Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഓപ്പറേഷൻ മിനുക്കുപണി

renovated-interior-hall ചുരുങ്ങിയ കാലം കൊണ്ട് മലപ്പുറം കോട്ടയ്ക്കലുള്ള വീടിനു പുതിയ മുഖം കൈവന്നു.

15 വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ പെരുകിത്തുടങ്ങി. ചിതലിന്റെ ശല്യവും സ്ഥലപരിമിതിയും വെളിച്ചമില്ലാത്തതും കൂടി ആകെ പ്രശ്നമായപ്പോഴാണ് ഇന്റീരിയർ പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ഉടമസ്ഥൻ ആലോചിച്ചത്. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് മലപ്പുറം കോട്ടയ്ക്കലുള്ള വീടിനു പുതിയ മുഖം കൈവന്നു. നാലു കിടപ്പുമുറികളുള്ള വീടിനു 3000 ചതുരശ്രയടിയാണ് വിസ്തീർണം. 

renovated-interior-living

അനാവശ്യ ഭിത്തികൾ ഇടിച്ചു കളഞ്ഞു ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുത്തു കൊണ്ടായിരുന്നു തുടക്കം. പഴയ മാർബിൾ റീപോളിഷ് ചെയ്തെടുത്തപ്പോൾ ഫ്ലോർ ഗംഭീരമായി. പഴയ ഫർണിച്ചറുകൾ ചിലയിടങ്ങളിൽ റീപോളിഷ് ചെയ്തെടുത്തു. ചിലത് പുതിയത് വാങ്ങി. ഹാളിന്റെ ഒരറ്റത്തായി സ്വീകരണമുറി ക്രമീകരിച്ചു.

നടുമുറ്റമാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഡബിൾ ഹൈറ്റിൽ പർഗോള ഗ്ലാസ് റൂഫിങ് നൽകി. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. സമീപം ആട്ടുകട്ടിലും നൽകി. വീട്ടുകാർ അത്യാവശ്യം വായിക്കുന്നവരാണ്. കോർട്യാർഡിനു സമീപമുള്ള സ്‌റ്റെയറിന്റെ താഴെയുള്ള ഭാഗത്ത് ചെറിയൊരു ബുക് ഷെൽഫ് ക്രമീകരിച്ചു. കോർട്യാർഡിന്റെ ഭിത്തിയിൽ പ്ലാസ്റ്റർ ഓഫ് പാരിസും സിമന്റും കൊണ്ട് നിർമിച്ച മ്യൂറൽ പെയിന്റിങ്ങിനോട് സാദൃശ്യമുള്ള ഒരു കലാരൂപം കാണാം.

renovated-interior-courtyard

നാലു കിടപ്പുമുറികളും പുതിയ കാലത്തിന്റെ ശൈലിയിൽ പരിഷ്കരിച്ചെടുത്തു. ഓരോ കിടപ്പുമുറിയും വേറിട്ടതാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഹെഡ്ബോർഡിൽ പ്ലൈവുഡ് പാനലിങ്ങും വോൾപേപ്പറുകളും ഇതിനായി നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും സജ്ജീകരിച്ചു.

renovated-interior-bed

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിൽ വൈറ്റ് പിയു പെയിന്റ് ഫിനിഷ് നൽകിയതോടെ തിളക്കമേറി. ഇതിനു സമീപം ഒരു ബാർ കൗണ്ടറും നൽകിയിട്ടുണ്ട്.

renovated-interior-dining

L ഷേപ്പ്ഡ് അടുക്കള പുതിയ കാലത്തിന്റെ സൗകര്യങ്ങൾ നൽകി പരിഷ്കരിച്ചു. സമീപം വർക് ഏരിയ നിർമിച്ചു.

renovated-interior-kitchen

തടിയാണ് ഗോവണിയുടെ കൈവരികളിൽ നൽകിയത്. മുകൾനിലയിൽ ചെറിയൊരു സിറ്റിങ് സ്‌പേസും ഒരുക്കി. ഇവിടെ ടിവി യൂണിറ്റ് നൽകി. പഴയ വീടിന്റെ റൂഫിങ് ഒരേ ലെവൽ അല്ലായിരുന്നു. ഇത് നിലനിർത്തിയാണ് ഫോൾസ് സീലിങ് ചെയ്തിരിക്കുന്നത്.

renovated-interior-upper

ഫലം

  • ക്രോസ് വെന്റിലേഷൻ നൽകിയതോടെ കൂടുതൽ കാറ്റും വെളിച്ചവും അകത്തെത്തി തുടങ്ങി. 
  • സെമി ഓപ്പൺ ശൈലിയിലേക്ക് മാറിയതോടെ കൂടുതൽ വിശാലത കൈവന്നു.
  • കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് അടക്കമുള്ള സൗകര്യങ്ങൾ ലഭിച്ചു.

Project Facts

Location- Kottakkal, Malappuram

Area- 3000 SFT

Owner- Bharathan

Designer- Anand

Sketch Interiors, Kochi

Mob- 9633980603