Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ തറവാട് പുനർജനിച്ചപ്പോൾ!...

modern-tharavad-tirur

പഴയ തറവാടിനോട് വൈകാരികമായ ഒരു ബന്ധമുണ്ടായിരുന്നു ഗൃഹനാഥന്. പക്ഷേ കാലപ്പഴക്കം കൊണ്ട് പുതുക്കിപ്പണിയുടെ സാധ്യതകൾ മങ്ങിയിരുന്നു. അങ്ങനെയാണ് പഴയ തറവാടിന്റെ അതേ സ്ഥലത്ത് അതേ ശൈലിയിൽ പുതിയകാല സൗകര്യങ്ങളോടെ വീട് പുനർജനിച്ചത്. മലപ്പുറം തിരൂരിൽ 50 സെന്റിൽ 1850 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. പഴയ തറവാട് പൊളിച്ചപ്പോൾ ലഭിച്ച 80 % സാമഗ്രികളും ഇവിടെ പുനരുപയോഗിച്ചിരിക്കുന്നു. ഓട് പോളിഷ് ചെയ്തെടുത്തു, മരങ്ങൾ ഫർണിച്ചറിലും കിടപ്പുമുറിയുടെ നിലത്തും പുനർജനിച്ചു. കല്ലുകൾ സ്ട്രക്ച്ചറിൽ ഇടംപിടിച്ചു. സ്ലോപ് റൂഫിൽ നൽകിയ നീളൻ മേൽക്കൂര വീടിനു പുറംകാഴ്ചയിൽ കൂടുതൽ ആഢ്യത്വം പകരുന്നുമുണ്ട്. വിശാലമായ മുറ്റം മരങ്ങളും പുൽത്തകിടിയുമൊക്കെ അലങ്കരിക്കുന്നു. 

modern-tharavad-tirur-lawn

ചെറിയ വിസ്തൃതിയിൽ പരമാവധി സൗകര്യങ്ങൾ ഉൾകൊള്ളിച്ചതാണ് ഇന്റീരിയറിലെ സവിശേഷത. അനാവശ്യ ഇടച്ചുമരുകൾ ഇല്ലാതെ പണിതത് അകത്തളത്തിനു കൂടുതൽ വിശാലത നൽകുന്നു. പ്രധാന വാതിൽ തുറന്നാൽ ആദ്യം കാഴ്ച പതിയുക പൂജ സ്‌പേസിലേക്കാണ്. അകത്തേക്ക് കയറുമ്പോൾ വലതുവശത്തായി ലിവിങ് സ്‌പേസ് ക്രമീകരിച്ചു. 

modern-tharavad-tirur-hall

ഗ്രീൻ നിറം നൽകി സമീപമുള്ള ഭിത്തി ഹൈലൈറ്റ് ചെയ്തു. വൈറ്റ് തീമിലാണ് കോമൺ ഇന്റീരിയർ. ഇതിനു അകമ്പടിയേകി പ്രധാന ഇടങ്ങളിൽ നിലത്തും നാനോവൈറ്റ് മാർബിൾ വിരിച്ചു. 

ക്യാന്റിലിവർ ശൈലിയിലാണ് ഗോവണി നിർമിച്ചത്. കൈവരികളിൽ പഴയ തടി പുനരുപയോഗിച്ചു. ഒപ്പം സ്റ്റീൽ ഫ്രയിമുകളുമുണ്ട്. ഗോവണിയുടെ താഴെ ഒരു കോർട്യാർഡ് സ്‌പേസ് ഒരുക്കി. ഇവിടെ പൂജ ആവശ്യങ്ങൾക്കായി വേർതിരിച്ചു. പുറത്തെ പച്ചപ്പ് ആസ്വദിക്കാനായി മുകൾനിലയിൽ ബാൽക്കണിയും സിറ്റിങ് സ്‌പേസും നൽകി.

modern-tharavad-tirur-hall

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ നൽകിയ ഊണുമേശയെ വേർതിരിക്കാനായി സമീപമുള്ള ഭിത്തിയിൽ ഗ്രേ ടെക്സ്ചർ പെയിന്റ് നൽകി. 

modern-tharavad-dining

മൂന്ന് കിടപ്പുമുറികളും വ്യത്യസ്ത കളർ തീമിലാണ് ഒരുക്കിയത്. ബ്ലൂ, ഗ്രീൻ, പിങ്ക് നിറങ്ങളാണ് ഹെഡ്ബോർഡിൽ നിറഞ്ഞുനിൽക്കുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകിയിട്ടുണ്ട്. 

modern-tharavad-greenbed
modern-tharavad-pinkbed
modern-tharavad-bluebed

വൈറ്റ്- യെലോ തീമിലാണ് അടുക്കള. മൾട്ടിവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് അടുക്കള ഒരുക്കിയത്.  പ്രത്യേകം വർക്ക് ഏരിയ നൽകാതെ എല്ലാ സൗകര്യങ്ങളും ഇവിടെ തന്നെ നൽകിയിരിക്കുന്നു.

modern-tharavad-kitchen

ഇവിടെയുള്ള ഫർണീച്ചറുകളിൽ ഇരിക്കുമ്പോഴും തടി പാകിയ നിലത്തു ചവിട്ടി നിൽക്കുമ്പോഴുമൊക്കെ പഴയ വീടിന്റെ അദൃശ്യസാന്നിധ്യം ഓർമ്മിക്കപ്പെടും. ചുരുക്കത്തിൽ ഗൃഹാതുരമായ ഓർമകൾക്ക് രണ്ടാം ജന്മം ലഭിച്ച സന്തോഷത്തിലാണ് കുടുംബം.

Project Facts

Location- Tirur, Malappuram

Area- 1850 SFT

Plot- 60 cents

Owner- Somanadhan

Construction, Design- Najmal Hassan

DF Archiects, Kottakkal

Mob- 9847922828