Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 വർഷം അടഞ്ഞു കിടന്നു, പിന്നെ മുഖം മിനുക്കി!

before-after വൈകുന്നേരങ്ങളിൽ പുഴയിൽ നിന്നും തണുത്ത കാറ്റ് വീട്ടിലേക്ക് വിരുന്നെത്തും.

മലപ്പുറം വലിയപറമ്പത്ത് 22 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. ഉടമസ്ഥർ പ്രവാസികളായതിനാൽ 15 വർഷത്തോളം അടഞ്ഞു കിടന്ന വീടിനെ പുതുക്കി എടുത്തതാണ് ഈ പുതിയ മുഖം. കൊളോണിയൽ ശൈലിയിലാണ് എലിവേഷൻ. വീടിനു മുന്നിലേക്ക് ഇറക്കി പോർച്ചും, സിറ്റ്ഔട്ടും പണിതു. ഇവിടെ ചാരുപടികൾ നൽകി. വീടിനു പിന്നിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. ഇതിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാനായി പിന്നിലൊരു ബാൽക്കണി നിർമിച്ചു. എംഎസ് ഫ്രയിമുകൾ കൊണ്ടാണ് ഇവിടെ മേൽക്കൂര പണിതത്.

old-house പഴയ വീട്

ഇടങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് വീടിനുള്ളിൽ സ്ഥലലഭ്യത ഉറപ്പാക്കിയത്. ധാരാളം പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്ന വിധം വിശാലമായ വാതിലുകളും ജനലുകളും വീട്ടിൽ നിറയെ കാണാം. ഇവയും കൊളോണിയൽ ശൈലി അനുസ്മരിപ്പിക്കുന്നുണ്ട്. 

renovated-home-malappuram

സുന്ദരമായ ലിവിങ് റൂം. പ്രധാന ഭിത്തിയിൽ വോൾപേപ്പർ നൽകി ടിവി യൂണിറ്റ് പ്രതിഷ്ഠിച്ചു. 

പഴയ ഊണുമുറിയുടെ നടുക്കായി ഒരു പില്ലർ ഉണ്ടായിരുന്നു. ഇത് ഇടിച്ചു കളഞ്ഞതോടെ മുറിക്ക് ഓപ്പൺ ഫീലിങ് കൈവന്നു. പില്ലർ ഉണ്ടായിരുന്ന ഭാഗത്ത് ഒരു കോർട്യാർഡ് നിർമിച്ചു കൺസീൽ ചെയ്തു. എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഗോവണിയുടെ താഴെയായി ഒരു സിറ്റിങ് സ്‌പേസും നൽകിയിട്ടുണ്ട്. 

renovated-home-dining

ഊണുമേശയും ഗോവണിയുടെ കൈവരികളും തേക്കിലാണ് നിർമിച്ചത്. മുകൾനിലയിൽ ഒരു ലിവിങ്, സ്റ്റഡി ഏരിയ, മൾട്ടിപർപ്പസ് ഏരിയ എന്നിവയും നൽകിയിട്ടുണ്ട്.

renovated-home-upper

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ നൽകി. ഓരോ മുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഒരു കിടപ്പുമുറിയിൽ കട്ടിലിന്റെ ഹെഡ്ബോർഡ് ഭാഗത്ത് ബുക് റാക്കുകൾ നൽകിയത് ശ്രദ്ധേയമാണ്. കട്ടിലിനടിയിലും സ്‌റ്റോറേജ് സ്‌പേസ് ഒരുക്കി.

renovated-home-masterbed
renovated-home-bed

പ്ലൈ, വെനീർ ഫിനിഷിൽ കിച്ചൻ. ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടർ. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

renovated-home-kitchen

വൈകുന്നേരങ്ങളിൽ പുഴയിൽ നിന്നും തണുത്ത കാറ്റ് വീട്ടിലേക്ക് വിരുന്നെത്തും. പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് ഇരിക്കാവുന്ന ബാൽക്കണിയാണ് വീട്ടുകാരുടെ ഫേവറിറ്റ് കോർണർ.

renovated-home-balcony

മാറ്റങ്ങൾ 

  • പുതിയതായി രണ്ടു കിടപ്പുമുറികൾ കൂട്ടിച്ചേർത്തു.
  • മുന്നിലേക്ക് പോർച്ച്, സിറ്റ്ഔട്ട് കൂട്ടിച്ചേർത്തു. 
  • പഴയ മാർബിൾ തറ പോളിഷ് ചെയ്തെടുത്തു.

ചിത്രങ്ങൾ - അജീബ് കൊമാച്ചി

Project Facts

Location- Malappuram

Area- 3200 SFT

Plot- 22 cent

Owner- Kabeer

Designer- Asif Kurikkal

Kurikkal APS

Mob- 9745009922