Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ഫ്ലാറ്റ് ഒരുക്കുന്ന രീതി മാറുന്നു; ഇതാ ഉദാഹരണം!

flat-interior-calicut പേസ്റ്റൽ നിറങ്ങൾ, ഫ്ലവർ പാറ്റേണുള്ള സെറാമിക് പാത്രങ്ങളും അലങ്കാരങ്ങളും, ഡിസ്ട്രസ്ഡ് വുഡൻഫ്ലോർ...

വാതില്‍ തുറക്കുമ്പോൾതന്നെ കണ്ണിലേക്കും മനസ്സിലേക്കും പൊഴിയുന്ന മൃദുവായ നിറങ്ങൾ, പൂക്കളുടെ മോട്ടിഫുകൾ, കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയുള്ള വോൾപേപ്പറുകൾ... ഇംഗ്ലിഷ് ശൈലിയിൽ ചെയ്ത ഈ അകത്തളം മലയാളിയുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചിയുടെ പ്രതീകമാണ്. കന്റെംപ്രറി ശൈലിയുടെ അധിനിവേശത്തിൽനിന്ന് മെല്ലെ മെല്ലെ വിടുതി നേടുകയാണ് ഇന്റീരിയർ രംഗം എന്ന വിദഗ്ധാഭിപ്രായത്തിന് പിൻതുണയേകുന്നു കോഴിക്കോട് കോട്ടൂളിയിലുള്ള ഈ ഫ്ലാറ്റ് ഇന്റീരിയർ. മൂന്ന് കിടപ്പുമുറികളുള്ള, 1550 ചതുരശ്രയടി ഫ്ലാറ്റ് ആണിത്. ലാംപ്ഷേഡുകളും ഫ്ലോറിങ്ങും ഒഴിച്ച് മറ്റെല്ലാം ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തു.

ലിവിങ് ഏരിയ

flat-interior-interiors

വളരെ ചെറുതാണ് ലിവിങ്–ഡൈനിങ് ഏരിയ. ബാൽക്കണി കൂടി ഇതോടു കൂട്ടിച്ചേർത്തപ്പോൾ ഫാമിലി ലിവിങ്ങും ലഭിച്ചു. പ്രധാനവാതിലിന്റെ വലതുവശത്ത് ഫോയറുമുണ്ട്. ഡിസ്ട്രസ്ഡ് ഫിനിഷുള്ള തടിപ്പലകകൾ കൊണ്ടുള്ള ഫ്ലോറിങ് ഫ്ലാറ്റിന് ഇംഗ്ലിഷ് ശൈലി നൽകാൻ വളരെയധികം സഹായിച്ചു.

ഡൈനിങ് ഏരിയ

flat-interior-dining-calicut

ഗ്രൂവ് ഇട്ട ഭിത്തിയാണ് ഇവിടത്തെ ഹൈലൈറ്റ്. ഫർണിഷിങ്ങിലൂടെയും അലങ്കാരവസ്തുക്കളിലൂടെയും ഡൈനിങ്ങിനും വാഷ്ഏരിയയ്ക്കും ഇംഗ്ലിഷ് ഭാവം വരുത്തി. ഡൈനിങ്ങിനോടു ചേർന്നുതന്നെയുള്ള അടുക്കള താരതമ്യേന ചെറുതാണ്. ചെറിയൊരു വർക്ഏരിയയും ഈ അപാർട്മെന്റിനുണ്ട്.

കിടപ്പുമുറികൾ

flat-interior-bed-calicut

ഫോയറില്‍നിന്ന് പ്രവേശിക്കുന്ന, ബാത്റൂം അറ്റാച്ഡ് ആയ മൂന്ന് കിടപ്പുമുറികളാണുള്ളത്. മൂന്നെണ്ണവും മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. ‘ഡെയ്സി ഹാർട്ട്’ എന്ന മഞ്ഞയിൽ അൽപം വെള്ള ചേർത്ത് മയപ്പെടുത്തിയതാണ് കിഡ്സ് റൂമിന്റെ നിറം. മാസ്റ്റർ ബെഡ്റൂമിലേക്ക് ‘ഫ്രഷ് മോസ്’ ഗ്രീനും ഗെസ്റ്റ് റൂമിലേക്ക് ലൈറ്റ് ബ്ലൂവും തിരഞ്ഞെടുത്തു.

flat-interior-bed

ഉയരം വളരെ കുറവാണ് ഈ ഫ്ലാറ്റിന്. അതുകൊണ്ട് ഫോൾസ് സീലിങ് ചെയ്തില്ല. ലിവിങ്–ഡൈനിങ് ഏരിയയിൽ പ്ലൈവുഡ്കൊണ്ട് ബീം പോലെ നിർമിച്ചു. മറ്റു മുറികളിലെല്ലാം കോർണിസിനുള്ളിലാണ് ലൈറ്റ് ഒളിപ്പിച്ചത്.

flat-interior-calicut-view

‘ക്ലൗഡ് ഓഫ് ഡസ്റ്റ്’ എന്ന നിറമാണ് ലിവിങ്–ഡൈനിങ് ഏരിയകളുടെ ചുമരിന്. ലിവിങ് ഏരിയയിൽ ഒരു ചുമരിൽ പിങ്കിൽ വെള്ള പൂക്കളുള്ള വോൾപേപ്പർ പതിച്ച് ഇന്റീരിയറിന്റെ ആകർഷണം കൂട്ടി.

വാടകയ്ക്ക് നൽകാൻ ഉദ്ദേശിച്ചതായിരുന്നതിനാൽ കബോർഡുകൾക്ക് സാധാരണ ഡിസൈനാണ് നൽകിയിരുന്നത്. കൂടുതൽ പണം ചെലവാക്കാൻ താൽപര്യമില്ലാതിരുന്നതിനാൽ മൂന്ന് മിമീ കനമുള്ള വെള്ള സ്റ്റിക്കർ ഒട്ടിച്ച് ആകർഷണം വരുത്തി.

Project Facts

Area: 1550 Sqft

Architect: അമീന അമാൽ

AAK Concepts, കോഴിക്കോട്

aak@conceptstories.com

Location: കോട്ടൂളി, കോഴിക്കോട്

Year of completion: നവംബർ

Owner: ഹാഫിസ് അബ്ദുൾ മജീദ്, സനൂബിയ