Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് സൈഡിൽ ഒരു വിസ്മയം!

utility-home-alappuzha ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമായി ഡിസൈൻ ചെയ്തതാണ് ഈ വീടിനെ വ്യത്യസ്തമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

ആലപ്പുഴയിൽ എംസി റോഡിനടുത്തു സ്ഥിതി ചെയ്യുന്ന വീടാണിത്. 7 സെന്റിൽ 2200 ചതുരശ്രയടിയാണ് വിസ്തീർണം. തികച്ചും വ്യത്യസ്തമായ എലിവേഷനായിരിക്കണം, വീടിനു ചുറ്റിനും അകത്തളത്തിലും ഉപയോഗപ്രദമായ സ്പേസ് ഉണ്ടാവണം..ഇത്രയുമായിരുന്നു ഉടമസ്ഥനായ ഹരികുമാറിന്റെ ഡിമാൻഡ്. വീട്ടുകാരുടെ ഈ താൽപര്യങ്ങളോടൊപ്പം വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളും മുൻനിർത്തിയാണ് ആർക്കിടെക്ട് അനീഷ പീയുഷ് വീട് ഡിസൈൻ ചെയ്തത്. വീതി കുറഞ്ഞ പ്ലോട്ടിന്റെ പരിമിതികളെ ഫലപ്രദമായ ഡിസൈനിങ്ങിലൂടെ മറികടന്നിരിക്കുന്നു. 

സമകാലിക ശൈലിയിലുള്ള എക്സ്റ്റീരിയറിനൊപ്പം ഇന്റീരിയറിൽ പരമ്പരാഗത ശൈലിയും പിന്തുടർന്നിരിക്കുന്നു. പുറത്തു നിന്നും നോക്കുമ്പോള്‍ വീടിന്റെ കാഴ്ച അധികം കിട്ടാത്ത രീതിയില്‍ ചെറിയ സ്ലിറ്റുകൾ മാത്രം കൊടുത്തു കൊണ്ടാണ് ഗേറ്റിന്റെയും കോംപൗണ്ട് വാളിന്റെയും ഡിസൈൻ. എലിവേഷനിൽ ഫ്ലാറ്റ് റൂഫും കർവ്ഡ് റൂഫും ഹാജർ വച്ചിരിക്കുന്നു. ഒരു ഭാഗം മുഴുവൻ ബ്ലാക് കളർ ക്ലാഡിങ് സ്‌റ്റോൺ വിരിച്ചിരിക്കുന്നു. സ്ഥലപരിമിതിയിലും മുൻഭാഗത്ത് കിട്ടിയ ഏരിയ മുഴുവനായി ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബാംഗങ്ങൾക്ക് വിശ്രമിക്കാൻ കഴിയുംവിധം ലാൻഡ്സ്കേപ്പിൽ സിറ്റിങ് സ്‌പേസും നൽകിയിട്ടുണ്ട്. 

alapuzha-home-lawn

സിറ്റ്ഔട്ടിൽ നിന്നും ഉള്ളിലേക്ക് കടക്കുമ്പോൾ പൊതു ഇടങ്ങളെല്ലാം ഒറ്റനോട്ടത്തിൽ ദൃശ്യമാകുംവിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഹാളിന്റെ ഇരുഭാഗങ്ങളിലുമായാണ് ലിവിങ്, ഡൈനിങ് ഏരിയകൾ. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. ലിവിങ്- ഡൈനിങ് ഏരിയകളെ വുഡൻ പാർട്ടീഷൻ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഇത് ആവശ്യാനുസരണം മാറ്റുകയും ചെയ്യാം. ജിപ്സം ഫാൾസ് സീലിങ് ചെയ്ത് എൽഇഡി ലൈറ്റിങ്ങും അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

alapuzha-home-living

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വാഷ് ഏരിയയും സമീപമുണ്ട്. ഗോവണിക്കടിയിലുള്ള സ്ഥലം പാഴാക്കാതെ അവിടെ ക്രോക്കറി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. 

alapuzha-home-dining

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. ഓരോ മുറികളും കുടുംബാംഗങ്ങളുടെ വ്യക്തിഗതമായ അഭിരുചികളെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ഡിസൈൻ ചെയ്തത്. 

alapuzha-home-bed

റെഡ്, ഗ്രേ തീമിലാണ് അടുക്കള. മറൈൻ പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റ് നൽകി.  

alapuzha-home-kitchen

ചുരുക്കത്തിൽ ഒരിഞ്ച് സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമായി ഡിസൈൻ ചെയ്തതാണ് ഈ വീടിനെ വ്യത്യസ്തമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്. 

alapuzha-home-upper

Project Facts

Location- Alappuzha

Area- 2200 SFT

Plot- 7 cents

Owner- Harikumar

Mob- 9539000826

Architect- Anisha Piyush

Sthithi Architects, Aroor