Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരകാഴ്ചകൾ നിരവധിയാണ് ഈ വീട്ടിൽ!

reader-home-palakkad പകൽസമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റോ ഫാനോ ഇടേണ്ട കാര്യമില്ല. സൗകര്യങ്ങളും ഉപയുക്തതയും സമ്മേളിക്കുന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

പാലക്കാട് ഇടക്കുറിശിയിൽ 20 സെന്റിൽ 3400 ചതുരശ്രയടിയിലാണ് ലിബിൻ പയസിന്റെ പുതിയ വീട്. കന്റെംപ്രറി ശൈലിയിലാണ് എലിവേഷൻ. വെള്ള നിറമാണ് പുറംഭിത്തികളിൽ കൂടുതൽ നൽകിയത്. വേർതിരിവ് നൽകാനായി റെഡ്, ബ്ലൂ നിറങ്ങളും കൊടുത്തിട്ടുണ്ട്. പ്രധാന സ്ട്രക്ച്ചറിൽ നിന്നും മാറ്റി കാർപോർച്ച് നൽകി. മുറ്റം ഇന്റർലോക്ക് വിരിച്ചു. ലാൻഡ്സ്കേപ്പിൽ ചെടികൾ നൽകി. 

reader-home-palakkad-elevation

വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ റെഡിമെയ്ഡ് ആയി വാങ്ങിയവയാണ്. സ്വകാര്യത നൽകി സ്വീകരണമുറി ഒരുക്കി. ടിവി ഏരിയയുടെ മുകളിൽ റൂഫിൽ നിന്നും 3 അടി ഉയർത്തി ചിമ്മിനി ശൈലിയിൽ എയർ വെന്റ് കൊടുത്തു. ഇതിലൂടെ വീട്ടിനകത്തെ ചൂടുവായു പുറത്തേക്ക് പോകുന്നു. ശുദ്ധവായു അകത്തേക്ക് കടന്നുവരുന്നു.

reader-home-living

കോർട്യാർഡാണ്‌ ഇന്റീരിയറിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇവിടെയും ഗ്ലാസ് സീലിങ് നൽകി സ്‌കൈലൈറ്റ് കൊടുത്തു. കോർട്യാർഡിലെ ഭിത്തിയിൽ ക്ലാഡിങ് ടൈൽ വിരിച്ചു ഹൈലൈറ്റ് ചെയ്തു. താഴെ പെബിളുകളും ഇൻഡോർ പ്ലാന്റുകളും നൽകി.  

reader-home-courtyard

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ ഉള്ളത്. അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കി കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി. ഒരു കിടപ്പുമുറി കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുള്ള ടോയ് റൂം+ ലൈബ്രറി ആക്കി മാറ്റി.

reader-home-bed

ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഒരു വശത്ത് കസേരകളും മറുവശത്ത് ബെഞ്ചുമാണ് നൽകിയത്.  അടുക്കളയ്ക്ക് സമീപം ഫാമിലി ലിവിങ് സ്‌പേസ് നൽകി. 

reader-home-dining

വൈറ്റ്+ റെഡ് തീമിലാണ് അടുക്കള. ഓപ്പൺ ശൈലിയിൽ ഒരുക്കിയ മെയിൻ കിച്ചണിൽ നിന്നും ഡൈനിങ്ങിലേക്ക് ഒരു പാൻട്രി കൗണ്ടറും വേർതിരിച്ചിട്ടുണ്ട്. ഇവിടെ നൽകിയ ബ്ലൈൻഡുകളും ഇതേ തീമിൽ ഒരുക്കി.

reader-home-family-living

എച്ച് ഡി എഫ് ബോർഡിൽ ലാമിനേറ്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകളും ഷട്ടറുകളും നിർമിച്ചത്. കൊറിയൻ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. ബ്ലാക്+വൈറ്റ് തീമിൽ വർക്ക് ഏരിയയും ഒരുക്കി. ഇവിടെ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ക്രമീകരിച്ചു.

reader-home-kitchen
reader-home-workarea

സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഇത് മുകൾനിലയ്ക്ക് ചുറ്റും തുടരുന്നുമുണ്ട്. മുകളിൽ ലിവിങ് സ്‌പേസ് നൽകി. പുറത്തെ കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ബാൽക്കണിയും ഓപ്പൺ ടെറസും നൽകിയിരിക്കുന്നു.

reader-home-upper

പകൽസമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റോ ഫാനോ ഇടേണ്ട കാര്യമില്ല. ചുരുക്കത്തിൽ സൗകര്യങ്ങളും ഉപയുക്തതയും സമ്മേളിക്കുന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.  

Project Facts

Location- Edakurissi, Palakkad

Area- 3400 SFT

Plot- 20 cent

Owner- Libin Pius

Mob- 9739979744

Architect- BN Architects

Interior Design- Arena Interiors

Completion year- 2018 Jan