Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീട് ഇഷ്ടപ്പെടാൻ കാരണമുണ്ട്! വിഡിയോ

കോഴിക്കോട് ഫറോക്കിൽ 18 സെന്റിൽ 3200 ചതുരശ്രയടിയിലാണ് മോഡേൺ കന്റെംപ്രറി ശൈലിയിലുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. പുതിയകാല സൗകര്യങ്ങളോടൊപ്പം കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന അകത്തളങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് നിർമിച്ചിരിക്കുന്നത്. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. പരമാവധി സ്ഥലവിനിയോഗത്തിനുവേണ്ടി സ്ക്വയർ തീമിലാണ് എലിവേഷൻ നൽകിയത്. പുറംഭിത്തികളിൽ ചില ഭാഗം ക്ലാഡിങ് ടൈലുകൾ വിരിച്ച് വേർതിരിച്ചിട്ടുമുണ്ട്. പ്രകാശത്തെ സ്വാഗതം ചെയ്യാനായി സ്ലിറ്റുകൾ എലിവേഷനിൽ കാണാം.

cool-home-feroke-ext

മുറ്റത്ത് വെള്ളം കിനിഞ്ഞിറങ്ങും വിധം കടപ്പാക്കല്ല് വിരിച്ചു. കുറച്ചു ഭാഗത്ത് പുൽത്തകിടിയും ചെടികളും നൽകി. മുൻപിൽ തന്നെ കാർപോർച്ച് നൽകി. സിറ്റ്ഔട്ടിലൂടെ അകത്തേക്ക് പ്രവേശിക്കാം.

ഫാമിലി ലിവിങ്,  ഡൈനിങ്, കോർട്യാർഡ്, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ നാലു കിടപ്പുമുറികൾ, കിച്ചൻ, വർക് ഏരിയ എന്നിവയാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

cool-home-living

ലിവിങ്- ഡൈനിങ് ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു. കടുംനിറങ്ങളുടെ ആഘോഷങ്ങൾ ഒന്നും അകത്തളങ്ങളിൽ കാണാനില്ല. വൈറ്റ്, ക്രീം നിറങ്ങളാണ് ഉള്ളിൽ നൽകിയത്. ഇതിനൊപ്പം വാം ടോൺ ലൈറ്റുകളുടെ അകമ്പടി കൂടിയാകുമ്പോൾ അകത്തളങ്ങളിൽ പ്രസന്നമായ അന്തരീക്ഷം നിറയുന്നു. 

cool-home-hall

മാർബിളാണ് നിലത്തുവിരിച്ചിരിക്കുന്നത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്.

cool-home-wash-area

ഓരോ ഇടങ്ങളെയും ചില ചെപ്പടി വിദ്യകൾ കൊണ്ട് വേർതിരിച്ചിട്ടുണ്ട് എന്നതാണ് ഇന്റീരിയറിലെ പ്രത്യേകത. ഫാമിലി ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ എടുത്തു മാറ്റാവുന്ന ഒരു പാർടീഷൻ വോൾ നൽകി. ഇവിടെ ടിവി യൂണിറ്റും നൽകി. ഫാമിലി ലിവിങ്ങിലെ ഭിത്തിയിൽ ഒരു നിഷ് നൽകി അതിൽ ഖുർആൻ വചനങ്ങൾ കൊത്തിവച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

cool-home-family-living

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. 

cool-home-dining

വുഡിന്റെയും ടഫൻഡ് ഗ്ലാസിന്റെയും പ്രൗഢി നിറയുന്ന ഗോവണി. സ്‌റ്റെയറിന്റെ താഴെ വാഷ് ഏരിയയും പ്രെയർ ഏരിയയും സജ്ജീകരിച്ച സ്ഥലം ഉപയുക്തമാക്കി. ഗോവണി തുടങ്ങുന്ന ഭാഗത്തെ ഡെക്കും പില്ലറുകളും വുഡൻ ടൈലുകൾ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. ഗോവണിയുടെ വശത്തായാണ് കോർട്യാർഡ്. സാധാരണ പർഗോളയ്ക്ക് പകരം എംഎസ് ഫ്രയിമിൽ സ്ക്വയർ ട്യൂബുകൾ നൽകിയാണ് ഇത് ഒരുക്കിയത്. കോർട്യാർഡിന്റെ ഡബിൾ ഹൈറ്റ് ഭിത്തി മുഴുവനും ഗ്ലാസ് പാനലുകൾ നൽകി. ഇതുവഴി പ്രകാശവും പുറത്തെ കാഴ്ചകളും അകത്തേക്ക് വിരുന്നെത്തുന്നു.

cool-home-stair

ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ ഒരു ഓപ്പൺ ടെറസിലേക്കുള്ള വാതിൽ നൽകി. രണ്ടാമത്തെ ലാൻഡിങ്ങിൽ മുകളിലെ ഹാളിലേക്കും മുറികളിലേക്കും വേർപിരിയുന്ന കണക്‌ഷൻബ്രിഡ്ജ് നൽകി.

cool-home-upper

വൈറ്റ് തീമിലാണ് കിച്ചൻ. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് വിരിച്ചത്. പ്ലൈ, മൈക്ക ഫിനിഷിലാണ് കബോർഡുകൾ. 

cool-home-kitchen

   

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണ് ഒരുക്കിയത്. അറ്റാച്ഡ് വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികളിൽ ഒരുക്കി. 

cool-home-bed

ക്രോസ് വെന്റിലേഷൻ ലഭിക്കുന്ന അകത്തളങ്ങളിൽ വർഷത്തിൽ ഉടനീളം സുഖകരമായ അന്തരീക്ഷം നിലനിൽക്കും എന്ന പ്രത്യേകതയുമുണ്ട്. ചുരുക്കത്തിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Feroke, Calicut

Area- 3200 SFT

Plot- 18 cents

Owner- Anas

Designer- Shafi Maliyekkal

Fine-Spum Architecture+ Interior, Calicut

Mob- 9567718132, 9847292992

email- finespumarchitecture@gmail.com

Completion year- 2018