Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധ്യ മയങ്ങാൻ കാത്തിരിക്കുന്ന വീട്!

modern-house-tirur-view സന്ധ്യ മയങ്ങുമ്പോൾ വീടിനു പുറത്തെ ഹൈലൈറ്റർ വിളക്കുകൾ കണ്ണുതുറക്കും. അതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

അത്ര പെട്ടെന്ന് മടുക്കാത്ത ഒരു ഡിസൈൻ വേണം, പിന്നെ ഇന്റീരിയറിൽ ഒരു സർപ്രൈസ് തീം പിന്തുടരണം എന്നീ ആവശ്യങ്ങളായിരുന്നു ഉടമസ്ഥന് ഉണ്ടായിരുന്നത്. ഇതിനനുസൃതമായാണ് വീട് ഡിസൈൻ ചെയ്തത്. മലപ്പുറം തിരൂരിൽ 30 സെന്റിൽ ഏകദേശം 10000 ചതുരശ്രയടിയിലാണ് സമകാലിക ശൈലിയിലുള്ള ഈ വീട് നിർമിച്ചത്. 

modern-theme-house-tirur

പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിനായി ഫ്ലാറ്റ് റൂഫിൽ ബോക്സ് ശൈലിയിലാണ് എലിവേഷൻ നിർമിച്ചത്. എലിവേഷനിൽ വേർതിരിവ് നൽകാനായി വുഡൻ ക്ലാഡിങ് ടൈലുകളും വിരിച്ചു. ഗെയ്റ്റിൽ എംഎസ് ഫ്രെയിം കൊണ്ട് പില്ലറുകൾ നൽകി മോഡേൺ പടിപ്പുര ക്രമീകരിച്ചു. ഗെയ്റ്റിൽ നിന്നും പോർച്ച് വരെ ഇന്റർലോക്ക് ചെയ്തു. ബാക്കിയിടങ്ങളിൽ നാച്വറൽ സ്‌റ്റോണും ഗ്രാസും വച്ചുപിടിപ്പിച്ചു. 

modern-theme-interior

സിറ്റൗട്ടിലൂടെ അകത്തേക്കെത്താം. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. അതോടൊപ്പം തന്നെ ഓരോ ഇടങ്ങളെയും ഫലപ്രദമായി വേർതിരിച്ചിട്ടുമുണ്ട്. വുഡൻ, വൈറ്റ് തീമിലാണ് ഇന്റീരിയർ. വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. വേർതിരിവ് നൽകുന്നതിനായി വുഡൻ ഫ്ളോറിങ്ങും ചെയ്തു. 

modern-theme-living

ഫോർമൽ ലിവിങ്ങിന് ജാളി ഡിസൈൻ കൊണ്ട് വേർതിരിവ് നൽകി. ഇവിടെ ഭിത്തിയിൽ വുഡൻ തീം ഉള്ള വോൾപേപ്പർ നൽകിയിരിക്കുന്നു. 

മറ്റിടങ്ങളിൽ നിന്നും അത്ര പെട്ടെന്ന് കാഴ്ച കിട്ടാത്ത വിധമാണ് ഡൈനിങ് റൂമിന്റെ ക്രമീകരണം. ഊണുമുറിയുടെ നിലത്തും വുഡൻ ഫ്ളോറിങ് തുടരുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വാഷ് ഏരിയയുടെ മിറർ സമീപത്തെ പാൻട്രി യൂണിറ്റിലേക്ക് നീട്ടിനൽകിയത് ശ്രദ്ധേയമാണ്.   

modern-theme-dining

വുഡൻ തീമിൽ കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകളും ഷട്ടറുകളും ഒരുക്കിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിളും ഇവിടെ സജ്ജീകരിച്ചു. 

modern-theme-kitchen

ടീക് വുഡും ടഫൻഡ് ഗ്ലാസുമാണ് കൈവരികളിൽ നിറയുന്നത്. ഗോവണി കയറി മുകളിൽ എത്തുമ്പോൾ അപ്പർ ലിവിങ് ഒരുക്കി. 3D വുഡൻ തീമിലുള്ള വോൾപേപ്പറുകളാണ് ഇവിടെ ഒട്ടിച്ചത്. 

modern-theme-upper

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. കമനീയമായാണ് കിടപ്പുമുറികൾ. ഓരോ മുറികളും വ്യത്യസ്ത ഡിസൈൻ എലമെന്റുകൾ നൽകി അലങ്കരിച്ചു. വിശാലതയാണ് കിടപ്പുമുറിയുടെ സവിശേഷത. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡിൽ ഗ്ലാസ് പാനലിങ് ചെയ്തത് ശ്രദ്ധേയമാണ്.അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. 

modern-theme-bedroom
modern-theme-bed

ജിപ്സം, പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിൽ ഫോൾസ് സീലിങ് വുഡൻ തീമിന് അകമ്പടി നൽകുന്നു. വാം ടോൺ ലൈറ്റിങ് ഇന്റീരിയറിൽ പ്രസന്നത നിറയ്ക്കുന്നു. സന്ധ്യ മയങ്ങുമ്പോൾ വീടിനു പുറത്തെ ഹൈലൈറ്റർ വിളക്കുകൾ കണ്ണുതുറക്കും. അതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. 

modern-theme-house-gate

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Tirur, Malappuram

Area- 12000 SFT

Plot- 30 cents

Owner- Dr. Salim

Designer- Anees Panackal

Mob- 9847882255

Completion year- 2018 Jan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.