Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പ്രവാസി സ്വപ്നം പൂവണിഞ്ഞപ്പോൾ!

malhar-home പ്രവാസിയായ ഡിസൈനർ നാട്ടിൽ തന്റെ സ്വപ്നഭവനം പണിതപ്പോൾ...മൽഹാർ എന്ന മനോഹരവീടിന്റെ കാഴ്ചകളിലേക്ക്....

ഏതൊരു പ്രവാസിയുടെയും സ്വപനമാണ് നാട്ടിൽ സ്വന്തമായി ഒരു വീട്. ഉടമസ്ഥൻ മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ അണിയിച്ചൊരുക്കുന്ന ഡിസൈനർ ആണെങ്കിൽ ആ സ്വപനത്തിന്റെ മാറ്റുകൂടുമെന്നുറപ്പ്. ദുബായിൽ സിവിൽ എൻജിനീയറായ ജയേഷ് ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് തന്റെ സ്വപ്നവീട് പണിതത്. വീടിന്റെ ഡിസൈനും പ്ലാനുമെല്ലാം നിർവഹിച്ചതും ജയേഷ് തന്നെ. തൃശൂർ ചാവക്കാടാണ് ജയേഷിന്റെയും നിലീനയുടെയും മൽഹാർ എന്ന വീട്. 20 സെന്റിൽ 2400 ചതുരശ്രയടിയാണ് വിസ്തീർണം.

malhar-thrissur-side-view

പ്രവാസികളായതിനാൽ പരിപാലനം കുറവുള്ള ഒരുനില വീടുമതി എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഒരു നിലയിൽ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുമുണ്ട്. സിറ്റ്ഔട്ട്, കാർ പോർച്ച്,  ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, പൂജ സ്‌പേസ്, കോർട്യാർഡ്, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ മൂന്നു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. മുകൾനിലയിൽ ചെറിയൊരു ഹാളും ബാർ കൗണ്ടറും സജ്ജീകരിച്ചിട്ടുമുണ്ട്.

malhar-courtyard

കോൺക്രീറ്റ് സ്ലോപ് റൂഫിൽ മംഗലാപുരം മേച്ചിൽ ഓടുകൾ വിരിച്ചു. പുറംഭിത്തികളിൽ ക്ലാഡിങ് ടൈലുകൾ പാകി മനോഹരമാക്കിയിട്ടുമുണ്ട്. 

പ്ലൈവുഡ്, ലാമിനേറ്റ് എന്നിവയാണ് ഫർണിഷിങ്ങിന് കൂടുതലും ഉപയോഗിച്ചത്. വിട്രിഫൈഡ് ടൈലുകളും ഗ്രാനൈറ്റുമാണ് നിലത്തു വിരിച്ചിരിക്കുന്നത്. ഭിത്തികൾ വോൾപേപ്പർ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. വൈറ്റ് ഫാബ്രിക് സോഫ ലിവിങ് അലങ്കരിക്കുന്നു. ജിപ്സം വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് അകത്തളത്തിനു പ്രസന്നത വർധിപ്പിക്കുന്നു.

malhar-living

പ്രധാന ഹാളിലാണ് ഊണുമുറിയും ഗോവണിയും നടുമുറ്റവും വരുന്നത്.  വീടിനകത്തേക്ക് പ്രകാശം എത്തിക്കുന്നതിൽ ഇതിനു മുകളിലുള്ള ഡബിൾ ഹൈറ്റ് സീലിങ്ങിനും സ്‌കൈലൈറ്റുകൾക്കും വലിയ പങ്കുണ്ട്. പെബിൾസും ആർട്ടിഫിഷ്യൽ ഗ്രാസും വിരിച്ച് നടുമുറ്റം മനോഹരമാക്കി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. സ്‌റ്റീലും ടഫൻഡ് ഗ്ലാസും കൊണ്ടാണ് കൈവരികൾ. തടിയാണ് പടികൾക്ക് നൽകിയത്. 

malhar-stair

ചെറിയ ഓരോ ഇടങ്ങൾക്കും ഉപയുക്തത നൽകിയതാണ് വീടിന്റെ സവിശേഷത. ഒരു ഭിത്തിയുടെ വശമാണ് പൂജാമുറിയായി രൂപാന്തരപ്പെട്ടത്. വീടിന്റെ ഇടനാഴിയിലെ ഭിത്തിയിൽ ബുദ്ധന്റെ ഛായാചിത്രം നൽകി എൽഇഡി ലൈറ്റുകൾ കൊണ്ട് ഹൈലൈറ്റ് ചെയ്തത് ശ്രദ്ധേയമാണ്.

malhar-pooja

മിനിമൽ ശൈലിയിൽ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറിനു നൽകിയത്. സ്റ്റോറേജ് സ്‌പേസും ആവശ്യത്തിന് നൽകിയിട്ടുണ്ട്. തുണി നനയ്ക്കാനും ഇസ്തിരിയിടാനും വർക്ക് ഏരിയയ്ക്ക്  സമീപം പ്രത്യേക ഇടം നീക്കിവച്ചിരിക്കുന്നു.

malhar-kitchen

വാം ടോൺ ലൈറ്റിങ് കിടപ്പുമുറിയുടെ മനോഹാരിത വർധിപ്പിക്കുന്നു. കിടപ്പുമുറിയുടെ ഹെഡ്ബോർഡിൽ വോൾപേപ്പറുകളും നിഷുകളും ഹാജർ വയ്ക്കുന്നു. ബാത്‌റൂമിൽ ഷവർ ക്യുബിക്കിൾ നൽകി. ഡ്രൈ ഏരിയ, വെറ്റ് ഏരിയ വേർതിരിച്ചിട്ടുമുണ്ട്.

malhar-bed

വീടിനു മുൻപിൽ ഗെയ്റ്റിന് വശത്തായി ഒരു സിറ്റിങ് ഏരിയ ഒരുക്കിയിരിക്കുന്നു. വൈകുന്നേരങ്ങൾ കുടുംബവും കുട്ടികളുമൊത്ത് ചെലവഴിക്കാൻ പാകത്തിനാണ് ഇത് നിർമിച്ചത്. ചെറിയൊരു മൽസ്യകുളവും ഇവിടെ നിർമിച്ചു. ലാൻഡ്സ്കേപ്പിൽ പ്ലാന്റർ ബോക്സുകൾ നൽകി ഭംഗിയാക്കി.

malhar-lawn

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ സ്വപ്നവീട് ജയേഷും കുടുംബവും സ്വന്തമാക്കി. വീട്ടിൽ എത്തുന്ന സന്ദർശകർക്കും വീടിന്റെ അപദാനങ്ങൾ പുകഴ്ത്താൻ സമയമുള്ളൂ...

Project Facts

Location- Chavakkad, Thrissur, 

Area -2400 Sqft

Plot- 20 Cents

Owner& Designer- Jeyesh & Nileena Jeyesh

Budget - 75 Lakhs

Mob- 00971552189455  

mail- ckjeyesh@gmail.com