Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിന്റെ രണ്ടാം പകുതി കളർഫുൾ ആകട്ടെ! വിഡിയോ

മധ്യവയസ്സ് പിന്നിട്ട ദമ്പതികൾക്ക് വിശ്രമജീവിതം ആസ്വദിക്കാനുള്ള റിട്ടയർമെന്റ് ഹോം കൺസെപ്റ്റിലാണ് ഈ വീട് നിർമിച്ചത്. 10 സെന്റ് പ്ലോട്ടിൽ 3500 ചതുരശ്രയടിയാണ് വിസ്തീർണം. യൂറോപ്യൻ+ മോഡേൺ തീമിലാണ് എലിവേഷൻ. ഇരുവശത്തും റോഡാണ്. ഇരുവശങ്ങളിലും നിന്നും വ്യത്യസ്തമായ കാഴ്ച ലഭിക്കുന്ന വിധമാണ് എലിവേഷന്റെ ഡിസൈൻ. പതിവുകളിൽ നിന്നും വ്യത്യസ്തമായി വെള്ള നിറത്തിലുള്ള റൂഫ് ടൈലുകളാണ് മേൽക്കൂരയിൽ വിരിച്ചത്. എലിവേഷന് വേർതിരിവ് നൽകാൻ വുഡ് പ്ലാങ്ക് ക്ലാഡിങ് നൽകിയിട്ടുണ്ട്. ചുറ്റുമതിലിലും ഈ ഡിസൈൻ തുടരുന്നുണ്ട്. പ്രധാന സ്ട്രക്ച്ചറിൽ നിന്നും മാറിയാണ് കാർ പോർച്ച്. കടപ്പ കല്ലും പുൽത്തകിടിയും വിരിച്ച് മുറ്റം ഉറപ്പിച്ചു. ചെടികൾ ലാൻഡ്സ്കേപ് അലങ്കരിക്കുന്നു.

retirement-home-road-view

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് ഫർണിച്ചറുകൾ. വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്, ഇൻഡയറക്ട് ലൈറ്റിങ് എന്നിവ അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. റോമൻ ബ്ലൈൻഡുകൾ ജനാലകൾക്ക് പിന്തുണ നൽകുന്നു.

retirement-home-living

ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി. ഇവിടെ ഒരു ഭിത്തി നിറയെ ഗ്ലാസ് ജനാലകൾ നൽകിയിരിക്കുന്നു. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു.

retirement-home-dining

കോർട്യാർഡാണ്‌ വീടിനകത്തെ പ്രധാന ആകർഷണം. ഇത് മൂന്ന് കള്ളികളായി വേർതിരിച്ച് മധ്യഭാഗം പൂജ സ്‌പേസാക്കി മാറ്റി. ഇതിനു ഗ്ലാസ് ഡോറുകൾ നൽകി. ഇരുവശവും ഇൻഡോർ പ്ലാന്റുകൾ ക്രമീകരിച്ചു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. മുകളിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. 

retirement-home-pooja

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഓപ്പൺ ശൈലിയിലാണ് മെയിൻ കിച്ചൻ. അടുക്കളയിൽ നിന്നും ഊണുമേശയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഒരു പാൻട്രി കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. മറൈൻ പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. കൊറിയൻ സ്‌റ്റോൺ കൗണ്ടറിൽ വിരിച്ചു. അവ്ൻ, ഫ്രിഡ്ജ് തുടങ്ങിയവ ഇൻബിൽറ്റ് ആയി ഡിസൈൻ ചെയ്തു. സമീപം വർക്കിങ് കിച്ചനുമുണ്ട്. 

retirement-home-kitchen

മെറ്റൽ, ടീക് വുഡ് പ്ലാങ്ക് ഫിനിഷിലാണ് ഗോവണി. മുകൾനിലയിലേക്ക് കയറാൻ ലിഫ്റ്റ് സൗകര്യം നൽകിയിട്ടുണ്ട്.   

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. വിശാലമാണ് കിടപ്പുമുറികൾ. ഓരോ മുറിയുടെയും ഹെഡ്ബോർഡിൽ വ്യത്യസ്തമായ വോൾപേപ്പർ ഡിസൈനുകൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ വേർതിരിച്ചു.

retirement-home-bed

ഓട്ടോമേഷൻ സാങ്കേതികവിദ്യയും ഉപയുക്തമാക്കിയിട്ടുണ്ട്. ലൈറ്റുകളുടെ വിന്യാസം, ക്യാമറ നിരീക്ഷണം, റോളിങ് ഷട്ടറുകൾ, ലിഫ്റ്റ് തുടങ്ങിയവയിൽ ഇത് പ്രകടമാണ്. മുകൾനിലയിൽ ഒരു ഹോം തിയറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ എന്തുകൊണ്ടും സുഖകരമായ വിശ്രമജീവിതം പ്രദാനം ചെയ്യുന്ന അകത്തളങ്ങളാണ് ഇവിടെ ഒരുക്കിയത്. സൗകര്യങ്ങളിൽ ഉടമസ്ഥരും ഹാപ്പി!

retirement-home-night

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kuriachira, Thrissur

Area- 3500 SFT

Plot- 10 cents

Owner- Ravi

Designer- Anoop

Amac Architects

Mob- 9995000222

Completion year- 2017