Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറംകാഴ്ചയിൽ ആളൊരു പാവത്താൻ, പക്ഷേ...

angamali-house പുറംകാഴ്ചയിൽ വളരെ ലളിതമായ ഡിസൈൻ ആണ് പിന്തുടർന്നത്. കണ്ണുടക്കുന്ന നിറങ്ങൾ ഒന്നുമില്ല. പക്ഷേ അകത്തേക്ക് കയറിയാലോ...

എറണാകുളം അങ്കമാലിയിൽ 20 സെന്റിൽ 3700 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. പച്ചപ്പിനു നടുവിൽ ധാരാളം കാറ്റും വെളിച്ചവും ലഭിക്കുന്ന ഒരു വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം. ഇതിനനുസൃതമായാണ് വീട് ഡിസൈൻ ചെയ്തത്. പുറംകാഴ്ചയിൽ വളരെ ലളിതമായ ഡിസൈൻ ആണ് പിന്തുടർന്നത്. കണ്ണുടക്കുന്ന നിറങ്ങൾ ഒന്നുമില്ല. പക്ഷേ അകത്തേക്ക് കയറിയാലോ തികച്ചും ഫങ്ഷണൽ ആയ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നു. ധാരാളമായി കാണുന്ന ലൂവറുകളാണ് എലിവേഷൻ അടയാളപ്പെടുത്തുന്നത്. മുൻവശത്തെ ഭിത്തികളിൽ ക്ലാഡിങ് ടൈലുകൾ കൊണ്ടുള്ള ഡിസൈൻ കൊടുത്തിട്ടുണ്ട്.

angamali-house-exterior

വീടിനുള്ളിൽ പലയിടത്തും പച്ചപ്പിലേക്ക് തുറക്കുന്ന ഇടങ്ങൾ കാണാം. വീടിനുള്ളിൽ പലയിടത്തായി ഒത്തുചേരലിനായി ഇടങ്ങൾ വേർതിരിച്ചിട്ടുണ്ട്. വിട്രിഫൈഡ് ടൈലുകളാണ് അകത്തളങ്ങളിൽ വിരിച്ചത്. ഫർണിച്ചറുകൾ കൂടുതലും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. സ്വീകരണമുറി അടയാളപ്പെടുത്തുന്നത് ഓറഞ്ച് നിറത്തിലുള്ള ടെക്സ്ചർ ഭിത്തിയാണ്. ഇത് മുകളിലെ ലിവിങ്ങിലും തുടരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

angamali-house-living

ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തേക്ക് ഒരു ഔട്ഡോർ ഗാർഡൻ ഒരുക്കി. നിലത്ത് ടർഫ് വിരിച്ചു. ഇതിനു മുകളിൽ ഗ്ലാസ് റൂഫിങ് നൽകി. സ്വകാര്യതയ്ക്കായി വശങ്ങളിൽ ലൂവർ ജനാലകളും നൽകി.

angamali-house-night

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനെ വേർതിരിക്കാൻ സീലിങ്ങിൽ വുഡൻ ലാമിനേറ്റ് സീലിങ് നൽകി ലൈറ്റുകൾ കൊടുത്തു. ഊണുമുറിയിൽ നിന്നും പുറത്തേക്ക് ഒരു പാഷ്യോ സ്‌പേസ് നൽകി. ഗ്ലാസ് വാതിലിൽ കൂടെയാണ് ഇവിടെ കടക്കുക. വീടിനുള്ളിലേക്ക് കാറ്റും വെളിച്ചവും എത്തിക്കുന്നതിൽ ഈ ഏരിയ പ്രധാന പങ്കു വഹിക്കുന്നുണ്ട്.  ഇവിടെ വുഡൻ ഡെക്ക് നൽകി ഇരിപ്പിടങ്ങൾ ക്രമീകരിച്ചു.

angamali-house-lower-deck

നാലു കിടപ്പുമുറികളാണ് വീട്ടിൽ. വൈറ്റ് തീമിലാണ് മുറികൾ. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ്, വാഡ്രോബ് എന്നിവയുമുണ്ട്.

angamali-house-bed

അപ്പർ ലിവിങ്ങിൽ നിന്നും പുറത്തോട്ട് ബാൽക്കണി സ്‌പേസ് ക്രമീകരിച്ചിരിക്കുന്നു. ഇവിടെയും സിന്തറ്റിക്ക് ടർഫ് വിരിച്ച് കോർട്യാർഡ് സ്‌പേസ് വേർതിരിച്ചിട്ടുണ്ട്. സമീപമായി സിറ്റിങ് സ്‌പേസും ഒരുക്കി. വീടിനുള്ളിൽ എപ്പോഴും കാറ്റും വെളിച്ചവും പരിലസിക്കുന്നു. ഓരോ ഇടങ്ങൾക്കും ഉപയുക്തതയും നൽകിയിരിക്കുന്നു. ചുരുക്കത്തിൽ കാഴ്ചയിൽ അത്ര ഗ്ലാമർ തോന്നില്ലെങ്കിലും പ്രകടനത്തിൽ അങ്കമാലിയിലെ പ്രധാനിയായി മാറിയിരിക്കുകയാണ് ഈ വീട്.

angamali-house-upper-deck

Project Facts

Location- Angamali, Ernakulam

Area- 3700 SFT

Plot- 20 cent

Owner- Viju Joseph

Architect- Sebastian Jose

Silpi Architects, Thevara, Kochi

e: mail@silpiarchitects.com

Ph- +91-484-2663448 / 2664748