Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വീടിനുള്ളിൽ മൂന്ന് വീടുകൾ! ഇത് എന്തൊരു മറിമായം

3-in-1-home ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയാറില്ലേ..ഇവിടെ അതുക്കും മേലെ..ഒരു വീടിനുള്ളിൽ മൂന്ന് വീടുകളുടെ സൗകര്യം സമ്മേളിപ്പിച്ചതാണ് ഹൈലൈറ്റ്.

കാസർഗോഡ് ജില്ലയിലെ ബംഗാരകുന്ന്‌ എന്ന സ്ഥലത്താണ് ഈ വീട്. മകളുടെ വിവാഹത്തോടനുബന്ധിച്ച് വീടിന്റെ അകത്തളങ്ങൾ പുതുക്കിപ്പണിയുകയായിരുന്നു. 55 സെന്റിൽ 8000 ചതുരശ്രയടിയാണ് വിസ്തീർണം. ട്രഡീഷണൽ ശൈലിയിലുള്ള പുറംകാഴ്ചയുള്ള വീടിന്റെ അകത്തളങ്ങൾ പുതിയ കാലത്തിനു യോജിക്കുന്ന രീതിയിൽ മാറ്റിയെടുത്തു. 

3-in-1-home-exterior

ധാരാളം അതിഥികൾ എത്തുന്ന വീടാണിത്. അതുകൊണ്ടുതന്നെ അതിഥികൾക്കും സ്ത്രീകൾക്കും കുടുംബത്തിനുമായി വെവ്വേറെ ഇടങ്ങൾ വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നു. ഇവ പരസ്പരം വേർപെടുത്തി നൽകിയിരിക്കുന്നു എന്നതാണ് കൗതുകം. വീടിനകത്തു എവിടെനിന്നുനോക്കിയാലും സ്വീകരണമുറിയുടെ കാഴ്ച ലഭിക്കുംവിധമാണ് ക്രമീകരണം.

3-in-1-home-living

മൂന്നു ലിവിങ് ഏരിയ, മൂന്നു ഊണുമുറികൾ, മൂന്ന് ഗോവണികൾ, രണ്ട് കിച്ചൻ എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. ഓരോ ഇടങ്ങളും വിഭിന്നമായി നിലകൊള്ളുന്നു. 

3-in-1-home-dine

പിരിയൻ ശൈലിയിലാണ് പ്രധാന ഹാളിലെ ഗോവണി. ഇതിനു താഴെ വാഷ് ഏരിയ ക്രമീകരിച്ചു. ഗോവണിയുടെ വശത്തെ ഭിത്തികളിൽ വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കി. പ്രധാന ഊണുമുറി ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. മുകളിൽ നിന്നും താഴെ നിലയുടെ കാഴ്ചകൾ ദൃശ്യമാകും.

3-in-1-home-guest-dining

വീടിന് വശത്തൂടെയുള്ള എൻട്രിയിലൂടെ അകത്തേക്ക് കയറുമ്പോൾ വേറെ ഒരു വീട്ടിലെത്തിയ പ്രതീതിയാണ്. ഇവിടെ അതിഥികൾക്കായി മറ്റൊരു ഊണുമേശ. സമീപം തടി കൊണ്ടുള്ള മറ്റൊരു ഗോവണി കാണാം. ടീക് വുഡ് ആണ് മൂന്ന് ഗോവണികളുടെയും കൈവരികളിൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു എൻട്രിയിലൂടെ കയറുമ്പോൾ സ്ത്രീകൾക്കുമാത്രമായി ഇടങ്ങൾ ഒരുക്കിയിരിക്കുന്നു. ലേഡീസ് ലിവിങ്, ഡൈനിങ് ഏരിയകൾ ഇവിടെ സജ്ജീകരിച്ചു. 

3-in-1-home-dining

ഗ്രാനൈറ്റാണ് പ്രധാന ഇടങ്ങളിൽ ഫ്ലോറിങ്ങിനു നൽകിയത്. ചിലയിടങ്ങളിൽ വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ. വുഡൻ ഫിനിഷിലാണ് രണ്ട് അടുക്കളകളും. ഇവിടെയും ടീക് വുഡ് ആണ് ഫർണിഷിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.

3-in-1-home-kitchen

ആറു കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയത്. ഓരോ മുറികളും വ്യത്യസ്തത തീമിലാണ് അലങ്കരിച്ചത്. മലബാർ മണിയറ ശൈലിയിലാണ് മകളുടെ കിടപ്പുമുറി ഒരുക്കിയത്. മറ്റു കിടപ്പുമുറികളിലും അത്യവശ്യം ആഡംബരം കാണാം. വിശാലമായ കുളിമുറി. ഡ്രൈ- വെറ്റ് ഏരിയകൾ പ്രത്യേകം നൽകിയിട്ടുണ്ട്.

3-in-1-home-bed
3-in-1-home-bath

സ്ലോപ് റൂഫിൽ ഓടുമേഞ്ഞിരിക്കുന്നത് വീടിന് പരമ്പരാഗത വീടുകളുടെ ഭംഗിയും പ്രൗഢിയും സമ്മാനിക്കുന്നു. അത്യാവശ്യം മുറ്റം നൽകിയാണ് വീട് പണിതത്. ലാൻഡ്സ്കേപ്പിൽ നാച്വറൽ സ്‌റ്റോൺ പാകി ഉറപ്പിച്ചു. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയാറില്ലേ..ഇവിടെ അതുക്കും മേലെ..ഒരു വീടിനുള്ളിൽ മൂന്ന് വീടുകളുടെ സൗകര്യം സമ്മേളിപ്പിച്ചതാണ് ഹൈലൈറ്റ്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Bangarakunnu, Kasargod

Plot- 55 cent

Area- 8000 SFT

Owner- Hameed

Designer- Muhammed Ansaf

Mob- 9037889243