Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനും ഭൂമിയും കൂട്ടുകാർ!

earthy-theme-home

തൃശൂർ ചാലക്കുടിയിൽ 34 സെന്റിൽ 3800 ചതുരശ്രയടിയിലാണ് ഡോക്ടർ ജോർജ് ചക്കോലയുടെ വീട്. പ്രകൃതിയുമായി സമരസപ്പെടുന്ന അകത്തളങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. എർത്തി തീമാണ് വീട്ടിൽ അവലംബിച്ചത്. 

വെട്ടുകല്ലിൽ പൊതിഞ്ഞെടുത്ത തൂണുകളാണ് വീട്ടിലേക്ക് എത്തുമ്പോൾ ആദ്യം കണ്ണിൽ ഉടക്കുന്നത്. പോർച്ചിനു മുന്നിലായി ചെറിയൊരു വാട്ടർ ബോഡി ഒരുക്കി. ഇതിനു മുകളിൽ സ്‌കൈലൈറ്റ് നൽകി സ്വാഭാവിക പ്രകാശം കുളത്തിലേക്ക് പതിക്കുന്നത് ഉറപ്പാക്കി. പോർച്ചിൽ നിന്നും ഒരു ഫോയർ കടന്നാണ് പ്രധാനവാതിലിനരികിലേക്ക് എത്തുന്നത്. 

earthy-theme-patio

മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. കാറ്റും വെയിലും അകത്തേക്ക് എത്താനായി നിരവധി ജാലകങ്ങളും വീട്ടിൽ ക്രമീകരിച്ചു. ടെറാക്കോട്ട ഫിനിഷുള്ള ടൈലുകളാണ് നിലത്ത് വിരിച്ചത്. ഇടങ്ങളെ വേർതിരിക്കാനായി ഭിത്തികളിൽ ഹൈലൈറ്റർ നിറങ്ങൾ നൽകിയിരിക്കുന്നു. 

earthy-theme-family-living

ലിവിങ്, ഡൈനിങ്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ പ്രധാനമായും ക്രമീകരിച്ചത്. ഇരു സ്വീകരണമുറികളുടെയും ചുവരുകളിൽ ചിത്രങ്ങളും ക്യൂരിയോസും ഫോട്ടോ ഗാലറിയും കലാപരമായി അലങ്കരിച്ചിരിക്കുന്നു.

earthy-theme-living

പ്രധാന ഹാളിൽ നിന്നും പുറത്തേക്ക് ഷട്ടറുകൾ നൽകിയ ഒരു ഭിത്തിയുണ്ട്. ഇതിനുള്ളിലൂടെ വെയിൽവട്ടങ്ങൾ വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു. ഇതിനു സമീപം ഒരു സിറ്റിങ് സ്‌പേസും ക്രമീകരിച്ചു.  

earthy-theme-pool

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു.  ലളിതമായ അടുക്കള. സമീപം വർക് ഏരിയ.

earthy-theme-bedroom

പോർച്ചിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞാൽ ചെറിയ ഉദ്യാനമാണ്. ഇവിടെ പുൽത്തകിടിയുടെ മധ്യത്തിലായി നടപ്പാത വേർതിരിച്ചു. ചെടികളും മരങ്ങളും വീടിനു തണൽവിരിക്കുന്നു.

earthy-theme-landscape

ചുരുക്കത്തിൽ ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി ഒരുക്കിയ ഈ ഒറ്റനിലവീട് സുഖകരമായ ജീവിതം പ്രദാനം ചെയ്യുന്നു.

Project Facts

Location- Chalakudy, Thrissur

Area- 3800 SFT

Plot- 34.7 cents

Owner- Dr. George Chakola

Architect- Jibu & Thomas Architects

Mob- 9846064916