Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ മോഹങ്ങളുമായി പണിതുടങ്ങി...പിന്നെയോ?...

chavakad-house ചാവക്കാട് വഴി പോകുന്നവരുടെ ലാൻഡ്മാർക്ക് ആയി മാറിയിട്ടുണ്ട് ഈ വീട് എന്നുപറഞ്ഞാൽ അതിശയോക്തിയുണ്ടാകില്ല.

തൃശൂർ ചാവക്കാട് 52 സെന്റിൽ 3418 ചതുരശ്രയടിയിലാണ് മോഡേൺ ശൈലിയിൽ ഒരുക്കിയ വീട്. പെട്ടെന്ന് മടുക്കാത്ത ഒരു ഡിസൈൻ വേണം. ഒപ്പം കേരളത്തിന്റെ കാലാവസ്ഥയുമായി യോജിക്കുകയും വേണം. ഉടമസ്ഥന്റെ ആഗ്രഹങ്ങൾ ഇതിൽ ഒതുങ്ങിയിരുന്നു. എന്നാൽ ആഗ്രഹിച്ചതിലുമപ്പുറം സൗകര്യങ്ങളുള്ള വീട് തന്നെ പണിതുനൽകി ഡിസൈനർ ഫൈസൽ നിർമാൺ. 

chavakad-home-view

തെക്കു ഭാഗത്തുള്ള റോഡിനു അഭിമുഖമായാണ് എലിവേഷൻ. അതുകൊണ്ടുതന്നെ കാഴ്ച ലഭിക്കുംവിധം പിന്നിലേക്കിറക്കിയാണ് വീട് പണിതത്. പല തട്ടുകളായി വിന്യസിച്ചിരിക്കുന്ന സ്ലോപ് റൂഫാണ് വീടിന്റെ എലിവേഷനിലെ പ്രധാന ഘടകം. ചെങ്കല്ല് ഉപയോഗിച്ച് കോളം, ബീം ശൈലിയിലാണ് എക്സ്റ്റീരിയർ നിർമിച്ചത്. ഗ്രേ, വൈറ്റ് തീമിലാണ് എക്സ്റ്റീരിയർ. വിശാലമായ മുറ്റം മനോഹരമായി ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. പോർച്ചിൽ നിന്നും മഴ കൊള്ളാതെ സിറ്റ്ഔട്ടിലേക്ക് പ്രവേശിക്കാൻ കണക്‌ഷൻ സ്‌പേസ് നൽകി. L ഷേപ്ഡ് സിറ്റ്ഔട്ടിൽ പുറത്തെ പച്ചപ്പ് ആസ്വദിച്ചിരിക്കാൻ സിറ്റിങ് ഏരിയ നൽകിയിട്ടുണ്ട്.

chavakkad-home-living

ചെറിയ വരാന്തയിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്.  വിശാലതയ്‌ക്കൊപ്പം സ്വകാര്യതയും ലഭിക്കുന്ന വിധമാണ് അകത്തള ക്രമീകരണം. ഹാളിന്റെ ഒരു വശത്തായി സ്വകാര്യത നൽകി സ്വീകരണമുറി. ഇടതുവശത്തായി ചെറിയൊരു കോർട്യാർഡും നൽകിയിട്ടുണ്ട്. കോർട്യാർഡിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. ഇതിനു സമീപമായാണു ഊണുമുറി ക്രമീകരിച്ചിരിക്കുന്നത്. ഡൈനിങ്ങിനു സമീപം വാഷ് ഏരിയ, പ്രെയർ സ്‌പേസ് എന്നിവയും സജ്ജീകരിച്ചു. ഹാളിൽ തന്നെ ഫാമിലി ലിവിങ് സ്‌പേസിനും ഇടം കണ്ടെത്തിയിട്ടുണ്ട്.

chavakkad-dining

മെറ്റലും ടീക് വുഡും ഗ്ലാസും സമന്വയിക്കുന്ന ഗോവണി. ഇതിനോട് ചേർന്ന് വരുന്ന ക്ലാഡിങ് വോൾ ടിവി വോൾ ആക്കി മാറ്റി. അപ്പർ ലിവിങ്ങിൽ സിഎൻസി കട്ടിങ് ഡിസൈൻ നൽകിയ ഒരു പാർടീഷൻ വോളും കാണാം.   

chavakad-stair

ഗൃഹനാഥൻ സാനിറ്ററി, ടൈൽ ഷോറൂം നടത്തുന്ന വ്യക്തിയാണ്. അതുകൊണ്ട് ഫർണിഷിങ്ങിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. നിലവാരമുള്ള ഉൽപന്നങ്ങളാണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. ടീക് വുഡ്, ഇരൂൾ, മറൈൻ പ്ലൈ, വെനീർ, മൈക്ക, ലാമിനേറ്റ് തുടങ്ങിയവയെല്ലാം ഫർണിഷിങ്ങിന് ഉപയോഗിച്ചിട്ടുണ്ട്. നിലത്ത് മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. സ്വീകരണമുറി, കിടപ്പുമുറി എന്നിവിടങ്ങളിൽ വുഡൻ ടൈലുകളും ഉപയോഗിച്ചിട്ടുണ്ട്. എൻട്രൻസ് ലോബിയിൽ നിന്നും സിറ്റ്ഔട്ടിലേക്കുള്ള കണക്‌ഷൻ ബ്രിഡ്ജിൽ മൾട്ടിവുഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

മുകളിലും താഴെയുമായി രണ്ടുവീതം കിടപ്പുമുറികളാണ് നൽകിയത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഒരുക്കി. കിടപ്പുമുറികളിൽ മുകൾത്തട്ട് നൽകി സ്‌റ്റോറേജിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

chavakad-home-bed

മോഡുലാർ കിച്ചൻ നൽകി. ഫ്രിഡ്ജ്, അവന് തുടങ്ങിയ സാമഗ്രികൾ ഇൻബിൽറ്റ് ശൈലിയിൽ ക്രമീകരിച്ചു. കറുപ്പും വെളുപ്പും ഇടകലർന്ന അലുമിനിയം കോംപസിറ്റ് ലാക്വേർഡ് ഗ്ലാസാണ് അടുക്കളയുടെ ഫർണിഷിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ബ്രേക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചു. സമീപം വർക്ക് ഏരിയയും നൽകി.  

chavakad-home-kitchen

ക്രോസ് വെന്റിലേഷൻ ലഭിക്കുന്ന അകത്തളങ്ങളിൽ ചൂട് താരതമ്യേന കുറവാണ്. ചുരുക്കത്തിൽ ഇപ്പോൾ ചാവക്കാട് വഴി പോകുന്നവരുടെ ലാൻഡ്മാർക്ക് ആയി മാറിയിട്ടുണ്ട് ഈ വീട് എന്നുപറഞ്ഞാൽ അതിശയോക്തിയുണ്ടാകില്ല.

contemporary-house-chavakad

Project Facts

Location- Chavakkad, Thrissur

Area- 3418 SFT

Plot- 52 cents

Owner- Mushtaque

Designer- Faizal Nirman

Nirman Designs, Manjeri

Mob- 9895978900