Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിവ് കാഴ്ചകൾക്ക് ഒരിടവേള!

white-theme-house-malappuram 25 സെന്റിൽ 4000 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്

പതിവ് കാഴ്ചകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥനായ അഷ്‌റഫിന്റെ ആഗ്രഹം. അംങ്ങനെയാണ് കൊളോണിയൽ ശൈലിയിലുള്ള പുറംകാഴ്ചയും മോഡേൺ ശൈലിയിലുള്ള ഇന്റീരിയറും വീടിനായി തിരഞ്ഞെടുത്തത്. മലപ്പുറം കൂട്ടിലങ്ങാടിയിൽ 25 സെന്റിൽ 4000 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. കൊളോണിയൽ സൗധങ്ങളെ അനുസ്മരിപ്പിക്കുംവിധം ഫ്ലാറ്റ് റൂഫിൽ എലിവേഷൻ നൽകി. പുറംഭിത്തികളിൽ വെള്ള നിറമാണ് നൽകിയത്. ലെവൽ വ്യത്യാസമുള്ള പ്ലോട്ടാണിവിടെ. ഇതുമുതലെടുത്ത് ഒരു ബേസ്മെന്റ് ഫ്ലോറും നിർമിച്ചിട്ടുണ്ട്. ഇവിടം സ്‌റ്റോറേജിനായി ഉപയോഗിക്കുന്നു.

white-theme-house-living

സെമി ഓപ്പൺ ശൈലിയിലാണ് ഹാൾ. വാതിൽ തുറന്നാൽ ഇരുവശത്തുമായി ലിവിങ് ഏരിയ ക്രമീകരിച്ചു. L സീറ്റർ സോഫയാണ്  ഇവിടുത്തെ ആകർഷണം. ഉടമസ്ഥന് ചൈനയിൽ ബിസിനസാണ്. അതുകൊണ്ടുതന്നെ ഫർണിച്ചറുകൾ മിക്കവയും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. അതിഥികൾ വന്നാൽ ഊണുമുറിയിലേക്ക് കാഴ്ച ലഭിക്കാതിരിക്കാൻ ഇടയ്ക്കായി പ്ലൈവുഡ്, ഗ്ലാസ് ഫിനിഷിൽ ഒരു പില്ലർ പാർടീഷൻ നൽകി. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ചിലയിടങ്ങളിൽ മാർബിളും നൽകി. 

white-theme-house-dining

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിൽ വൈറ്റ് കൗണ്ടർ നൽകി.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. ധാരാളം വാഡ്രോബുകൾ നൽകി. അറ്റാച്ഡ് ബാത്റൂം മുറികളിൽ നൽകി. രാജകീയ ശൈലിയിലാണ് മാസ്റ്റർ ബെഡ്റൂമിന്റെ ഡിസൈൻ. കുട്ടിത്തം നിറയുന്ന രീതിയിലാണ് കിഡ്സ് റൂമിന്റെ ഡിസൈൻ.

white-theme-house-masterbed
white-theme-kids-room

മൾട്ടിവുഡ് സ്പ്രേ പെയിന്റ് ഫിനിഷിലാണ് അടുക്കളയുടെ ഡിസൈൻ. ബ്രേക്ഫാസ്റ്റ് കൗണ്ടറിനു പകരം ഇവിടെ ഒരു സിറ്റിങ് ഏരിയ നൽകി. 

white-theme-house-kitchen

ചുറ്റുമതിലിലും ഡിസൈൻ ലൈറ്റുകൾ നൽകിയത് ഭംഗിയായിട്ടുണ്ട്. രാത്രികളിൽ ഹൈലൈറ്റർ വിളക്കുകൾ കണ്ണുതുറക്കുന്നതോടെ വീടിന്റെ പ്രൗഢി ഒന്നുകൂടെ വർധിക്കുന്നു.

white-theme-house-night

Project Facts

Location- Koottilangadi, Malappuram

Area- 4000 SFT

Plot- 25 cents

Owner- Ashraf

Designer- Muhammed Shafi

Arkitecture Studio, Calicut

mob- 9809059550

email- info@arkitecturestudio.com