Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1900 സ്ക്വയർഫീറ്റിൽ ഇരട്ടി സൗകര്യങ്ങൾ!

contemporary-home-kottayam പരമാവധി സ്ഥലഉപയുക്തത ലഭിക്കുംവിധം അകത്തളങ്ങൾ ക്രമീകരിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

കോട്ടയം കുമാരനെല്ലൂരിൽ 9 സെന്റിൽ 1950 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. മോഡേൺ കന്റെംപ്രറി ശൈലികളുടെ മിശ്രണമാണ് ഡിസൈനിങ്ങിൽ സ്വീകരിച്ചത്. 10 അടി ഉയരവും 20 അടി നീളവുമുള്ള ടെൻസൈൽ റൂഫിങ്ങാണ് വീടിന്റെ പുറംകാഴ്ചയിലെ ശ്രദ്ധാകേന്ദ്രം. പുറംഭിത്തികളിൽ ക്രീം കളർ ടെക്സ്ചർ പെയിന്റ് നൽകി. 

contemporary-home-porch

ചെറിയ കാർ പോർച്ചും സിറ്റ് ഔട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. റസ്റ്റിക് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫിനിഷുള്ള ടൈലുകൾ നൽകി. മൾട്ടിവുഡ് ആണ് ഫർണിഷിങ്ങിന് കൂടുതലും ഉപയോഗിച്ചത്. സ്വകാര്യത നൽകി ലളിതമായ ലിവിങ് ഏരിയ.

living

ഹാളിൽ പൂജാമുറി, സ്‌റ്റെയർ, കോർട്യാർഡ്, ഡൈനിങ്, വാഷ് ഏരിയ എന്നിവ വരുന്നു. നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.  

contemporary-home-dining
contemporary-courtyard

സ്വകാര്യത നൽകി വാഷ് ഏരിയ. ഇവിടെ ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്.

സ്‌റ്റെയിൻലെസ്സ് സ്റ്റീൽ, ടഫൻഡ് ഗ്ലാസ് എന്നിവയാണ് കൈവരികളിലെ താരങ്ങൾ. ഗോവണിയുടെ ഭാഗത്ത് ഡബിൾ ഹൈറ്റിൽ സീലിങ് നൽകി സ്‌കൈലൈറ്റ് ക്രമീകരിച്ചു. താഴെ കോർട്യാർഡ് നൽകി. ഇത് പെബിളുകളും ചെടിയും നട്ട് ഭംഗിയാക്കി. ഗോവണി കയറി ചെല്ലുമ്പോൾ ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. മുകളിൽ ഓപ്പൺ ബാൽക്കണിയും നൽകിയിട്ടുണ്ട്. 

contemporary-home-courtyard

ഓപ്പൺ ശൈലിയിൽ കിച്ചനും സമീപം വർക്ക് ഏരിയയും. ഊണുമുറിയിൽ നിന്നും അല്പം സ്വകാര്യത ലഭിക്കാൻ പാർടീഷൻ കൗണ്ടറും നൽകി. മൾട്ടിവുഡ്, പിയു ഫിനിഷിലാണ് അടുക്കള.  ഗ്രാനൈറ്റാണ് കൗണ്ടറിനു വിരിച്ചത്.

contemporary-home-kitchen

നാലു കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. ഓരോ കിടപ്പുമുറികളിലും വ്യത്യസ്തമായ കളർതീമുകൾ കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. സ്‌റ്റോറേജിനായി ധാരാളം വാഡ്രോബുകളും നൽകിയിട്ടുണ്ട്.

contemporary-home-bed

ചുരുക്കത്തിൽ അതിഭാവുകത്വമില്ലാതെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി ഡിസൈൻ ചെയ്തതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Project Facts

Location- Kumaranelloor, Kottayam

Area- 1950 SFT

Plot- 9 cent

Owner- Nishanth

Plan- Sreejith

Designer- Anandhu Nair

ASN Builders Kottayam

Mob- 9895975527

Completion year- Apr 2018