Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

45 ലക്ഷത്തിന് മോഹിപ്പിക്കുന്ന വീട്!

img-5898778 സൗകര്യങ്ങളും പരിപാലനവും കൂടി കണക്കിലെടുത്തു നിർമിച്ച വീട് ആരുടേയും മനം കവരും.

പ്രവാസി ദമ്പതികളായ അഷ്കറിനും നിഷിതയ്ക്കും അത്യാവശ്യം സൗകര്യങ്ങളുള്ള എന്നാൽ പരിപാലനം എളുപ്പമാക്കുന്ന അകത്തളങ്ങളുള്ള ഒരു വീട് എന്നതായിരുന്നു സങ്കൽപം. ഈ ആവശ്യം ഡിസൈനർ റഊഫിനോട് പറഞ്ഞു. ഇവരുടെ ആവശ്യങ്ങൾക്ക് ഒത്തവണ്ണം തന്റെ തനതുശൈലിയിൽ റഊഫ് വീട് നിർമിച്ചു കൊടുത്തു. തൃശൂർ ചാവക്കാട് എന്ന സ്ഥലത്ത് 18 സെന്റിൽ 2300 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്.

50-lakh-home-yard

മുന്നിൽ വീതി കുറഞ്ഞു, പിന്നിലേക്ക് വീതി കൂടിയ പ്ലോട്ടായിരുന്നു. ഭൂമിയുടെ ഈ സവിശേഷതയ്ക്ക് യോജ്യമായ രീതിയിലാണ് വീട് പണിതത്. എലിവേഷനിലെ കണ്ണുടക്കുന്നത് സ്ലോപ് റൂഫിലേക്കാണ്. മുകൾ നിലയിൽ ബാൽക്കണിയോട് ചേർന്ന ഭിത്തിയിൽ ഓപ്പണിങ്ങുകൾ കാണാം. ഇത് മുകൾനിലയിൽ കിടപ്പുമുറിയിലേക്കുള്ള ഗ്ലാസ് ഓപ്പണിങ്ങുകളാണ്. 

മുറ്റം വെള്ളം കിനിഞ്ഞിറങ്ങും വിധം കരിങ്കല്ല് പാകി ഉറപ്പിച്ചു. വീടിനു മുൻവശത്തുള്ള മതിലിൽ വെർട്ടിക്കൽ ഗാർഡൻ നൽകിയത് ശ്രദ്ധേയമാണ്. കാർ പോർച്ച് പ്രത്യേകം നിർമിച്ചില്ല. അത്യാവശ്യമെങ്കിൽ മുറ്റത്ത് കാറുകൾ പാർക്ക് ചെയ്യാം. 

നേരെ കയറുന്നത് സിറ്റ് ഔട്ടിലേക്കാണ്. ഇവിടെ പോളികാർബണേറ്റ് ഷീറ്റ് കൊണ്ട് പർഗോള നൽകിയിട്ടുണ്ട്. നേരെ അകത്തേക്ക് കയറിയാൽ ഇടതുവശത്തായി ക്ളോസ്ഡ് ശൈലിയിൽ സ്വീകരണമുറി. വൈറ്റ് ലെതർ ഫിനിഷിലുള്ള സോഫകൾ ലിവിങ് അലങ്കരിക്കുന്നു. ഭിത്തിയിൽ പ്ലൈവുഡ് പാനലിങ് നൽകി കൺസീൽഡ് എൽഇഡി ലൈറ്റുകൾ നൽകിയത് ജോറായിട്ടുണ്ട്.

50-lakh-home-living

പിന്നീട് കടക്കുന്നത് പ്രധാന ഹാളിലേക്ക്. ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത് ഒരു പാർടീഷൻ വോൾ ആണ്. ഇത് വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കിയിരിക്കുന്നു. തുറസായ ഹാളിലാണ് ഊണുമുറിയും ഗോവണിയും കോർട്യാർഡുമൊക്കെ വരുന്നത്. 

50-lakh-home-hall

മാർബോനൈറ്റ് ടൈലുകളാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. വൈറ്റ്+ ഗ്രേ തീം ആണ് ഇന്റീരിയറിൽ പിന്തുടർന്നത്.

ഊണുമേശയുടെ ഒരുവശത്ത് കസേരകളും മറുവശത്തു ബെഞ്ചും ക്രമീകരിച്ചു. ഊണുമേശയുടെ ഒരുവശത്ത് ക്രോക്കറി ഷെൽഫ് നൽകി. ഭിത്തികളിൽ നിഷുകളും ക്യൂരിയോകളും ഹാജർ വച്ചിട്ടുണ്ട്.

50-lakh-home-dining

തടിയും ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ കൃത്രിമ പുല്ല് വിരിച്ച് സിറ്റിംഗ് ഏരിയ നൽകി.

50-lakh-home-stair

മൂന്ന് കിടപ്പുമുറികൾ മാത്രമേയുള്ളൂ വീട്ടിൽ. താഴെ രണ്ടും മുകളിൽ ഒന്നും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു. റോമൻ ബ്ലൈൻഡുകൾ മുറിക്ക് ഭംഗി പകരുന്നു. ഹെഡ്‍ബോർഡ് ഭാഗത്ത് വോൾപേപ്പർ നൽകി.

50-lakh-home-bed
50-lakh-home-bedwall

മറൈൻ പ്ലൈ+ പെയിന്റ് ഫിനിഷിലാണ് അടുക്കള. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.

50-lakh-home-kitchen

സ്ട്രക്ച്ചറിന് ഏകദേശം 20 ലക്ഷവും ഇന്റീരിയർ, ഫർണിഷിങ്, ലാൻഡ്സ്കേപ്പിങ് എന്നിവയ്ക്ക് ഏകദേശം 25 ലക്ഷവും ചെലവായി. അങ്ങനെ 45 ലക്ഷം രൂപയ്ക്കു ദമ്പതികൾ മോഹിച്ച പോലെ ഒരു വീട് റെഡിയായി. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Chavakkad, Thrissur

Area- 2300 SFT

Plot- 18 cent

Owner- Ashkar, Nishitha

Construction, Design- Muhamed Raoof

Architecture Studio, Manjeri, Malappuram

Mob-9995029506

Completion year- 2018 Feb