Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും 3 ലക്ഷത്തിന് പുതിയ വീട്!

before-after 18 സെന്റിൽ സ്ഥിതി ചെയ്യുന്ന വീടിനു വെറും 1000 ചതുരശ്രയടി വിസ്തീർണം മാത്രമേയുള്ളൂ.

ലോ ബജറ്റില്‍ ഒരു മിനി യൂറോപ്യന്‍ ഹൗസ്, അതാണ് നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രധാന റോഡില്‍ സ്ഥിതിചെയ്യുന്ന നമ്പൂരിപ്പൊട്ടി ഗ്രാമത്തിലെ കൊളോണിയൽ ഹൗസ്. നവീകരിച്ചു മുഖഛായ മാറ്റിയ വീടാണിത്. കാലപ്പഴക്കം കൊണ്ടും സ്ഥലപരിമിതി കൊണ്ടും ബുദ്ധിമുട്ട് എറിയപ്പോഴാണ് വീട് പുതുക്കാൻ തീരുമാനിച്ചത്. 

old-house

18 സെന്റിൽ സ്ഥിതി ചെയ്യുന്ന വീടിനു വെറും 1000 ചതുരശ്രയടി വിസ്തീർണം മാത്രമേയുള്ളൂ. സ്ട്രക്ച്ചറിൽ റൂഫിങ്ങിലാണ് കാതലായ മാറ്റം കൊണ്ടുവന്നത്. ജിഐ മെറ്റൽ റൂഫിങ് നൽകി അതിൽ യൂറോ ടൈല്‍ ഷീറ്റ് വിരിച്ചു. അതോടെ വീടിനു കൊളോണിയൽ ഛായ കൈവന്നു.

3-lakh-home-yard

മുറികളുടെ പുനർക്രമീകരണം വഴിയാണ് അകത്തളങ്ങളിൽ സ്ഥലലഭ്യത ഉറപ്പുവരുത്തിയത്. അനാവശ്യ ചുവരുകൾ ഇടിച്ചുകളഞ്ഞതോടെ കൂടുതൽ സ്ഥലലഭ്യത കൈവന്നു. കനംകുറഞ്ഞ ഇഷ്ടികയാണ് പുതിയ ഭിത്തികൾ കെട്ടാൻ ഉപയോഗിച്ചത്. ഇടച്ചുമരുകൾ കളഞ്ഞതോടെ ലിവിങ്-ഡൈനിങ് ഓപ്പൺ ശൈലിയിലേക്ക് മാറി.

3-lakh-home-inside

രണ്ടു കിടപ്പുമുറികളും അടുക്കളയും എല്ലാം അതിലളിതമാണ്. വെറും മൂന്ന് ലക്ഷം രൂപ മാത്രമാണ് അറ്റകുറ്റപ്പണികൾക്ക് ചെലവായത്. പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചതാണ് ചെലവ് കുറയാൻ കാരണം.

3-lakh-home-hall

Project Facts

Location- Nilambur, Malappuram

Area- 1000 SFT

Plot- 18.5 cent

Owner- M C John

Construction- Siddiq Nambooripody

Design- Ranjth John

Mob ‍-9645479008

Completion year- 2018 May