുപാളികളുള്ള വാതിൽ കൊടുത്തു. മൾട്ടിവുഡിലെ കട്ടിങ് വർക്ക് അകത്തളത്തിന് മാറ്റു കൂട്ടുന്നുണ്ട്.

Bedrooms

thejaswi-calicut-bed

മൂന്ന് അറ്റാച്ഡ് കിടപ്പുമുറികളുണ്ട് ഈ ഒറ്റനില വീടിന്. മൾട്ടിവുഡിൽ ചെയ്ത കബോർഡുകളിലും ഹെഡ്ബോർഡിലുമെല്ലാം തടിയുടെ ഗ്രെയിൻസ് പോലെ പെയിന്റ് ചെയ്തെടുത്ത് തടിയുടെ പ്രതീതി ജനിപ്പിച്ചു. ചെലവു നിയന്ത്രിക്കാൻ ചെയ്ത വിദ്യകളിലൊന്നാണിതും. ഓരോ കിടപ്പുമുറികളിലും ഓരോരോ നിറങ്ങളാണ് കൊടുത്തിരിക്കുന്നത്.

Kitchen

thejaswi-calicut-kitchen

മൾട്ടിവുഡ് കാബിനറ്റുകളാണ് അടുക്കളയ്ക്കു കൊടുത്തത്. അതിൽ ഇരുണ്ട വയലറ്റ് നിറത്തിലുള്ള പെയിന്റും കൊടുത്തു. ‘U’ ആകൃതിയിലാണ് അടുക്കള.

ബജറ്റിന്റെ നിയന്ത്രണത്തിലാണ് ഇവിടെ ഓരോ കാര്യവും സാക്ഷാത്കരിച്ചിരിക്കുന്നത്. അതുതന്നെയാണ് വീട്ടുകാരുടെയും ആർക്കിടെക്ടിന്റെയും സംതൃപ്തിയും.

Project Facts

Area: 1500 Sqft

Designed by: ആർക്കിടെക്ട് വിനയ് മോഹൻ

വിഎം ആർക്കിടെക്ട്സ്, കോഴിക്കോട്

vmarchitects01@gmail.com

Owner: നാരായണൻ കെ.പി.

കോട്ടൂർ, കോഴിക്കോട്

Year of completion: ഏപ്രിൽ 2017

Cost: 40 ലക്ഷം