Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതല്ലോ ചേതോഹരം...

simple-designer-hall ഉള്ള സ്ഥലം പരമാവധി ഉപയുക്തമാക്കിയുള്ള ഡിസൈൻ ആണ് ഈ ഫ്ലാറ്റിന്റെ സവിശേഷത.

മലപ്പുറം മഞ്ചേരിയിലാണ് ഈ ഫ്ളാറ്റ്. 1500 ചതുരശ്രയടിയിലുള്ള 3 BHK ഫ്ളാറ്റാണിത്. ചെറിയ ഏരിയയിൽ പരമാവധി ഉപയുക്തമായ അകത്തളങ്ങൾ ഒരുക്കണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഡൈനിങ്ങിനും ലിവിങ്ങിനുമിടയിൽ സ്വകാര്യതയ്ക്കായി ചെറിയ സെമിപാർടീഷൻ നൽകി. ഇതിനായി സിഎൻസി കട്ടിങ് നൽകി ജാളി പാർടീഷൻ ഒരുക്കി.  

simple-designer-flat-living

ഫർണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തു. വിട്രിഫൈഡ് ടൈലുകൾ നിലത്തു വിരിച്ചിരിക്കുന്നു.

ഫാബ്രിക് ഫിനിഷിലുള്ള ഫർണിച്ചർ ഇന്റീരിയർ അലങ്കരിക്കുന്നു. പ്ലൈവുഡ് കൊണ്ട് ടിവി പാനലിങ് യൂണിറ്റ് നൽകിയിരിക്കുന്നു. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനുമുകളിലായി തൂക്കുവിളക്കുകളും നൽകിയിരിക്കുന്നു.

simple-designer-flat-hall

ഓരോ കിടപ്പുമുറികളും ഓരോ കളർതീമിലാണ് ഒരുക്കിയത്. കിടപ്പുമുറികളിൽ കിടക്കയുടെ ഭാഗം മാത്രം ഹൈലൈറ്റ് ചെയ്താണ് ഫോൾസ് സീലിങ് നൽകിയത്. മാസ്റ്റർ ബെഡ്‌റൂം പർപ്പിൾ തീമിലാണ് ഒരുക്കിയത്.

simple-designer-flat-bed

ഗസ്റ്റ് ബെഡ്‌റൂം ബ്ലൂ തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം വാഡ്രോബ് എന്നിവയും ഒരുക്കി.

simple-designer-flat-guestbed

കിച്ചനും വർക്ക് ഏരിയയും ഒരുമിച്ചു നൽകിയിരിക്കുന്നു. ചുരുക്കത്തിൽ ഉള്ള സ്ഥലം പരമാവധി ഉപയുക്തമാക്കിയുള്ള ഡിസൈൻ ആണ് ഈ ഫ്ലാറ്റിന്റെ സവിശേഷത.

ചിത്രങ്ങൾ- അസീം കൊമാച്ചി

Project Facts

Location- Manjeri, Malappuram

Area- 1500 SFT

Owner- Naseema

Designer- Anand

Sketch Interior

Mob- 9633980603

Completion year- 2018 Feb