Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചകളുടെ തൃശൂർപൂരമാണ് ഈ വീട്!

കാക്കനാട് 20 സെന്റ് പ്ലോട്ടിൽ 6500 ചതുരശ്രയടിയിലാണ് അനുഗ്രഹഭവൻ എന്ന വീട് സ്ഥിതി ചെയ്യുന്നത്. ആരുടേയും കണ്ണുടക്കുന്ന പുറംകാഴ്ചയാണ് വീടിന്റെ ഹൈലൈറ്റ്. ജ്യാമിതീയ ശൈലിയിലാണ് വീടിന്റെ എലിവേഷൻ. ഫ്ളാറ്റ്, സ്ലോപ്, കർവ്ഡ് റൂഫുകളുടെ സങ്കലനമാണ് എലിവേഷനിൽ കാണാൻകഴിയുക. കാർ പോർച്ച് റൂഫ് സ്ലാന്റിങ് ശൈലിയിൽ ഒരുക്കി. 

വൈറ്റ്, ഗ്രേ നിറങ്ങളാണ് പുറംഭിത്തിയിൽ നൽകിയത്. മധ്യഭാഗത്തായി സാൻഡ്‌സ്‌റ്റോൺ ക്ലാഡിങ് പതിച്ചു. ഇരുവശങ്ങളിലും ഗ്രേ ഫിനിഷുള്ള സ്റ്റോൺ ക്ലാഡിങ്ങും പതിച്ചു. 

വാതിൽ തുറക്കുമ്പോൾ ഫോയറിൽ സജ്ജീകരിച്ച അക്വേറിയത്തിലേക്കാണ്  കണ്ണുടക്കുക. വീടിനകത്തെ പ്രധാന ആകർഷണം ഗ്ലാസ് റൂഫിങ് നൽകിയ സ്വീകരണമുറിയാണ്. മറൈൻ പ്ലൈവുഡ് പാനലിങ്ങിന്റെ മധ്യഭാഗത്ത് ലാമിനേറ്റഡ് ഗ്ലാസിട്ടാണ് ഇത് ഒരുക്കിയത്. വിട്രിഫൈഡ് ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിൽ  വുഡൻ ലാമിനേറ്റഡ് ടൈലുകളും വിരിച്ചു.

luxury-home-living

മൂന്ന് ലിവിങ് റൂമുകൾ, ഡൈനിങ്, കിച്ചൻ, ഏഴു കിടപ്പുമുറികൾ എന്നിവയോടൊപ്പം ജിംനേഷ്യം, ഹോംതിയേറ്റർ സൗകര്യങ്ങളും വീട്ടിൽ ഒരുക്കിയിരിക്കുന്നു. 

luxury-home-upperhall

ഓപ്പൺ ശൈലിയിലാണ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ക്രമീകരിച്ചത്. ഫ്ലോർ ലെവലിൽ നിന്നും രണ്ടുപടി താഴെയായാണ് സ്വീകരണമുറി.  അർധവൃത്താകൃതിയിലാണ് സോഫയുടെ വിന്യാസം. ഏതു ദിശയിലേക്കും അനായാസം തിരിക്കാവുന്ന ടിവി യൂണിറ്റാണ് ഫാമിലി ലിവിങ്ങിലെ ആകർഷണം. ഇവിടെ ഗ്രീൻ, യെലോ സോഫ നൽകി. ക്യൂരിയോസ് ഷെൽഫ് കൊണ്ടാണ് ലിവിങ് ഡൈനിങ് ഏരിയകൾക്ക് പാർടീഷൻ നൽകിയത്. 

luxury-home-hall

പ്രധാനഹാളിൽ മധ്യത്തിലായി ഗ്ലാസ് ഫ്ളോറിങ് നൽകി വേർതിരിച്ചത് ശ്രദ്ധേയമാണ്.  ഗോവണിയുടെ ഡിസൈനിലുമുണ്ട് പുതുമ. കൈവരികൾക്ക് പകരം കനം കുറഞ്ഞ സ്‌റ്റെയിൻലെസ്സ് സ്റ്റീൽ റോഡുകളാണ്  ഇവിടെ പിടിപ്പിച്ചത്.

luxury-home-lift

ഗോവണിയുടെ താഴെയായി കോർട്‌യാർഡ് സ്‌പേസ് വേർതിരിച്ചിരിക്കുന്നു. പെബിൾകോർട്ടും വാട്ടർഫൗണ്ടനും ഉൾച്ചേർത്താണ് ഇവിടുത്തെ കോർട്‌യാർഡ്.  

luxury-home-court

മുകൾനിലയിലാണ് ഹോം തിയറ്റർ, ജിംനേഷ്യം തുടങ്ങിയവ. എൽഇഡി സ്ട്രിപ്പ് ലൈറ്റുകൾ, അക്കൗസ്റ്റിക് പാനലിങ്, കാര്‍പ്പറ്റ് ഫ്ലോറിങ് എന്നിവയും ഹോം തിയറ്ററിൽ ഒരുക്കിയിരിക്കുന്നു.

luxury-home-home-theatre

രാജകീയമായാണ് കിടപ്പുമുറികളുടെ ക്രമീകരണം. ഓരോ മുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. മാസ്റ്റർ ബെഡ്റൂം, രണ്ടു ഗസ്റ്റ് റൂമുകൾ, രണ്ടു മക്കളുടേയും കിടപ്പുമുറികൾ, ഡ്രൈവേഴ്സ് റൂം, സർവന്റ്സ് റൂം എന്നിങ്ങനെ ഏഴു ബെഡ്റൂമുകളാണ് ഇവിടെയുള്ളത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം നൽകി. 

luxury-house-bed
luxury-home-bed

റെഡ്, ഗ്രീൻ, വൈറ്റ് തീമിലാണ് കിച്ചൻ. ക്യാബിനറ്റുകൾക്കിടയിൽ സ്ട്രിപ്പ് ലൈറ്റുകളും നൽകിയിട്ടുണ്ട്. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു. കൊറിയൻ സ്‌റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. 

luxury-home-kakkanad-kitchen

ഓട്ടമേഷന്റെയും സോളാർ പവറിന്റെയും ഒക്കെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയ ഒരു സ്മാർട് വീടാണിത്. പരിസ്ഥിതി സൗഹൃദ മാതൃകകളും വീട്ടിലുണ്ട്. റൂഫിൽ സോളർ പാനലുകൾ ഘടിപ്പിച്ചു. വീട്ടാവശ്യത്തിനുള്ളത് എടുത്തതിനു ശേഷം മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബി ലൈനിലേക്കു തിരിച്ചു വിടുന്ന ഗ്രിഡ്ടൈ സോളാർ സംവിധാനമാണ് ഒരുക്കിയത്. ചുരുക്കത്തിൽ ആധുനിക സൗകര്യങ്ങൾക്കൊപ്പം ഫങ്ഷനലായ അകത്തളങ്ങളും ഒരുക്കിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Project Facts

Location- Kakkanad, Ernakulam

Area- 6500 SFT

Plot- 20 cents

Owner- Joseph Thomas

Plan- Santhosh Paul

Designers- Arc.Caroline Xavier, Xavier Aalunkal

Active Designs, Kochi

Mob- 9447035933

Completion year- 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.